1 GBP = 94.40 INR                       

BREAKING NEWS

അണലി ഗുണം ഉറപ്പിക്കാന്‍ ആദ്യ പരീക്ഷണം എലിയില്‍! കൈകളുടെ ചലന വേഗം നിയന്ത്രിക്കാന്‍ പരിശീലനം നേടിയതും ഭാര്യയെ കൊല്ലാന്‍; അണലിയിലെ വിശ്വാസം പോയപ്പോള്‍ നാലാം വട്ടം മൂര്‍ഖനെ എത്തിച്ച് തന്ത്രമൊരുക്കല്‍; കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയത് വാവ സുരേഷ് എന്ന് പറഞ്ഞത് വിനയായി; ഫോണ്‍ രേഖയില്‍ വാവയെ കണ്ടെത്താനാകാതെ വന്നപ്പോള്‍ കള്ളി പൊളിഞ്ഞു; വാവയെ പൊലീസ് വിളിച്ചപ്പോള്‍ സത്യം തെളിഞ്ഞു; ഉത്രയെ കൊന്ന സൂരജിന്റെ ഗൂഢാലോചന പൊളിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊല്ലം: സ്വത്തിനോടുള്ള അതിമോഹം കാരണം ഉത്രയെ വകവരുത്താന്‍ ഭര്‍ത്താവ് സൂരജ് നടത്തിയതു മൂന്നുമാസം നീണ്ട ആസൂത്രണം. മൂന്നുമാസം മുമ്പ് സൂരജിന്റെ വീട്ടിലായിരുന്നു ആദ്യത്തെ 'പാമ്പുപരീക്ഷണം'. നാലാമത്തെ പാമ്പ് എത്തലിലാണ് കൊലപാതകം നടന്നത്. പണത്തിനായി സൂരജ് നിരന്തരം ഉത്രയുമായും വീട്ടുകാരുമായും വഴക്കിട്ടിരുന്നതായും മൊഴിയുണ്ട്. വിവാഹമോചനം നേടിയാല്‍ സ്വത്തുക്കള്‍ തിരിച്ചു നല്‍കേണ്ടി വരുമെന്ന് ഇയാള്‍ ഭയപ്പെട്ടു. ഇതൊകൊണ്ടാണ് മകനെ സ്വന്തം വീട്ടില്‍ നിര്‍ത്തി ഭാര്യയെ കൊലപ്പെടുത്തി സാധാരണ കൊലപാതകമാക്കാനുള്ള നീക്കം നടത്തിയത്. ഇതിന് വേണ്ടി കല്ലുവാതുക്കല്‍ സുരേഷുമായും അടുപ്പം കൂടി.

ചോദ്യം ചെയ്യലില്‍ പൊലീസിനെ പറ്റിക്കാന്‍ പലതും സൂരജ് പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷാണ് കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാവ സുരേഷുമായി ബന്ധമില്ലെന്നു മനസ്സിലായി. പൊലീസ് വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ പൂര്‍ണ വിവരണം ഇയാള്‍ കൃത്യമായി നല്‍കി. വാവ സുരേഷിനെ കുറിച്ചുള്ള കള്ളം പറയലാണ് യഥാര്‍ത്ഥത്തില്‍ സൂരജിന് വനിതയായത്.

ഭാര്യ കൊല്ലന്‍ വേണ്ടി നടത്തിയ പരീക്ഷണവും പൊലീസിന് മുമ്പില്‍ ഏറ്റു പറഞ്ഞു. ആദ്യ പരീക്ഷണം അമ്പേ പരാജയമായി. വീടിനുള്ളില്‍ ഉത്ര പാമ്പിനെക്കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തുകൊണ്ടുപോയി. അതിനുശേഷമാണു കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അണലിയെക്കൊണ്ടു കടിപ്പിച്ചത്. പാമ്പുകടിയേറ്റിട്ടും ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. വേദനയ്ക്കു ഗുളിക നല്‍കിയശേഷം ഉറങ്ങാന്‍ പറഞ്ഞു. രാത്രി ബോധരഹിതയായതോടെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും സൂരജിന്റെ ആഗ്രഹം പോലെ ഉത്ര മരിച്ചില്ല. മൂന്നാഴ്ചത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നു.

