1 GBP = 94.00 INR                       

BREAKING NEWS

മാര്‍ച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതല്‍ മകന്‍ സൂരജിന്റെ വീട്ടില്‍; 52-ാം ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അഞ്ചലിലേക്ക് പോകുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തി മകനെ കണ്ട അമ്മ; ലക്ഷ്യമിട്ടത് ഉത്ര മരിച്ചാലും കുട്ടിയെ കൂടെ നിര്‍ത്തി അഞ്ചലിലെ സ്വത്തുക്കള്‍ കൈയാളാനുള്ള ഗൂഢാലോചന; കുട്ടിയുമായി സൂരജിന്റെ അമ്മയും സഹോദരിയും മുങ്ങിയത് ഉയര്‍ത്തുന്നതും സംശയങ്ങള്‍; പാമ്പുകടി കൊലയില്‍ സഹോദരിയുടെ ആണ്‍സുഹൃത്തിലേക്കും സംശയം നീളുന്നു

Britishmalayali
kz´wteJI³

കൊല്ലം: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഒരുവയസ്സുള്ള കുഞ്ഞിനെയും ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും കാണാനില്ലെന്ന് പൊലീസ് വ്യക്തമാക്കുമ്പോള്‍ ചര്‍ച്ചയാകുന്നതുകൊലക്കേസില്‍ കുടുംബത്തിന്റെ ഇടപെടലിനുള്ള സാധ്യത. സൂരജ് കുറ്റവാളി അല്ലെന്നും കേസില്‍ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ ആരോപിച്ചിരുന്നു. മാധ്യമങ്ങളില്‍ ബൈറ്റ് ഉള്‍പ്പെടെ നല്‍കിയ ശേഷമാണ് ഇവര്‍ കുട്ടിയുമായി മുങ്ങിയത്. കുട്ടി കൂടെയണ്ടെങ്കില്‍ ഇനിയും ഉത്രയുടെ സ്വത്തുക്കള്‍ സൂരജിന് അനുഭവിക്കാന്‍ അവസരം കിട്ടും. ഇത് മനസ്സിലാക്കിയാണ് എന്തുവന്നാലും കുട്ടിയെ കൊടുക്കില്ലെന്ന തീരുമാനം ഇവര്‍ എടുത്തതെന്നാണ് സൂചന.

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഉത്തരവിട്ടിരുന്നു. മറ്റ് എവിടേക്കൊ ഇവര്‍ കുട്ടിയുമായി മാറി നില്‍ക്കുന്നതായി കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കുട്ടിയെ നല്‍കിയാല്‍ ഉടനൊന്നും തിരിച്ചു കിട്ടില്ലെന്ന് ഇവര്‍ക്ക് ഉറപ്പായി ഇതോടെയാണ് മുങ്ങിയത്. സൂരജിന്റെ സഹോദരിയേയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്. സൂരജിനെ പൊലീസ് പിടികൂടിയത് സഹോദരിയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ്. ഇയാളേയും പൊലീസ് നിരീക്ഷണത്തിലാക്കും. ഇയാളുടെ സഹായം കൊലപാതകത്തില്‍ ഉള്‍പ്പെടെ സൂരജിന് കിട്ടിയിട്ടുണ്ടോ എന്ന് പൊലീസ് ഇനി പരിശോധിക്കും.

ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കാന്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടു തരില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍നിന്ന് പൊലീസ് ഓഫീസറുമായി ഉത്രയുടെ അച്ഛനും ബന്ധുക്കളും അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നു. കുഞ്ഞ് സൂരജിന്റെയോ ബന്ധുവീടുകളിലോ ഇല്ലെന്ന് പൊലീസുകാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. കുഞ്ഞിനെ ഈ അവസരത്തില്‍ കാണാനില്ലെങ്കില്‍, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ കുട്ടിയെ തിരികെ കിട്ടാന്‍ മറ്റ് നിയമവഴികളും തേടും.

