1 GBP = 93.00 INR                       

BREAKING NEWS

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവിന്റെ കഥ ബ്രിട്ടീഷ് മാധ്യമങ്ങളിലും; കൊറോണയെ അതിവിദഗ്ധമായി നേരിടുന്ന കേരളത്തിന്റെ ആരോഗ്യമേഖല ബിബിസിയിലടക്കം തിളങ്ങുമ്പോള്‍ കേരളത്തെ നാണം കെടുത്തി കൊല്ലം കാരന്റെ മനസാക്ഷിയില്ലാത്ത ക്രൂരത

Britishmalayali
kz´wteJI³

കൊല്ലത്ത് പാമ്പു കടിയേറ്റു മരിച്ച അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണം ഭര്‍ത്താവ് ആസൂത്രണം ചെയ്തതായിരുന്നുവെന്ന വാര്‍ത്ത കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് പുറത്തു വന്നത്. ഉത്രയെ ആദ്യ തവണ അണലിയെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചെങ്കിലും മികച്ച ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു ആ പെണ്‍കുട്ടി. എന്നാല്‍ ദിവസങ്ങള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ചതി മനസില്‍ ഒളിപ്പിച്ച് എത്തിയ സൂരജ് രണ്ടാം തവണ ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയെ മൂര്‍ഖനെ കൊണ്ടാണ് കടിപ്പിച്ചത്. രണ്ടാം ശ്രമത്തില്‍ ജീവന്‍ പൊലിഞ്ഞ ഉത്രയോടു ഭര്‍ത്താവു ചെയ്ത ക്രൂരതയുടെ കഥകള്‍ ബ്രിട്ടീഷ് മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

ഡെയിലി മെയിലിലും ടെലഗ്രാഫിലും അടക്കം നിരവധി വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം നേടി കഴിഞ്ഞു. ഇത്രയും ദിവസം കൊറോണയെ മികച്ച രീതിയില്‍ നേരിട്ട കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് ബിബിസി അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുകയും ബ്രിട്ടനില്‍ എത്തി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ പോരാട്ട കഥകള്‍ അഭിമാനമുയര്‍ത്തുകയും ചെയ്ത സ്ഥാനത്താണ് കേരളത്തെ നാണക്കേടിന്റെ കുഴിയിലേക്ക് തള്ളിയിട്ട കൊലപാതക വാര്‍ത്ത പുറത്തു വരുന്നത്. 

അതേസമയം, ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്ക് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പൊലീസിന്റെ പ്രതികരണം. വരും ദിവസങ്ങള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

മാത്രമല്ല, ഉത്രയുടെ കുഞ്ഞിനെ അമ്മയുടെ വീട്ടുകാര്‍ക്ക് ഇന്ന് നല്‍കും. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് മുത്തശ്ശി എറണാകുളത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു സൂരജിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെയാണ് ശിശുക്ഷേമസമിതി നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ഇന്നലെ വൈകിട്ട് അഞ്ചല്‍, അടൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാര്‍ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണ്‍മാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇന്ന് 10 മണിക്ക് ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് ആദ്യം അണലിയെ സൂരജിന് കൈമാറുന്നത്. സൂരജിന്റെ വീട്ടില്‍ വച്ചായിരുന്നു ഇടപാട്. എന്നാല്‍ സൂരജിന്റെ ഈ ശ്രമത്തില്‍ നിന്നും ഉത്ര രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉഗ്ര വിഷമുള്ള കരിമൂര്‍ഖനെ ഏനാത്തിന് സമീപം റോഡില്‍ വച്ചാണ് നല്‍കിയത്. കുപ്പിയില്‍ അടച്ച മൂര്‍ഖനെ അടൂര്‍ പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടു പോകുകയും പിന്നീട് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. രാത്രിയില്‍ ഉത്ര ഉറങ്ങുന്നതു വരെ കാത്തിരുന്ന സൂരജ് പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചു. ഇങ്ങനെയാണ് ഉത്ര മരണപ്പെട്ടത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ചാവറുകാവ് സുരേഷുമായുള്ള ബന്ധം കണ്ടെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category