1 GBP = 93.00 INR                       

BREAKING NEWS

ലണ്ടന്‍ കൊച്ചി വിമാനത്തില്‍ എയര്‍ ഇന്ത്യ കാട്ടിയതു ഗുരുതരമായ തെറ്റ്; സുപ്രീം കോടതി വിമര്‍ശനം ശരിവയ്ക്കും വിധം ആളെ കുത്തി നിറച്ചു പറന്നത് തുടര്‍ച്ചയായ പത്തു മണിക്കൂറുകള്‍; മുംബൈയില്‍ ആളുകള്‍ ഇറങ്ങിയിട്ടും പുറകില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും സാമൂഹ്യ അകലം പാലിച്ചു സീറ്റ് ക്രമീകരിച്ചില്ലെന്നു കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുന്ന യുകെ മലയാളി സുനില്‍ ബാബു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒറ്റയടിക്ക് പരമാവധി ആളുകളെ രക്ഷാവിമാനത്തില്‍ നാട്ടിലെത്തിക്കുക. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുക എന്ന ദൗത്യവുമായി പറന്നെത്തിയ എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്രക്കാരെ കുത്തിനിറച്ചു സാമൂഹ്യ അകലം പാലിക്കാതെ നടത്തിയ യാത്രകള്‍ ഒടുവില്‍ സുപ്രീം കോടതിയുടെ വരെ വിമര്‍ശം ഏറ്റുവാങ്ങിയിരിക്കുകയാണ്. പരമാവധി ആളുകള്‍ അടുത്തിരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗബാധയുണ്ടായാല്‍ വൈറസ് ലോഡ് എന്ന സാങ്കേതിക അര്‍ത്ഥത്തില്‍ അറിയപ്പെടുന്ന വ്യാപനത്തിന് സാധ്യത ഏറെയാണെന്ന് അടിക്കടി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് അടക്കമുള്ള സര്‍വീസുകളില്‍ കോവിഡ് മുന്‍കരുതല്‍ എടുക്കാതെയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയത് എന്ന ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു. നടുഭാഗത്തെ സീറ്റുകളില്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന നിരയില്‍ നടുവിലത്തെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദ്ദേശം പോലും പാലിക്കാതെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നത്. ഇത്തരത്തില്‍ പറന്ന ലണ്ടന്‍ കൊച്ചി വിമാനത്തിനുള്ളില്‍ ചിത്രങ്ങള്‍ ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചത് ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുകയാണ്. 

യുകെയിലും യൂറോപ്പിലും നിന്നും പത്തുമണിക്കൂറും അമേരിക്കയില്‍ നിന്നും 15 മണിക്കൂറും സമയമെടുത്തു പറന്നെത്തുന്ന വിമാനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും ആരോഗ്യ കാര്യത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ യാതൊരു മുന്‍കരുതലും എടുത്തില്ല എന്ന ആക്ഷേപമാണ് കരുത്താര്‍ജ്ജിക്കുന്നത്. ലോകത്തെ പ്രധാന ഹോട് സ്‌പോട്ടുകളില്‍ നിന്നുമുള്ള യാത്രക്കാരെയും കൊണ്ടാണ് ഇവ്വിധം നിരുത്തരവാദിത്തപരമായ യാത്ര നടത്തിയത് എന്നതും ആക്ഷേപം ഉയരാന്‍ കാരണമാക്കിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ചൊവാഴ്ച ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് 331 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യയിലെ യുകെ മലയാളിയായ കൊച്ചിയിലെ സുനില്‍ ബാബു അടക്കമുള്ള യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നതും ഗുരുതരമായ ഈ വീഴ്ച തന്നെയാണ്. മധ്യനിരയില്‍ സീറ്റ് നമ്പര്‍ 24 ബിയില്‍ ഇരുന്നു യാത്ര ചെയ്ത സുനില്‍ ബാബുവിന്റെ ഇടവും വലവും ഉള്ള സീറ്റുകളില്‍ കൊച്ചി വരെയും സഹയാത്രികര്‍ ഉണ്ടായിരുന്നു. ഈ സീറ്റിന്റെ മുന്നിലും പിന്നിലും ഉള്ള നിരകളിലും സമാനമായ തരത്തില്‍ തന്നെയാണ് യാത്രക്കാരെ ഇരുത്തിയിരുന്നത്. 

സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കേണ്ടേ എന്ന് സംശയം ഉന്നയിച്ച യാത്രക്കാരോട് തങ്ങള്‍ക്ക് അത്തരം നിര്‍ദ്ദേശം ഇല്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. സീറ്റ് നമ്പര്‍ 30 ബി വരെ ഇത്തരത്തില്‍ യാത്രക്കാരുടെ അടുത്തടുത്തുള്ള യാത്രയാണ് കൊച്ചി വരെ ഉണ്ടായത്. പിന്നിലെ നിരയില്‍ ഏതാനും സീറ്റുകള്‍ കാലിയായി കിടന്നിരുന്നെങ്കിലും അവിടെ അകലം പാലിച്ചു യാത്രക്കാരെ ഇരുത്താനും എയര്‍ ഇന്ത്യ ജീവനക്കാര്‍ തയ്യാറായില്ല. മാത്രമല്ല വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ ഏതാനും യാത്രക്കാര്‍ ഇറങ്ങിയിട്ടും സീറ്റുകള്‍ മാറ്റിയിരുത്തി സാമൂഹ്യ അകലം പാലിക്കാന്‍ അനുവാദം നല്‍കിയില്ലെന്നും പരാതിയുണ്ട്.

ഇതോടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയതും കോടതി ഇന്നലെ കടുത്ത വിമര്‍ശം ഉയര്‍ത്തിയതും. അടുത്ത ജൂണ്‍ ആറുവരെയുള്ള ടിക്കറ്റുകള്‍ വിറ്റുപോയതിനാല്‍ മധ്യഭാഗത്തും ആളെ ഇരുത്തിയാകും എയര്‍ ഇന്ത്യ പറക്കുക എന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. എന്നാല്‍ ഈ തീയതിക്ക് ശേഷം ഒരു കാരണവശാലും ഇത്തരത്തില്‍ ആളെ ഇരുത്തി സര്‍വീസ് നടത്തരുത് എന്നും കോടതി കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. 
ഇതേതുടര്‍ന്ന് ബ്രിട്ടീഷ് മലയാളി കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന അബര്‍ഡീനിലെ എണ്ണക്കപ്പലില്‍ ജീവനക്കാരന്‍ ആയ സുനില്‍ ബാബുവുമായി ബന്ധപ്പെട്ടപ്പോഴാണ് യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ പറന്ന ലണ്ടന്‍ - കൊച്ചി വിമാനത്തിന്റെ കഥ വെളിപ്പെടുന്നത്. ഈ വിമാനത്തില്‍ 181 മലയാളികളാണ് കൊച്ചിയില്‍ എത്തിയത്. ഇവരെല്ലാം പല ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും പണം അടച്ചു കഴിയുന്ന ഹോട്ടലുകളിലും ആയി 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുകയാണ്.
മാള്‍ട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ഓ എസ പെഗാസസ് എന്ന എണ്ണക്കപ്പലില്‍ ആണ് സുനില്‍ ജോലി ചെയ്യുന്നത്. അബര്‍ഡീനില്‍ നിന്നും ലണ്ടനില്‍ എത്തി ഹോട്ടലില്‍ ആഴ്ചകളോളം തങ്ങിയ ശേഷമാണു കമ്പനി നല്‍കിയ ടിക്കറ്റില്‍ ഇദ്ദേഹം നാട്ടില്‍ എത്തിയിരിക്കുന്നത്. രണ്ടു മാസത്തെ ശമ്പളവും കമ്പനി നല്‍കിയിട്ടുണ്ട്. ഈ മാസത്തിനു ശേഷമുള്ള കാര്യത്തില്‍ വ്യക്തതയില്ല എന്നാണ് സുനില്‍ പറയുന്നത്.

സുനിലിനൊപ്പം നെടുമ്പാശേരിയില്‍ ഇറങ്ങിയ 20 അംഗ സംഘത്തില്‍ 12 പേരാണ് കളമശേരിയിലെ ബോയ്‌സ് ഹോസ്റ്റലില്‍ തങ്ങുന്നത്. സ്റ്റുഡന്റ് വിസക്കാരും മറ്റുമായ 12 പേര്‍ സ്വന്തം ചിലവില്‍ ഹോട്ടല്‍ താമസമാണ് തിരഞ്ഞെടുത്തത്. ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ല. ഭക്ഷണവും മറ്റും കൃത്യ സമയത്തെത്തും. ബാത്ത് റൂം അറ്റാച്ച്ഡ് മുറികളാണ് ഓരോ യാത്രക്കാര്‍ക്കും നല്‍കിയിട്ടുള്ളത്.
എന്നാല്‍ വിമാനത്താവളത്തിലും മറ്റും ഉദ്യോഗസ്ഥരും പോലീസുകാരും ഒക്കെ അകാരണമായ ഭയത്തോടെയാണ് പ്രവാസികളെ കൈകാര്യം ചെയ്യുന്നത് എന്ന് സുനില്‍ അടക്കമുള്ളവര്‍ പറയുന്നു. കോവിഡ് ഭയത്തില്‍ പ്രവാസികള്‍ രണ്ടു മീറ്ററിന് പകരം ആറും എട്ടും മീറ്റര്‍ ദൂരെ വരെ പോലും എത്താതിരിക്കാന്‍ ആണ് ജീവനക്കാര്‍ ശ്രമിക്കുന്നത്. ശരീര താപനില പരിശോധിച്ച ശേഷം എല്ലാവരെയും ക്വാറന്റീനില്‍ അയക്കുകയാണ്. ഏതെങ്കിലും തരത്തില്‍ കോവിഡ് രോഗലക്ഷണം കാട്ടുന്നവരെയാണ് തുടര്‍ പരിശോധനകള്‍ക്ക് അയക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category