1 GBP = 102.00 INR                       

BREAKING NEWS

ഇന്നലെ 121 മരണം മാത്രം; പ്രതീക്ഷയോടെ ബ്രിട്ടന്റെ മടക്കം; ദശലക്ഷത്തില്‍ എത്രപേര്‍ മരിക്കുന്നു എന്ന കണക്ക് പുറത്തുവന്നപ്പോള്‍ ബ്രിട്ടനും അമേരിക്കയും പിന്നിലോട്ട്

Britishmalayali
kz´wteJI³

 

മാസങ്ങള്‍ നീണ്ടുനിന്ന ദുരിതത്തിന് അറുതി വരുന്നതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടന്‍. ഇന്നലെ രേഖപ്പെടുത്തിയത് വെറും 121 കോവിഡ് മരണങ്ങള്‍ മാത്രം. കഴിഞ്ഞ മാര്‍ച്ച് 23 ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനുശേഷം ഒരു തിങ്കളാഴ്ച്ച ദൃശ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണിത്. കഴിഞ്ഞ തിങ്കളാഴ്ച്ച രേഖപ്പെടുത്തിയത് 160 മരണങ്ങളായിരുന്നു. ഔദ്യോഗിക പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടുന്നതിനാല്‍ ഞായറാഴ്ചകളിലും തിങ്കളാഴ്ചകളിലും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മരണസംഖ്യയില്‍ കുറവുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു.

ബ്രിട്ടന് ആശ്വസിക്കാന്‍ മറ്റൊരു കാര്യമുള്ളത് 9 ആഴ്ചകള്‍ക്ക് ശേഷം ഇന്നലെയാണ് 2000 ത്തില്‍ താഴെ പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് എന്നതാണ്. ഇന്നലെ 1,625 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മറ്റൊരു കണക്ക് കാണിക്കുന്നത് ഇപ്പോള്‍ ബ്രിട്ടനിലെ വിവിധ ആശുപത്രികളിലായി കോവിഡ് 19 ചികിത്സയിലുള്ളത് 8,800 രോഗികളാണ് എന്നാണ്. അതായത് ഒരാഴ്ച്ചയില്‍ രോഗികളുടെ എണ്ണത്തില്‍ 12 ശതമാനം കുറവ് വന്നിരിക്കുന്നു.

ഈ ആശ്വാസത്തിന്റെ വെളിച്ചത്തിലാണ് കാര്‍ ഷോറൂമുകള്‍ മറ്റ് ഔട്ട്ഡോര്‍ വിപണികള്‍ എന്നിവ കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജൂണ്‍ 1 മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാം എന്ന് സര്‍ക്കാര്‍ ഉത്തരവിടുന്നത്. മറ്റ് അത്യാവശ്യ വസ്തുക്കളല്ലാത്ത സാധനങ്ങള്‍ വില്ക്കുന്ന തുണിക്കടകള്‍, ബുക്ക് ഷോപ്പുകള്‍ തുടങ്ങിയവ ജൂണ്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നലെ രേഖപ്പെടുത്തിയ 121 മരണങ്ങളില്‍ 76 എണ്ണം രേഖപ്പെടുത്തിയത് ആശുപത്രികളിലാണ്. ഇതില്‍ അധികവും ഇംഗ്ലണ്ടിലും. ഇതിനിടയില്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് ഡുര്‍ഹാമിലേക്ക് യാത്രചെയ്തതിനെ കുറിച്ച് ഡൊമിനിക് കമ്മിംഗ്സ് ഇന്ന് ഉച്ചക്ക് ഒരു പൊതുപ്രസ്താവന്‍ ഇറക്കുമെന്നറിയുന്നു. കൊറോണക്കെതിരായ രാജ്യത്തിന്റെ യുദ്ധത്തിന്റെ ധാര്‍മ്മികത തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്ര ഉപദേഷ്ടാവിന്റെ പ്രസ്താവന വന്നതിന് പുറകേയാണ് ഈ തീരുമാനം ഉണ്ടായത്.

അതിനിടയില്‍ അന്തരീക്ഷ താപനില ഉയര്‍ന്ന ഇന്നലേയും ബീച്ചുകളിലും പാര്‍ക്കുകളിലും വെയില്‍ കായാനെത്തിയവരുടെ അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ പകല്‍ സമയത്ത് യാത്രാവിലക്കുകളില്ല, എന്നാല്‍ കുടുംബാംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും ആറടി അകലം സൂക്ഷിക്കണം എന്ന നിബന്ധനയുണ്ട്. ഇതിനിടയില്‍ സോമര്‍സെറ്റ് കടല്‍ത്തീരത്തെ ഹോട്ട്സ്പോട്ട ആയ വെസ്റ്റണ്‍ സൂപ്പര്‍ മെയറിലെ എന്‍ എച്ച് എസ് ആശുപത്രികളില്‍ കോവിഡ് രോഗികളുടെ തിരക്കനുഭവപ്പെട്ടത് ആശങ്കയുണര്‍ത്തി. പുതിയ രോഗികളെ സ്വീകരിക്കുന്നത് നിര്‍ത്തേണ്ടിവന്നു ഇവിടെ.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ കടല്‍ത്തീരങ്ങളില്‍ വെയില്‍ കായാനെത്തിയ ജനക്കൂട്ടമാണോ ഇത്തരമൊരു അവസ്ഥക്ക് കാരണമായതെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അത് നിഷേധിക്കാനാവില്ല എന്നാണ് മേയര്‍ പറയുന്നത്.

