1 GBP = 93.00 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു

Britishmalayali
ഫാ. ടോമി എടാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ മതപഠന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു. കുട്ടികളുടെ ബൈബിള്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കുവാനും തങ്ങള്‍ക്കു ലഭിച്ച അറിവിനെ  പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികള്‍ക്കായി തുറന്നിടുകയാണ്. രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ഓണ്‍ലൈന്‍ മത്സരം മൂന്നു എയ്ജ് ഗ്രൂപ്പുകളിലായിട്ട് മൂന്നു റൗണ്ട് മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത്. ജൂണ്‍ ആറിന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് 29ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാല് ആഴ്ചകള്‍ നീളുന്ന ആദ്യ റൗണ്ടില്‍ ആദ്യ ആഴ്ചത്തെ മത്സരങ്ങള്‍ ടെസ്റ്റ് പ്രാക്ടീസ് ആണ്. ജൂണ്‍ 10ന്  ഒരു ടെസ്റ്റ് പ്രാക്ടീസിനുള്ള അവസരം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതായിരിക്കും. ജൂണ്‍ 13ന് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

ജൂണ്‍ മൂന്നിന് മുമ്പ് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് ജൂണ്‍ ആറിലെ പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും. ജൂണ്‍ ഏഴിന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പത്തിന് നടത്തുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും. ജൂണ്‍ 10ന്  രജിസ്ട്രേഷന്‍ ക്ലോസ് ചെയ്യും. എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം മൂന്നു ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി നടത്തപ്പെടും. എയ്ജ് ഗ്രൂപ്പ് 8 - 10, വൈകുന്നേരം എട്ടു മണിക്കും 11 -13 ഗ്രൂപ്പിന് 8.20നും 14 -17 ഗ്രൂപ്പിന് 8.40നും നടത്തും.

ആദ്യ റൗണ്ട് മത്സരങ്ങള്‍ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോള്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ മൂന്ന് ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29ന് ഫൈനല്‍ മത്സരം നടത്തും.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ഫാ. ജോര്‍ജ് എട്ടുപറയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category