ഹൈക്കോടതിയില്‍ കുട്ടിയെ കിട്ടാനായി ഹര്‍ജി കൊടുക്കുന്നതും ഉത്രയുടെ മതാപിതാക്കളുടെ പരിഗണനയിലാണ്. ഇതോടെ കേസില്‍ ഹൈക്കോടതി നടത്തുന്ന നിരീക്ഷണവും നിര്‍ണ്ണായകമാകും. കുട്ടിയെ ശിശുക്ഷേമ സിമിതിയുടെ ഉത്തരവിന്റെ സഹായത്തോടെയാണ് നേരത്തെ സൂരജ് ഉത്രയുടെ വീട്ടില്‍ നിന്ന് കൊണ്ടു പോയത്. അന്ന് സൂരജിനെതിരെ സംശയം ഒന്നും ഇല്ലായിരുന്നു. പകരം സൂരജില്‍ നിന്ന് സ്വര്‍ണം തിരിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന ഉത്രയുടെ കുടുംബമായിരുന്നു പ്രതിക്കൂട്ടില്‍. ഇവിടെ നിന്നാണ് മകളുടെ ഘാതകനെ കണ്ടെത്താനുള്ള ഉത്രയുടെ അച്ഛന്റേയും അമ്മയുടേയും പോരാട്ടം തുടങ്ങുന്നത്. അതാണ് സൂരജിനെ കുടുക്കിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടര്‍ന്ന് അഞ്ചല്‍ സിഐ. ആവശ്യപ്പെട്ടതനുസരിച്ച് അടൂര്‍ സി.െഎയാണ് കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കുട്ടിയുമായി ഇവര്‍ മാറിനില്‍ക്കുന്നെന്ന സംശയമാണ് പൊലീസിനുള്ളത്. കുട്ടിയെ എറണാകുളത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് സൂരജിന്റെ അച്ഛനും സഹോദരിയും പൊലീസിനോട് പറഞ്ഞത്. സൂരജിന്റെ സഹോദരിയുടെ ആണ്‍ സുഹൃത്തിന്റെ പിന്തുണയോടെയാണ് ഇവരെ മാറ്റിയതെന്ന സംശയവും ഉണ്ട്. ഇയാളേയും പൊലീസ് നിരീക്ഷണത്തിലാക്കും. ഇവരോടെല്ലാം പറഞ്ഞു കൊണ്ടാണ് ഉത്രയെ സൂരജ് വകവരുത്തിയതെന്ന സംശയവും പൊലീസിനുണ്ട്.

മാര്‍ച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതല്‍ മകന്‍ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടര്‍ന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാല്‍ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയില്‍ ഏപ്രില്‍ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാള്‍. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു. പിന്നീട് 52-ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങും വഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാന്‍ കഴിയാത്തതിനാല്‍ കാര്‍ വീടിനു പുറത്തു നിര്‍ത്തിയാണു മകനെ കണ്ടത്.

ആഴ്ചയില്‍ രണ്ടുതവണ മുറിവില്‍ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു മാസമായി ഈ കുട്ടി സൂരജിന്റെ കുടുംബത്തിനൊപ്പമാണ്. അവരുമായി അടുത്തിടപെഴുകി പരിചയമുണ്ട്. ഇത് മുതലെടുത്താണ് കുട്ടിയുമായി ഇവര്‍ ഒളിവിലേക്ക് പോകുന്നത്. ഉത്ര ആശുപത്രിയിലായപ്പോള്‍ കുട്ടിയെ ഒപ്പം നിര്‍ത്തിയതും തന്ത്രങ്ങളുടെ ഭാഗമാണെന്ന സംശയം പൊലീസിനുണ്ട്. കുട്ടിയുമായി അടുക്കാനും ഉത്രയുടെ മരണ ശേഷവും കൂടുതല്‍ അടുപ്പം കുട്ടി തങ്ങളോട് കാട്ടാനുമുള്ള തന്ത്രമായിരുന്നു ഇതെന്നും സൂചനയുണ്ട്.

ഉത്രയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയാല്‍ അമ്മ കൊല്ലപ്പെട്ടാലും അമ്മയുടെ വീട്ടില്‍ തന്നെ ധ്രവ് നില്‍ക്കും. അങ്ങനെ വന്നാല്‍ ഉത്രയ്ക്ക് അവകാശമായി കിട്ടുന്ന സ്വത്ത് നേരിട്ട് കൈയടക്കാന്‍ സൂരജിന് കഴിയില്ല. ഇതുകൊണ്ടാണ് കുട്ടിയെ അമ്മയ്ക്കൊപ്പം നിര്‍ത്താത്തതെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category