ഇതിനിടയില്‍ കോവിഡിന് ബ്രിട്ടനില്‍, ഇപ്പോള്‍ പറയുന്നത്ര നാശം വിതയ്ക്കാനായോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉയര്‍ന്ന് വന്നിട്ടുണ്ട്. മരണ സംഖ്യയുടെ കാര്യത്തില്‍ ബ്രിട്ടന്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ന് നില്‍ക്കുന്നത്. എന്നാല്‍ ഇതിന്റെ ആഘാതം പരിഗണിക്കുന്നതിന് മൊത്തം ജനസംഖ്യ, ജനസാന്ദ്രത എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുക്കണം എന്ന അഭിപ്രായവും ഉയര്ന്നു വന്നിട്ടുണ്ട്. മൊത്തം ജനസംഖ്യ 67.9 മില്ല്യണും ജനസാന്ദ്രത 727 ഉം ഉള്ള ബ്രിട്ടനില്‍ ഒരു ദശലക്ഷം ആളുകളില്‍ 544 പേര്‍ മരിച്ചപ്പോള്‍, 11.6 മില്ല്യണ്‍ ജനങ്ങളും 991 ജനസാന്ദ്രതയുമുള്ള ബെല്ജിയത്തില്‍ ഒരു ദശലക്ഷം പേരില്‍ 803 പേരാണ് മരിച്ചത്.

ജനങ്ങളുടെ പ്രായവും ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങളുടെ ശരാശരി പ്രായം 40 ന് മുകളിലുള്ള ബ്രിട്ടനിലും ഇറ്റലിയിലും ഓരോ ദശലക്ഷം പേരിലും 500 ല്‍ അധികം പേര്‍ മരിച്ചപ്പോള്‍ ശരാശരി പ്രായം40 ല്‍ താഴെയുള്ള അമേരിക്കയിലും അയര്‍ലന്‍ഡിലും ദശലക്ഷം പേരില്‍ 300 ല്‍ താഴെ പേര്‍ മാത്രമാണ് മരിച്ചിട്ടുള്ളത്. ഈ കണക്കുകള്‍ക്ക് ഒരു അപവാദമായി നില്‍ക്കുന്നത് ജര്‍മ്മനി മാത്രമാണ്. ജനസാന്ദ്രതയും ശരാശരി പ്രായവും കൂടുതലുള്ള ജര്‍മ്മനിയില്‍ പക്ഷെ ഒരു ദശലക്ഷം പേരില്‍ 98 പേര്‍ മാത്രമാണ് മരിച്ചത്.

രോഗവ്യാപനം മുന്‍കൂട്ടിക്കണ്ട് ജര്‍മ്മനി കൈക്കൊണ്ട്, പരിശോധനകളുടെ വികേന്ദ്രീകരണം പോലുള്ള നടപടികള്‍ രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുവാനും ചികിത്സ നല്‍കുവാനും സഹായകരമായി. അതാണ് ജര്‍മ്മനിയില്‍ മരണസംഖ്യ പിടിച്ചുകെട്ടാന്‍ കാരണമെന്ന വിലയിരുത്തല്‍ നേരത്തേയും വന്നിരുന്നു. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളൊക്കെയും സമാന സാഹചര്യമുള്ളവയാണ്. രോഗവ്യാപനം നിയന്ത്രണാതീതമായതിനു ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിച്ചവയാണ് മറ്റ് രാജ്യങ്ങളൊക്കെയും.

പല രാജ്യങ്ങളും കോവിഡ് 19 മരണസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രീതിയിലുള്ള വ്യത്യാസവും കണക്കിലെടുക്കേണ്ടതുണ്ട്. ബ്രിട്ടനില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക് മാത്രം ഉള്‍പ്പെടുത്തുമ്പോള്‍ ബല്‍ജിയം പോലുള്ള രാജ്യങ്ങളില്‍ സംശയാസ്പദ മരണങ്ങളും ലിസ്റ്റില്‍ ഇടം നേടുന്നു. ലണ്ടന്‍, ന്യുയോര്‍ക്ക് പോലുള്ള നഗരങ്ങളിലെ വര്‍ദ്ധിച്ച ജനസാന്ദ്രതയും ഈ രാജ്യങ്ങളില്‍ മരണസംഖ്യ വര്‍ദ്ധിക്കുവാന്‍ കാരണമായി.

ഒരു ചതുരശ്ര കിലോമീറ്ററില്‍ (അല്ലെങ്കില്‍ ചതുരശ്ര മൈലില്‍) ജീവിക്കുന്ന ജനങ്ങളുടെ എണ്ണമാണ് ജനസാന്ദ്രത. ഇത് വര്‍ദ്ധിക്കും തോറും സാമൂഹിക അകലം പാലിക്കല്‍ തീരെ ബുദ്ധിമുട്ടുള്ള ഒന്നായിത്തീരും. കൊറോണയെ ചെറുക്കാന്‍ ഇപ്പോള്‍ നിലവില്‍ ഉള്ള ഫലപ്രദമായ ഒരേയൊരു വഴി സാമൂഹിക അകലം പാലിക്കലാണെന്നിരിക്കേ, അതിന് കഴിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനം തുടരുക തന്നെ ചെയ്യും. ഇതാണ് ലണ്ടനിലും ന്യുയോര്‍ക്കിലുംസംഭവിച്ചതും അതാത് രാജ്യങ്ങളിലെ മരണസംഖ്യ ഉയര്‍ത്തിയതും. ഈ രണ്ട് നഗരങ്ങളിലെ കാര്യം മാറ്റിനിര്‍ത്തിയാല്‍, ബ്രിട്ടനും അമേരിക്കയും മറ്റു പല രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണെന്നാണ് ഈ വാദത്തെ പിന്താങ്ങുന്നവര്‍ അവകാശപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category