1 GBP = 94.00 INR                       

BREAKING NEWS

കുട്ടിയെ ഒളിപ്പിച്ചത് അടൂരിലെ വീട്ടില്‍ നിന്ന് മുന്നൂറു മീറ്റര്‍ അകലെയുള്ള ബന്ധു ഗൃഹത്തില്‍; കളിമാറുമെന്ന് പൊലീസ് അറിയിച്ചതോടെ പുലര്‍ച്ചെ ആരുമറിയാതെ കുട്ടിയെ വീട്ടിലേക്ക് മടക്കി കൊണ്ടു വന്ന് സൂരജിന്റെ അച്ഛന്റെ നാടകം; എറണാകുളത്തെ അഭിഭാഷകനെ കാണാനുള്ള യാത്രയെന്ന വിശദീകരണം പച്ചക്കള്ളം; ഇനി അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യും; ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് പിന്നാലെ അമ്മായി അമ്മയും നാത്തൂനും പ്രതികളാകാന്‍ സാധ്യത; ധ്രുവ് ഇനി അഞ്ചലിലെ അമ്മയുടെ വീട്ടിലേക്ക്

Britishmalayali
വിനോദ് വി നായര്‍

അഞ്ചല്‍: ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചല്‍ സ്വദേശി ഉത്രയുടെ കുഞ്ഞിനെ അമ്മയുടെ വീട്ടുകാര്‍ക്ക് ഇന്ന് നല്‍കും. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് മുത്തശ്ശി എറണാകുളത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു സൂരജിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. കുട്ടിയെ രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ അഞ്ചല്‍ പൊലീസ് സൂരജിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കി. ഇതോടെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.

കുട്ടി സൂരജിന്റെ അടൂരിലുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇന്നലെ സൂരജിന്റെ വീട്ടിലും ബന്ധുവീടുളിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ ഉത്രയുടെ അച്ഛനും കുടുംബാംഗങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്റെ വീട്ടില്‍ നിന്നും മുന്നൂറു മീറ്റര്‍ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പൊലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പൊലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു. ഇതോടെ എറണാകുളം യാത്രയും പൊളിഞ്ഞു. സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവരേയും കേസില്‍ പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെയാണ് ശിശുക്ഷേമസമിതി നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചല്‍, അടൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാര്‍ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണ്‍മാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് അനുകൂല വിധി ഉണ്ടായത്.

സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകമാണ്. സൂചനയുണ്ട്. നേരത്തെ സൂരജിന്റെ കുടുംബത്തിനെതിരേയും ഉത്രയുടെ മാതാപിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൂരജിന്റെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യംചെയ്യുന്നത്. ഇവര്‍ക്കെത്തിരെ സൂരജ് മൊഴിയൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ഉത്രയുടെ മരണത്തിന് ശേഷം അമ്മയേയും സഹോദരനേയും ഉത്രയുടെ വീട്ടുകാര്‍ തടഞ്ഞു വച്ചുവെന്ന പരാതി നല്‍കിയത് സഹോദരിയാണ്. സഹോദരിയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തതും. അതുകൊണ്ട് തന്നെ സൂരജിന്റെ സഹോദരിക്ക് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്.

