1 GBP = 97.50 INR                       

BREAKING NEWS

ലോക്ക്ഡൗണില്‍ വെറു തെ വീട്ടില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ വീടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും ചെയ്തോ? 1000 പൗണ്ട് മുടക്കി 50,000 പൗണ്ട് വിലക്കൂട്ടാന്‍ വഴികളറിയാം

Britishmalayali
kz´wteJI³

തിരക്ക് പിടിച്ച ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയില്‍ എത്തിയ ലോക്ക്ഡൗണ്‍ ലോകത്തെ തന്നെ കീഴ്മേല്‍ മറിച്ചു എന്ന് പറയാതെ വയ്യ. തിരക്കുമായി പൊരുത്തപ്പെട്ടുപോയവര്‍ക്ക് വെറുതേയിരിക്കല്‍ ശരിക്കും കൊല്ലുന്ന അനുഭവം തന്നെയാണ്. ഇഷ്ടപ്പെട്ട വിനോദോപാധികള്‍ ലഭ്യമല്ലെന്നു വന്നാല്‍ അത് മടുപ്പിന്റെ കനവും കൂട്ടും. ഇത്തരം സാഹചര്യത്തിലാണ് ഡി ഐ യു അഥവാ ഡു ഇറ്റ് യുവേഴ്സ് സെല്‍ഫ് പരിപാടികള്‍ക്ക് പ്രിയമേറിയത്.

ഇതിനിടയിലാണ് യുകെ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ടൂള്‍ വ്യാപാരസ്ഥാപനം മൈ ടൂള്‍ ഷെഡ് വീടുകളുടെ മോടി വര്‍ദ്ധിപ്പിക്കുവാനുള്ള പുതിയ ആശയങ്ങളുമായി എത്തിയിരിക്കുന്നത്. വീടുകളുടെ ഭംഗി മാത്രമല്ല, വിലയും വര്‍ദ്ധിപ്പിക്കാം എന്നതാണ് ഇതിന്റെ അധികനേട്ടം. വെറും 1000 പൗണ്ട് മുടക്കിയാല്‍ നിങ്ങളുടെ വീടിന്റെ വിലയില്‍ 50,000 പൗണ്ട് വരെ വര്‍ദ്ധനവ് ഉണ്ടാക്കാമത്രെ! കുളിമുറി തൊട്ട്, അടുക്കള, വീടിനുമുന്നിലെ പൂന്തോട്ടം എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് ഈ മൂല്യവര്‍ദ്ധനവ് നടത്താനാകും. മാത്രമല്ല, ഏകദേശം 179 പൗണ്ട് അനുബന്ധ സ്മാര്‍ട്ട് ഫീച്ചറുകളില്‍ നിക്ഷേപിക്കുന്നത് നിങ്ങളുടെ വീടിന്റെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിച്ച് അതിന്റെ മൂല്യം ചുരുങ്ങിയത് 16,000 പൗണ്ട് കൂടി ഉയര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.

പൂന്തോട്ടം മോടിപിടിപ്പിക്കുക; ചെലവ് 0 പൗണ്ട്
വീടിനു മുന്നിലെ പൂന്തോട്ടം വൃത്തിയും ഭംഗിയുള്ളതും ആക്കിയാല്‍ വീടിന്റെ മൂല്യം ഏകദേശം 5,000 പൗണ്ട് വരെ വര്‍ദ്ധിപ്പിക്കാനാവും എന്നാണ് പറയുന്നത്. ഇതിനായി അഞ്ച് കാര്യങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

പുല്‍ത്തകിടി വെട്ടി നിരപ്പാക്കുക.
ബഹുവര്‍ണ്ണങ്ങളിലുള്ള സസ്യജാലങ്ങള്‍ വളര്‍ത്തുക
കുറ്റിച്ചെടികളുടെ അഗ്രഭാഗങ്ങള്‍ മുറിച്ച് നിരപ്പാക്കുക
നടപ്പാതയും വശങ്ങളും വൃത്തിയാക്കുക.
ആവശ്യമില്ലാത്ത പുല്ലുകളും കളകളും പറിച്ചു കളയുക.

മരങ്ങള്‍ മോടിയാക്കുക; ചെലവ് 0 പൗണ്ട്
പുതിയതായി വാങ്ങിയ വീട്ടിലേക്ക് മാറുമ്പോള്‍, അവിടെയുള്ള മരങ്ങള്‍ വെട്ടി മോടിയാക്കുന്നതിന് ഒരു പ്രൊഫഷണലിനെ വിളിക്കേണ്ടതായി വരും. ഇതിന് പണചെലവും ഉണ്ട്. എന്നാല്‍ നിങ്ങളുടെ വീട്ടിലെ മരങ്ങള്‍ മോടിയുള്ളതാണെങ്കില്‍, അത് വാങ്ങുന്നയാള്‍ക്ക് ഈ ചെലവ് ഒഴിവാക്കാനാകും. അതുകൊണ്ട് തന്നെ, ഇത് നിങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കും. കുറഞ്ഞത് 1,670 പൗണ്ടെങ്കിലും ഇതിനാല്‍ നിങ്ങളുടെ വീടിന് വര്‍ദ്ധിക്കും എന്നാണ് പറയുന്നത്.

സ്മാര്‍ട്ട് ഫീച്ചറുകള്‍; ചെലവ് 179 പൗണ്ട്
പരിസ്ഥിതി സൗഹാര്‍ദ്ദമായ ചില ഘടകങ്ങള്‍ കൊണ്ട് നിങ്ങളുടെ വീടിന്റെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കാനാവും. ഒരു വീടിന്, അതില്‍ ചൂടും വെളിച്ചവും നിലനിര്‍ത്താനുള്ള ചെലവിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ജ്ജക്ഷമത നിശ്ചയിക്കുന്നത്. അവിടെ നിന്നും എത്ര കാര്‍ബണ്‍ ഡൈ ഓക്സൈഡ് വികിരണം ചെയ്യപ്പെടുന്നു, സൗരോര്‍ജ്ജം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളുടെ ഉപയോഗം എന്നിവയും ഊര്‍ജ്ജകാര്യക്ഷമത നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.

ഊര്‍ജ്ജ ക്ഷമതയുടെ അടിസ്ഥാനത്തില്‍ എനര്‍ജി പെര്‍ഫൊര്‍മന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. എ (ഏറ്റവും ഊര്‍ജ്ജ കാര്യക്ഷമതയുള്ളത്) മുതല്‍ ജി (ഏറ്റവും കുറവ് കാര്യക്ഷമതയുള്ളത്) വരെ വിവിധ ഗ്രേഡുകളിലാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. നല്‍കിയ ദിവസം മുതല്‍ 10 വര്‍ഷത്തേക്കായിരിക്കും ഈ സര്‍ട്ടിഫിക്കറ്റിന് സാധുതയുള്ളത്. ഊര്‍ജ്ജക്ഷമതയുടെ ഗ്രേഡ് ജി യില്‍ നിന്നും ഇ ആക്കുകയോ ഡി യില്‍ നിന്നും ബി ആക്കുകയോ ചെയ്താല്‍ വീടിന്റെ മൂല്യം 16,000 പൗണ്ട് വരെ വര്‍ദ്ധിക്കും എന്നാണ് മൈ ടൂള്‍ ഷെഡ് പറയുന്നത്.

മുന്‍വാതില്‍ മോടിപിടിപ്പിക്കുക; ചെലവ് 85 പൗണ്ട്
അധികം ജോലിയൊന്നും ഇക്കാര്യത്തില്‍ ഇല്ല. നല്ലൊരു നോബ് പിടിപ്പിക്കുക, അല്ലെങ്കില്‍ ഭംഗിയുള്ള ഒരു ലെറ്റര്‍ ബോക്സ് ഘടിപ്പിക്കുക. ഇങ്ങനെയൊക്കെ ചെയ്ത് മുന്‍വാതിലിന്റെ മോടി വര്‍ദ്ധിപ്പിക്കാനാകും. വീടിന്റെ നമ്പര്‍ ആകര്‍ഷകമായ ഒരു നമ്പര്‍ ബോര്‍ഡില്‍ എഴുതിവയ്ക്കുന്നതും നല്ലതാണ്. കറുപ്പോല്‍ ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ളതോ ആയ മോടിപിടിപ്പിച്ച മുന്‍വാതിലുകള്‍ ഉള്ള വീടുകള്‍ 6,271 പൗണ്ട് അധികവിലക്കാണ് വിറ്റുപോയതെന്ന് സില്ലോയുടെ 2019 ഡിസൈന്‍ ഫോര്‍കാസ്റ്റില്‍ പറയുന്നു.

