1 GBP = 93.00 INR                       

BREAKING NEWS

ഔട്ട്‌ഡോര്‍ കടകളും കാര്‍ ഷോറൂ മുകളും ഒന്നു മുതല്‍; സകല കടകളും സ്ഥാപനങ്ങളും 15 മുതല്‍; സ്‌കൂളുകള്‍ തുറക്കുന്നതിലും വിട്ടുവീഴ്ചയില്ല; പത്തുപേര്‍ക്ക് കൂട്ടം കൂടാം; മരണതാണ്ഡവം തുടരുമ്പോഴും ബ്രിട്ടന്‍ പഴയ ജീവിതത്തിലേക്ക്

Britishmalayali
kz´wteJI³

കൊറോണയെ പൂര്‍ണ്ണമായും പിടിച്ചുകെട്ടാനൊന്നും ബ്രിട്ടനായിട്ടില്ല. ഇന്നലെ 1,625 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 121 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ക്രമമായ കുറവ് ദൃശ്യമാകുന്നത് ബ്രിട്ടന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലൂന്നി ബ്രിട്ടന്‍ പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. 

ഔട്ട്ഡോര്‍ മാര്‍ക്കറ്റുകളും കാര്‍ ഷോറുമുകളും ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തിക്കുവാനുള്ള അനുമതി ബ്രിട്ടീഷ ഭരണകൂടം നല്‍കിക്കഴിഞ്ഞു. റീട്ടെയില്‍ ഷോപ്പുകള്‍ എല്ലാം തന്നെ ജൂണ്‍ 15 ന് തുറക്കാനാകും. എന്നാല്‍ എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലവിലുണ്ട്. അവിചാരിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ അടഞ്ഞുകിടന്ന കടകള്‍ എല്ലാം തുറക്കുമ്പോള്‍, നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കുവാന്‍ കടക്കാര്‍ കൂടുതല്‍ കിഴിവുകള്‍ അനുവദിച്ച് രംഗത്ത്ബ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതായാലും ഈ നീക്കം തളര്‍ന്ന് കിടന്ന ബിസിനസ്സ് മേഖലക്ക് പുതിയൊരുണര്‍വ്വുണ്ടാക്കും എന്നതില്‍ സംശയമില്ല. മാര്‍ച്ചില്‍ അടഞ്ഞുകിടന്ന ബിസിനസ്സുകള്‍ മാത്രമല്ല, നികുതി പോലുള്ള വരുമാനമില്ലാതെ സര്‍ക്കാരും ബുദ്ധിമുട്ടിലായിരുന്നു. ബോറിസ് ജോണ്‍സന്റെ മുഖ്യ സഹായി ഡൊമിനിക് കമ്മിംഗ്സ്, ലോക്ക്ഡൗണ്‍ കാലത്ത് അതിദൂര യാത്രയ്ക്ക് പോയത് വിവാദമായ സഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധതിരിക്കുവാനാണ് ഇപ്പോള്‍ ഈ ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും ആരോപണമുയരുന്നുണ്ട്. 

ലോക്ക്ഡൗണ്‍ മൂലം കെട്ടിക്കിടക്കുന്ന സ്റ്റോക്കുകള്‍ വിറ്റഴിക്കാമെന്നതില്‍ ഷോപ്പുടമകളും, വീടുകളില്‍ നിന്നും പുറത്തിറങ്ങാം എന്നതില്‍ പൊതുജനങ്ങളും ഈ പ്രഖ്യാപനത്തെ കൈയ്യടികളോടെയാണ് സ്വാഗതം ചെയ്യുന്നത്. ഏകദേശം 15 ബില്ല്യണ്‍ പൗണ്ട് വില വരുന്ന സ്റ്റോക്കുകള്‍ കെട്ടിക്കിടക്കുന്നുണ്ട് എന്നാണ് ബിസിനസ്സ് നിരീക്ഷകര്‍ കണക്കാക്കുന്നത്.ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് നല്ല വാര്‍ത്തയാണെങ്കിലും പബ്ബുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയ്ക്ക് ഒരു നല്ല വാര്‍ത്തക്കായി ഇനിയും കാക്കേണ്ടതുണ്ട്.

ഈ തീയതികളില്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെല്ലാം പിന്തുടരേണ്ടുന്ന ചില നിബന്ധനകള്‍ ഉണ്ടായിരിക്കും. അതിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും. ഇവ നടപ്പിലാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടായിരിക്കും എന്നും ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു. കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് സെല്‍ഫ് ഐസൊലേഷനില്‍ പോവുക എന്നിവയായിരിക്കും അടിസ്ഥാന നിബന്ധനകളെന്നാണ് അറിയാന്‍ കഴിയുന്നത്.

വ്യാപാര-വ്യവസായങ്ങളുടെ തിരിച്ചുവരവിനോടൊപ്പം ബ്രിട്ടന്റെ തനത് സാമൂഹ്യ ജീവിതവും തിരിച്ചുവരുന്നു എന്നത് ബ്രിട്ടീഷുകാര്‍ക്ക് ഏറെ ആനന്ദപ്രദായകമായ ഒന്നാണ്. കൂട്ടുകാരോടും കുടുംബാംഗങ്ങളുമൊന്നിച്ച് ഒരു ബാര്‍ബക്യു ആസ്വദിക്കാന്‍ അടുത്തമാസം നിങ്ങള്‍ക്ക് സാധിച്ചേക്കും. ബാര്‍ബെക്യു, ഗാര്‍ഡന്‍ പാര്‍ട്ടികള്‍ തുടങ്ങിയ ചെറിയ ചെറിയ കൂടിച്ചേരലുകള്‍ക്ക് അനുമതി നല്‍കാന്‍ ഇടയുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഇത്തരത്തിലുള്ള സാമൂഹിക കൂടിച്ചേരലുകള്‍ അനുവദിക്കുന്നതിന് ന്യുസിലാന്‍ഡ് മാതൃകയില്‍ ഒരു സോഷ്യല്‍ ബബിള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ അവസര മുതലാക്കി സാധങ്ങള്‍ വിറ്റഴിക്കുവാന്‍ ആകര്‍ഷകമായ കിഴിവുകള്‍ പലസ്ഥാപനങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. റെയിന്‍ബോ സെയില്‍ എന്ന് പേരിട്ട പ്രത്യേക വില്പനയില്‍ 50% വരെ കിഴിവാണ് പല സാധനങ്ങള്‍ക്കും എം ആന്‍ഡ് എസ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കുള്ള ഷര്‍ട്ടുകള്‍, സ്ത്രീകളുടെ പാദരക്ഷകള്‍ എന്നിവയില്‍ 30% വരെ കിഴിവും പ്രഖ്യാപിച്ചുകഴിഞ്ഞു. റീടെയില്‍ അനലിസ്റ്റായ റിച്ചാര്‍ഡ് ഹേമാന്‍ പറയുന്നത് ശരിയാകുമെങ്കില്‍ ഈ വര്‍ഷം മുഴുവന്‍ ഇത്തരത്തിലുള്ള പ്രത്യേക വില്പനകള്‍ ആയിരിക്കും നടക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category