kz´wteJI³
കൊറോണ വൈറസ് പകര്‍ച്ച വ്യാധിയുടെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെയും പാശ്ചാത്തലത്തില്‍ അടുത്ത മാസം ആറിന് നോര്‍വിച്ചില്‍ വെച്ച് നടത്തുവാനിരുന്ന ചാരിറ്റി ഫൗണ്ടേഷന്റെ പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കുവാന്‍ ട്രസ്റ്റിമാര്‍ ചേര്‍ന്ന് തീരുമാനിച്ചു. അന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന കോണ്‍ഫറന്‍സില്‍ ഫൗണ്ടേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മാത്രമാവും ഉണ്ടായിരിക്കുക. നേരിട്ട് മുഖാമുഖമല്ലാതെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ കൂടുന്നതിനാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കുകയും ചെയ്തു. കൊറോണ പ്രതിസന്ധി കള്‍ തീര്‍ന്ന് സാധാരണഗതിയിലാവുമ്പോള്‍ വീണ്ടും പൊതുയോഗം വിളിച്ചു കൂട്ടി പുതിയ ട്രസ്റ്റിമാരെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നു അഭിപ്രായത്തിലാണ് ഇങ്ങനെ തീരുമാനമെടുത്തത്.
സൂം എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇങ്ങനെ കോണ്‍ഫറന്‍സ് കൂടുന്നത്. പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ചാരിറ്റി ഫൗണ്ടേഷന് അംഗങ്ങള്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെട്ട് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒറ്റത്തവണയോ പല പ്രാവശ്യങ്ങളിലായോ 60 പൗണ്ടോ അതില്‍ കൂടുതലോ ഒരു വര്‍ഷത്തില്‍ സംഭാവന നല്‍കിയിട്ടുള്ളവര്‍ക്ക് മെമ്പര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് തുടങ്ങിയ കോവിഡ് സപ്പോര്‍ട്ട് അപ്പീലിന് ഇപ്പോള്‍ 4,329.75 വരെ നേരിട്ട് ലഭിച്ചിട്ടുണ്ട്. വിര്ജിന്മണി വഴി 3729.75 പൗണ്ട് ലഭിച്ചപ്പോള്‍ ബാങ്ക് വഴി നേരിട്ട് 600 പൗണ്ട് ലഭിച്ചു. അതേ സമയം അഡൈ്വസറി ബോര്‍ഡ് അംഗം ഷൈനു മാത്യു അവരുടെ ജന്മദിനം പ്രമാണിച്ച് തുടങ്ങിയ വിര്‍ജിന്‍ ലിങ്കില്‍ ഇതുവരെ 647.50 പൗണ്ട് ലഭിക്കുകയും ചെയ്തു. കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്‍പ്പെടെ 12 പേര്‍ക്ക് 2600 പൗണ്ട് ആണ് ഇതുവരെ വിതരണം ചെയ്തത്.
കഴിഞ്ഞ ദിവസം വിതരണം ചെയ്ത 250 പൗണ്ട് വീതം ലഭിച്ചത് ലണ്ടനിലെ ക്രോയ്ഡോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയ്ക്കും ന്യൂകാസിലില്‍ നിന്നുള്ള ഒരു കുടുംബത്തിനുമാണ്. കൂടാതെ, ട്രെയിനിങ്ങിനായി 60 പൗണ്ട് വീതം നല്കി മുന്‍പ് സഹായിച്ച മാഞ്ചസ്റ്ററില്‍ നിന്നുള്ള നാലു വിദ്യാര്‍ത്ഥികള്‍ക്ക് 190 പൗണ്ടു വീതം കൂടി നല്കുകയുണ്ടായി. വാടകയ്ക്കും മറ്റാവശ്യങ്ങള്ക്ക്മായി ബുദ്ധിമുട്ടുന്നുവെന്ന് അറിയിച്ചതിനാലാണ് വീണ്ടും സഹായമെത്തിച്ചത്.
02086387457/03300010641 എന്നിവയാണ് ഹെല്പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്മെന്റിന്റെ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെ ഏപ്രില്‍ ആറിന് കൊറോണ ബാധിച്ച് ലണ്ടനില്‍ അന്തരിച്ച സിന്റോ ആന്റണിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി തുടങ്ങിയ 'സിന്റോ അപ്പീല്‍' വഴി ശേഖരിച്ച് 16250 പൗണ്ട് അന്തരിച്ച സിന്റോയുടെ രണ്ട് കുട്ടികളുടെ പേരില്‍ നല്കുകയുണ്ടായി. എലൈന സിന്റോയുടെ പേരില്‍ 15000 പൗണ്ടിന്റെ ചെക്ക് നല്കിയപ്പോള് എഡ്വേര്‍ഡ് സിന്റോയുടെ പേരില്‍ നല്‍കിയത് 1250 പൗണ്ടാണ്. ഇവര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉപയോഗിക്കാനുതകുന്ന വിധത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് ആയാണ് ഈ തുക നിക്ഷേപിക്കുന്നത്.
മൂന്നാമത്തെ കുട്ടിക്കുള്ള കൂടുതല്‍ തുകയും മറ്റ് കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ തുക മറ്റ് രീതിയിലുള്ള ഫണ്ട് റൈസിംഗ് മാര്‍ഗ്ഗങ്ങളിലൂടെ സമാഹരിച്ചതു കൊണ്ടാണ് ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ശേഖരിച്ച തുക ഈ രണ്ട് കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുന്നത്. കൊറോണ ലോക്ഡൗണ്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ തപാല്‍ മാര്‍ഗ്ഗമാണ് ചെക്ക് അയച്ചു കൊടുത്തത്. സിന്റോ അപ്പീല്‍ വിര്‍ജിന്‍ ലിങ്കില്‍ ഗിഫ്റ്റ് എയിഡ് അടക്കം 14194.98 പൗണ്ട് എത്തിയപ്പോള്‍ 2564.27 പൗണ്ട് ബാങ്കില്‍ നേരിട്ട് എത്തുകയുണ്ടായി. 526 പൗണ്ട് വിര്‍ജിന്‍ മണി കമ്മീഷനും നീക്കി ജനറല്‍ ഫണ്ടില്‍ നിന്ന് 16.75 പൗണ്ട് എടുത്തുമാണ് 16250 എന്ന തുക കൈമാറാന്‍ സാധിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam