1 GBP = 92.50 INR                       

BREAKING NEWS

നാലംഗ കുടുംബത്തിലെ എല്ലാവരുടേയും പിറന്നാള്‍ ഒരേ ദിവസം; അച്ഛനും അമ്മയും മക്കളും ഒരേ ദിവസം പിറന്നാള്‍ മധുരം ഉണ്ണുന്ന ആ അപൂര്‍വ്വ കുടുംബം ഇതാണ്

Britishmalayali
kz´wteJI³

കണ്ണൂര്‍: വീട്ടിലുള്ള എല്ലാവരുടേയും പിറന്നാള്‍ ഒരേ ദിവസം ആയാലോ. എന്തുരസമായിരിക്കും അല്ലേ. കണ്ണൂര്‍ ജില്ലയിലെ ഒരു കുടുംബത്തിനാണ് അത്തരത്തിലൊരു അസുലഭ ഭാഗ്യം കൈവന്നിരിക്കുന്നത്. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന് മെയ് 25 ആണ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ പ്രത്യേക ദിവസം. കണ്ണൂര്‍ ജില്ലയിലെ പാടിയോട്ടുചാല്‍ പട്ടവത്തെ പുതിയടവന്‍ വീട്ടിന്‍ അനീഷും കുടുംബവുമാണ് ഒരേ ദിവസം പിറന്നാള്‍ മധുരമുണ്ണുന്നത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിശേഷിപ്പിക്കാവുന്ന സംഭവമാണിത്. ഒമ്പത് വര്‍ഷം മുന്‍പാണ് അനീഷും അജിതയും വിവാഹിതരാകുന്നത്. വിവാഹിതരായി കുറച്ചു മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് തങ്ങളുടെ ജന്മദിനം ഒരേ ദിവസമാണെന്ന് ഇരുവരും മനസ്സിലാക്കുന്നത്. 1981 മെയ് 25നാണ് അനീഷിന്റെ ജനനം. ഭാര്യ അജിതയുടേത് 1987 മെയ് 25 നും. അതിനിടയിലാണ് മകള്‍ ആരാധ്യയുടെ വരവ്. ഒരേ ജന്മദിനമെന്ന സന്തോഷവും കൗതുകവും ആരാധ്യയുടെ വരവോടെ ഇരട്ടിച്ചു.

2012 മെയ് 25നായിരുന്നു ആരാധ്യയുടെ ജനനം. എന്നാല്‍ മെയ് 25 എന്ന അവരുടെ ജീവിതത്തിലെ അത്ഭുത പ്രതിഭാസം അവിടെയും തീര്‍ന്നില്ല. 2019 മെയ് 25ന് ഇവര്‍ക്ക് ഒരു ആണ്‍കുട്ടി കൂടി ജനിച്ചു. ആഗ്നേയ് എന്നാണ് കുഞ്ഞിന് പേരിട്ടത്. മകന് ഒരു വയസ്സു തികയുന്നതിനാല്‍ ഈ ജന്മദിനം ആഘോഷമാക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി.

ജന്മദിനം ആഘോഷിക്കാന്‍ മകള്‍ ആരാധ്യ കുറച്ച് പണം സൂക്ഷിച്ചു വച്ചിരുന്നു. അത് ബ്ലോക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പച്ചക്കറി കിറ്റ് വിതരണത്തിനു നല്‍കി ജീവിതത്തിലെ ഈ പ്രത്യേക ദിവസത്തില്‍ കരുതലും സ്നേഹവും പങ്കുവയ്ക്കുകയാണ് ഈ കുടുംബം. പ്രവാസിയായിരുന്ന അനീഷ് ഇപ്പോള്‍ നാട്ടില്‍ ഫാം നടത്തുകയാണ്. ''ഒരേ തീയതിയില്‍ ജന്മദിനം ലഭിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. രണ്ടും സുഖ പ്രസവമായിരുന്നു. എല്ലാവരുടേയും ജന്മദിനം ഒരേ ദിവസമായപ്പോള്‍ സന്തോഷം തോന്നി'' അനീഷ് കുമാര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category