പൂന്തോട്ടത്തില്‍ വിശ്രമകേന്ദ്രം തയ്യാറാക്കുക; ചെലവ് 300 പൗണ്ട്
പൂന്തോട്ടത്തില്‍ വിശ്രമിക്കുവാനും കുടുംബാംഗങ്ങളോടൊപ്പം കൊച്ചു കൊച്ചു തമാശകളിലും കളികളിലും ഏര്‍പ്പെടാനും ഉതകുന്ന വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് വീടിന്റെ മൂല്യത്തില്‍ 5,000 പൗണ്ട് വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഒരു സാധാരണ വിശ്രമസ്ഥലം പണിയുവാന്‍ ഏകദേശം 300 പൗണ്ട് വരെ മാത്രമേ ചെലവാകുകയുള്ളു.

കുളിമുറിയില്‍ പുതുമ വരുത്തുക; ചെലവ് 90 പൗണ്ട്
ഒരു പുതിയ ടാപ്പ്, അല്ലെങ്കില്‍ ഒരു ആകര്‍ഷകമായ ടവല്‍ റെയില്‍ തുടങ്ങിയവയ്ക്ക് നിങ്ങളുടെ കുളിമുറിയില്‍ പുതുമ കൊണ്ടുവരാനാകും. ഇത്തരത്തിലുള്ള പുതുമയാര്‍ന്ന കുളിമുറികള്‍ക്ക് നിങ്ങളുടെ വീടിന്റെ മൂല്യം 7000 പൗണ്ട് വരെ വര്‍ദ്ധിപ്പിക്കാനാകും എന്നാണ് നെറ്റ്ഹൗസ് പ്രൈസസ് പറയുന്നത്.

അടുക്കളയില്‍ പുതുമ കൊണ്ടുവരിക; ചെലവ് 60 പൗണ്ട്
കുളിമുറിയിലേത് പോലെ ചില ചില്ലറ മുഖം മിനുക്കലുകളോടെ അടുക്കളയിലും പുതുമ കൊണ്ടുവരാനാകും. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ വീടിന്റെ മൊല്യം 1,300 പൗണ്ട് വരെ വര്‍ദ്ധിക്കുമത്രെ!

അകം ചുമരുകള്‍ക്ക് പുതിയ നിറം നല്‍കുക; ചെലവ് 16 പൗണ്ട്
ഒരു ടബ് പെയിന്റില്‍ 16 പൗണ്ടും പിന്നെ നിങ്ങളുടെ അദ്ധ്വാനവും നിക്ഷേപിച്ചാല്‍ വീടിന്റെ അകം ചുമരുകള്‍ക്ക് അഴക് വര്‍ദ്ധിപ്പിക്കാം. 2,300 വരെ മൂല്യവര്‍ദ്ധനവു നിങ്ങളുടെ വീടുകള്‍ക്ക് ഉണ്ടാകുമെന്നാണ് സിലോ പറയുന്നത്.

പുറം ചുമരുകള്‍ക്ക് നിറം നല്‍കുക; ചെലവ് 35 പൗണ്ട്
വീടുകള്‍ വാങ്ങാന്‍ എത്തുന്നവരില്‍ ആദ്യമായി വീടിനെക്കുറിച്ചൊരു അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പുറം ചുമരുകളുടെ ആകര്‍ഷണീയതയാണ്. ഇതിന് ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചാല്‍ വീടിന്റെ മൂല്യം 5,000 പൗണ്ട് വരെ ഉയര്‍ത്താം.

ഈ ചെലവുകളെല്ലാം കണക്കാക്കിയിരിക്കുന്നത് അതിനാവശ്യമായ വസ്തുക്കളുടെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അദ്ധ്വാനത്തിന്റെ വില ഇതില്‍ ചേര്‍ത്തിട്ടില്ല. തിരക്കില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്ന സമയത്ത്, നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ അദ്ധ്വാനം ഇതിനായി ചെലവഴിക്കാവുന്നതേയുള്ളു. അപ്പോഴും ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഇതിന് കേവലം അദ്ധ്വാനം മാത്രം പോര ചില നൈപുണികളും ആവശ്യമാണ്. അതില്ലാതെ ഇതില്‍ ഏര്‍പ്പെട്ടാല്‍ ഒരുപക്ഷെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയായിരിക്കും. പിന്നെ കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ കൂടുതല്‍ പണം ചെലവാക്കേണ്ടതായും വന്നേക്കാം. അതിനാല്‍ തന്നെ ഒരു പ്രൊഫഷണലിന്റെ സഹായം തേടുന്നതായിരിക്കും ഉത്തമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category