1 GBP = 94.00 INR                       

BREAKING NEWS

പക്ഷാഘാതത്തിനും ഹൃദ് രോഗ ചികില്‍സയ്ക്കുമിടെ വൈറല്‍ ന്യുമോണിയ എത്തി; തലശ്ശേരി സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികില്‍സിച്ചത് മറ്റ് രോഗങ്ങള്‍ക്ക്; കോവിഡ് സ്ഥിരീകരിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായി; പിന്നെ തിരിച്ചറിഞ്ഞത് മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ഭര്‍ത്താവിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും കൊറോണയെന്ന വസ്തുത; ആസിയയ്ക്ക് രോഗമെത്തിയത് ഭര്‍ത്താവില്‍ നിന്നെന്ന് സംശയം; കേരളത്തിലെ കോവിഡ് മരണം ആറായി; ധര്‍മ്മടത്തുകാരിയുടെ മരണം ഉയര്‍ത്തുന്നത് സമൂഹ വ്യാപന ആശങ്ക

Britishmalayali
kz´wteJI³

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം ചാത്തോത്ത് സ്വദേശിനി ആസിയ(63)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ആസിയയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി. പക്ഷാഘാതം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ആസിയയ്ക്കുണ്ടായിരുന്നു. ഇവര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് രോഗം എവിടെ നിന്നാണ് വന്നത് എന്നതില്‍ ഇനിയും വ്യക്തതയില്ല.

പക്ഷാഘാതത്തെ തുടര്‍ന്നുള്ള അതീവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 17-ാം തിയതി വരെ ആസിയ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ ചികില്‍സയുമായി ബന്ധപ്പെട്ടാണ് കോവിഡുണ്ടോന്ന സംശയ നിവാരണത്തിന് പരിശോധന നടത്തിയത്. ഇതാണ് നിര്‍ണ്ണായകമായത്.

ഇരുപതാം തിയതിയാണ് ആസിയ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുമ്പോള്‍ വൈറല്‍ ന്യൂമോണിയ കൂടി ഇവര്‍ക്കുണ്ടായിരുന്നു. കോവിഡ് ബാധ കാരണമായിരുന്നു ഇത്. ന്യുമോണിയയും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലായി. ആസിയയുടെ കുടുംബത്തില്‍ മറ്റുള്ളവര്‍ക്കും രോഗം വന്നിട്ടുണ്ട്. ഇതില്‍ ആര്‍ക്കാണ് ആദ്യം രോഗം വന്നതെന്നതും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.

ലഭിക്കുന്ന വിവരം അനുസരിച്ച് ആസിയയുടെ ഭര്‍ത്താവ് കോവിഡ് ബാധിതനായിരുന്നു. ഇദ്ദേഹത്തില്‍നിന്നാണ് ആസിയയിലേക്ക് രോഗം പകര്‍ന്നത്. ലക്ഷണങ്ങള്‍ ആദ്യം പ്രകടമായത് ആസിയയിലായിരുന്നു. ആസിയയ്ക്ക് രോഗം സ്ഥിരീകരിച്ച് മൂന്നാമത്തെ ദിവസമാണ് ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ടുമക്കള്‍ക്കും ഒരു കൊച്ചുമകനും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഉള്‍പ്പെടെ ആസിയയുടെ കുടുംബത്തില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആസിയയ്ക്ക് അസുഖമെത്തിയപ്പോള്‍ അത് പക്ഷാഘാതത്തിന്റേയും ഹൃദ് രോഗത്തിന്റേയും ആണെന്നായിരുന്നു ആദ്യം കരുതിയത്. ആസിയയുടെ ഭര്‍ത്താവ് മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളാണ്. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മറ്റു കുടുംബാംഗങ്ങള്‍ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാകും ആസിയയുടെ സംസ്‌കാരം. ഇതില്‍ ചികില്‍സയിലുള്ള അടുത്ത ബന്ധുക്കളൊന്നും പങ്കെടുക്കില്ല.

കോവിഡിന്റെ ഉറവിടം കണ്ടെത്താനാവാത്തതാണ് ആശങ്കയ്ക്ക് കാരണം. സമൂഹ വ്യാപനത്തിന്റെ സാധ്യതകളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. മത്സ്യ മാര്‍ക്കറ്റിലെ ജോലിക്കിടെ ഭര്‍ത്താവിന് വൈറസ് കിട്ടിയെങ്കില്‍ അത് വമ്പന്‍ ഭീഷണിയാണ്. തിരിച്ചറിയാത്ത പല കോവിഡ് രോഗികളും കണ്ണൂരില്‍ കറങ്ങി നടക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കും. ഹോട്സ്പോട്ടുകളില്‍ നിയന്ത്രണവും കടുപ്പിക്കും.

കേരളത്തില്‍ 2 ദിവസത്തിനിടെ കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു. കല്‍പറ്റ ഷാജി മന്‍സിലില്‍ സലീമിന്റെ ഭാര്യ ആമിന (53) ഞായറാഴ്ചയാണ് ആമിന മരിച്ചത്. അര്‍ബുദ ചികിത്സയിലായിരുന്ന ആമിന 20നു ദുബായില്‍ നിന്നാണെത്തിയത്. ഇതോടെ സംസ്ഥാനത്തു കോവിഡ് മരണം ആറായി. രണ്ടു ദിവസത്തിനുള്ളില്‍ 102 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച 53, ഇന്നലെ 49. സംസ്ഥാനത്തു ചികിത്സയിലുള്ളവര്‍ 359 ആയി.

നിരീക്ഷണത്തിലുള്ളവര്‍ ലക്ഷത്തിനടുത്തെത്തി 99,278 പേര്‍. കണ്ണൂര്‍ ധര്‍മടത്ത് എവിടെ നിന്നു രോഗം ബാധിച്ചെന്ന് അറിയാത്ത ആളില്‍ നിന്ന് സമ്പര്‍ക്കം വഴി 3 ദിവസത്തിനിടെ 7 പേര്‍ക്കു പകര്‍ന്നു. ഞായറാഴ്ച 18 പ്രദേശങ്ങളെയും ഇന്നലെ 4 പ്രദേശങ്ങളെയും ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category