1 GBP = 93.80 INR                       

BREAKING NEWS

എല്ലാവരും കൈയ്യടിക്കുമ്പോഴും ചിലര്‍ അപമാനിക്കുന്നത് എന്തിന്? നഴ്സുമാര്‍ ഡ്യുട്ടി കഴിഞ്ഞു യൂണിഫോമില്‍ ഷോപ്പിംഗിന് പോകുന്നത് മര്യാദയാണോ? ഒരു കണ്ണീര്‍ക്കഥ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊറോണക്കെതിരായ ബ്രിട്ടന്റെ യുദ്ധത്തില്‍ എന്‍ എച്ച് എസ് ജീവനക്കാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ ആകാത്തതാണ്. അതിനുള്ള അംഗീകാരമായാണ് കഴിഞ്ഞ ഒമ്പത് വ്യാഴാഴ്ച്ചകളായി ബ്രിട്ടനിലെ ജനങ്ങള്‍ വലിപ്പച്ചെറുപ്പമില്ലാതെ വീടിന് വെളിയിലിറങ്ങി കരഘോഷം മുഴക്കുന്നത്. കേവലം അഭിനന്ദനം മാത്രമല്ല, സ്വന്തം ജീവന്‍ പണയം വച്ച്, മറ്റു ജീവനുകള്‍ രക്ഷിക്കാനുള്ള അവരുടെ നിസ്വാര്‍ത്ഥ സേവനത്തിനോടുള്ള നന്ദിരേഖപ്പെടുത്തല്‍ കൂടിയാണത്.

എന്നാല്‍ അതെല്ലാം വെറും പുറംപൂച്ച് മാത്രമാണോ? ആണെന്നാണ് ഈയിടെ നടന്ന ഒരു സംഭവം തെളിയിക്കുന്നത്. തന്റെ ഡ്യുട്ടി യൂണിഫോം ധരിച്ച് ഒരു കടയില്‍ സധനം വാങ്ങുവാന്‍ പോയ ഒരു കെയര്‍ വര്‍ക്കര്‍ക്കാണ് ദുഃഖകരമായ ഈ അനുഭവം ഉണ്ടായത്. വൈറസിനെ പടര്‍ത്താനായിട്ടാണ് ഇവിടെ എത്തയത് എന്ന് ആക്രോശിക്കുകയായിരുന്നു കടയുടമ. ഏറ്റവും ഖേദകരമായ വസ്തുത, അവിടെ സാധനം വാങ്ങുവാന്‍ എത്തിയ ഒരു ഉപഭോക്താവും ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു എന്നതാണ്.

സ്റ്റഫോര്‍ഡ്ഷയറിലെ കിംബെര്‍ലി സിമ്പ്സണ്‍ എന്ന കെയര്‍ വര്‍ക്കര്‍ക്കാണ് ഈ ദുര്യോഗമുണ്ടായത്. അവര്‍ ജോലിചെയ്യുന്ന കെയര്‍ ഹോമില്‍ ഇതുവരെ കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നുണ്ട് താനും. എന്നിട്ടും, ജോലിസ്ഥലത്തുനിന്നും യൂണിഫോം അണിഞ്ഞെത്തി എന്ന ഒരു കാരണം കൊണ്ടുമാത്രമാണ് സമൂഹമദ്ധ്യത്തില്‍ താന്‍ അപമാനിക്കപ്പെട്ടതെന്ന് സിംപ്സണ്‍ പറയുന്നു. അപമാനിക്കുക മാത്രമല്ല, താന്‍ ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമാണെന്നും അക്കാര്യം തന്റെ കെയര്‍ ഹോം മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കടയുടമ ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.

പറഞ്ഞതുപോലെ കടയുടമ റിപ്പോര്‍ട്ട് ചെയ്തെങ്കിലും സിംപസണ്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് മാനേജര്‍ എടുത്തത്. മാത്രമല്ല ഏപ്രില്‍ 2 ന് എന്‍ എച്ച് എസ് ഇംഗ്ലണ്ട് പ്രസിധീകരിച്ച രേഖപ്രകാരം യൂണിഫോമില്‍ കൂടി രോഗം പകരുമെന്നതിന് തെളിവുകളില്ല. കഠിനമായി അദ്ധ്വാനിച്ചതിന് ശേഷം അതിന്റെ ഇടവേളയില്‍ കിട്ടിയ പത്ത് മിനിട്ടില്‍ ചില അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാനാണ് താന്‍ അവിടെ പോയതെന്നാണ് സിംപ്സണ്‍ പറയുന്നത്.

ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനുശേഷം രണ്ട് മില്ല്യണിലധികം ആളുകളാണ് ഇത് കണ്ടത്. നിരവധിപേര്‍ സിംപസണ് പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. പൊട്ടിക്കരയുന്ന സിംപസണെ ആശ്വസിക്കുന്നതോടൊപ്പം അവരുടെ സ്ഥാനത്ത് തങ്ങളായിരുന്നെങ്കില്‍ കടയുടമയുടെ വിധി മറ്റൊന്നാവുമായിരുന്നു എന്ന് പറയുന്നവരും അക്കൂട്ടത്തിലുണ്ട്.

ബ്രിട്ടനില്‍ ഇതുവരെ 131 സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചിട്ടുള്ളത്. മാത്രമല്ല നിരവധിപേര്‍ക്ക് രോഗബാധ ഉണ്ടാവുകയും ചെയ്തു. ഭീതദമായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ യൂണിഫോമണിഞ്ഞ് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കേണ്ടതല്ലേ എന്ന ചര്‍ച്ചയും ഈ സംഭവം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം ഇതുവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category