പിന്നീട്, ഉത്ര സ്വന്തം വീട്ടിലായിരിക്കേ അവിടെയെത്തിയ സൂരജ് വീട്ടില്‍ പാമ്പിനെ കണ്ടതായി കള്ളം പറഞ്ഞു. വീട്ടില്‍ പാമ്പ് വരാറുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമായിരുന്നു ഇത്. പിന്നീടായിരുന്നു മൂര്‍ഖനെ പ്ലാസ്റ്റിക് ജാറിലാക്കി കൊണ്ടു വന്നുള്ള കൊലപാതകം. സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും വാങ്ങിയതിന് പിന്നാലെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടില്‍നിന്ന് സൂരജ് വാങ്ങി. എന്നിട്ടും മതിയായില്ല. എല്ലാം തന്റെ കൈയിലേക്ക് വരണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ഭാര്യയെ കൊന്നത് എന്നാണ് പൊലീസ് പറയുന്നത്. പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങനെ പാമ്പിനെ ആയുധമാക്കാന്‍ തീരുമാനിച്ചു.

യുട്യൂബ് പഠനം മുതല്‍ കൈകളുടെ ചലനവേഗ പരിശീലനം വരെ നടത്തി നാളുകള്‍ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താന്‍ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറയുന്നു. 6 മാസത്തോളം യുട്യൂബില്‍ പാമ്പുകളെക്കുറിച്ചുള്ള വിഡിയോ കണ്ടു. പാമ്പു പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിന്റെ വിഡിയോ കണ്ടാണു സൂരജ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അന്‍പതോളം തവണ സുരേഷുമായി സംസാരിച്ചതായി ഫോണ്‍ രേഖകളില്‍ വ്യക്തമായി. 3 തവണ നേരിട്ടു കണ്ടു. എലിയെ പിടിക്കാനെന്ന പേരിലാണ് ആദ്യം പാമ്പിനെ ആവശ്യപ്പെട്ടത്. പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം പലതവണ സുരേഷ് പഠിപ്പിക്കുകയും ചെയ്തു. കൈകളുടെ ചലനവേഗം നിയന്ത്രിക്കുന്നതിലും പരിശീലനം നേടി.

അണലിയെയാണ് 10,000 രൂപയ്ക്ക് ആദ്യം സൂരജ് വാങ്ങിയത്. പരീക്ഷണാര്‍ഥം എലിയെ കടിപ്പിച്ച് അണലി ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു. ഇതിനെയാണ് ആദ്യം സൂരജിന്റെ വീട്ടിലെ പടിക്കെട്ടുകള്‍ക്കു മുകളിലിട്ടത്. എന്നാല്‍ ആദ്യ ശ്രമം പാളി. പിന്നീട് ഉത്രയുടെ കാലില്‍ കടിപ്പിച്ചതും ഇതേ പാമ്പിനെത്തന്നെ. ഇതില്‍ ഉത്ര രക്ഷപ്പെട്ടു. ഇതോടെ അണലിയില്‍ വിശ്വാസം പോയി. പിന്നീടു വീണ്ടും സുരേഷിനെ ബന്ധപ്പെട്ടാണു മൂര്‍ഖനെ വാങ്ങിയത്. ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ മെയ് 7നു പുലര്‍ച്ചെ കടിപ്പിച്ചു. ഇതിനു മുന്‍പു പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ബാഗിലാക്കി കട്ടിലിനടിയില്‍ വച്ചു. അത് ലക്ഷ്യം കണ്ടു. പക്ഷേ ജയില്‍ വാസമായിരുന്നു സൂരജിന് വിധിച്ചതെന്ന് മാത്രം.

ആദ്യ പാമ്പുകടിയിലും സൂരജ് കള്ളം പറയാന്‍ ശ്രമിച്ചു. മാര്‍ച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോള്‍ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നല്‍കിയെന്നുമാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ പുലര്‍ച്ചെ 3 നാണ് ഉത്രയെ അടൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. ചെറിയ നാഡിമിടിപ്പ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ ഇടപെട്ടു മികച്ച ചികിത്സ ഉറപ്പാക്കിയതോടെ സൂരജിന്റെ പദ്ധതി പൊളിഞ്ഞു.

ഈ ചികില്‍സയുടെ ഭാഗമായി 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു. സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുന്‍പേ എത്തി. രാത്രി സൂരജ് എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കി. സൂരജിന്റെ പങ്കു കൂടി ഭാര്യ ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഉത്രയുടെ ഇടതുകൈ തണ്ടയില്‍ പാമ്പിനെ കടിപ്പിച്ചത്. ഇതിനു മുന്‍പു തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താന്‍ ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു. തുടര്‍ന്ന് ആ രാത്രി മുഴുവന്‍ അയാള്‍ അതേ മുറിയില്‍ കഴിഞ്ഞു.

ആറേ കാലോടെ അമ്മ മണിമേഖല ചെന്നു വിളിക്കുമ്പോള്‍ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേര്‍ന്ന് മകളെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് അച്ഛന്‍ വിജയസേനന്‍ പറഞ്ഞു. വിവാഹ സമ്മാനമായി പണവും സ്വര്‍ണവും നല്‍കിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നല്‍കി. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category