സൂരജ് കുറ്റവാളി അല്ലെന്നും കേസില്‍ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ ആരോപിച്ചിരുന്നു. മാധ്യമങ്ങളില്‍ ബൈറ്റ് ഉള്‍പ്പെടെ നല്‍കിയ ശേഷമാണ് ഇവര്‍ കുട്ടിയുമായി മുങ്ങിയത്. കുട്ടി കൂടെയണ്ടെങ്കില്‍ ഇനിയും ഉത്രയുടെ സ്വത്തുക്കള്‍ സൂരജിന് അനുഭവിക്കാന്‍ അവസരം കിട്ടും. ഇത് മനസ്സിലാക്കിയാണ് എന്തുവന്നാലും കുട്ടിയെ കൊടുക്കില്ലെന്ന തീരുമാനം ഇവര്‍ എടുത്തത്. എന്നാല്‍ ഇതിലെ നിയമപ്രശ്നങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇവര്‍ തിരിച്ചെത്തിയത്. സൂരജിനെ പൊലീസ് പിടികൂടിയത് സഹോദരിയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ്. ഇയാളേയും പൊലീസ് നിരീക്ഷണത്തിലാക്കും. ഇയാളുടെ സഹായം കൊലപാതകത്തില്‍ ഉള്‍പ്പെടെ സൂരജിന് കിട്ടിയിട്ടുണ്ടോ എന്ന് പൊലീസ് ഇനി പരിശോധിക്കും. കുട്ടിയെ ശിശുക്ഷേമ സിമിതിയുടെ ഉത്തരവിന്റെ സഹായത്തോടെയാണ് നേരത്തെ സൂരജ് ഉത്രയുടെ വീട്ടില്‍ നിന്ന് കൊണ്ടു പോയത്. അന്ന് സൂരജിനെതിരെ സംശയം ഒന്നും ഇല്ലായിരുന്നു. പകരം സൂരജില്‍ നിന്ന് സ്വര്‍ണം തിരിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന ഉത്രയുടെ കുടുംബമായിരുന്നു പ്രതിക്കൂട്ടില്‍. ഇവിടെ നിന്നാണ് മകളുടെ ഘാതകനെ കണ്ടെത്താനുള്ള ഉത്രയുടെ അച്ഛന്റേയും അമ്മയുടേയും പോരാട്ടം തുടങ്ങുന്നത്. അതാണ് സൂരജിനെ കുടുക്കിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടര്‍ന്ന് അഞ്ചല്‍ സിഐ. ആവശ്യപ്പെട്ടതനുസരിച്ച് അടൂര്‍ സി.െഎയാണ് കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് സൂരജിന്റെ അച്ഛന് താക്കീത് നല്‍കിയത്. ഇത് ഫലം കാണുകയാണ് ഇപ്പോള്‍. വലിയ സംശയങ്ങളാണ് സൂരജിന്റെ കുടുംബത്തിനെതിരെയുള്ളത്.

മാര്‍ച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതല്‍ മകന്‍ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടര്‍ന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാല്‍ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയില്‍ ഏപ്രില്‍ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാള്‍. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു. പിന്നീട് 52-ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങും വഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാന്‍ കഴിയാത്തതിനാല്‍ കാര്‍ വീടിനു പുറത്തു നിര്‍ത്തിയാണു മകനെ കണ്ടത്.

ആഴ്ചയില്‍ രണ്ടുതവണ മുറിവില്‍ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു മാസമായി ഈ കുട്ടി സൂരജിന്റെ കുടുംബത്തിനൊപ്പമാണ്. അവരുമായി അടുത്തിടപെഴുകി പരിചയമുണ്ട്. ഇത് മുതലെടുത്താണ് കുട്ടിയുമായി ഇവര്‍ ഒളിവിലേക്ക് പോകുന്നത്. ഉത്ര ആശുപത്രിയിലായപ്പോള്‍ കുട്ടിയെ ഒപ്പം നിര്‍ത്തിയതും തന്ത്രങ്ങളുടെ ഭാഗമാണെന്ന സംശയം പൊലീസിനുണ്ട്. കുട്ടിയുമായി അടുക്കാനും ഉത്രയുടെ മരണ ശേഷവും കൂടുതല്‍ അടുപ്പം കുട്ടി തങ്ങളോട് കാട്ടാനുമുള്ള തന്ത്രമായിരുന്നു ഇതെന്നും സൂചനയുണ്ട്.

ഉത്രയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയാല്‍ അമ്മ കൊല്ലപ്പെട്ടാലും അമ്മയുടെ വീട്ടില്‍ തന്നെ ധ്രവ് നില്‍ക്കും. അങ്ങനെ വന്നാല്‍ ഉത്രയ്ക്ക് അവകാശമായി കിട്ടുന്ന സ്വത്ത് നേരിട്ട് കൈയടക്കാന്‍ സൂരജിന് കഴിയില്ല. ഇതുകൊണ്ടാണ് കുട്ടിയെ അമ്മയ്‌ക്കൊപ്പം നിര്‍ത്താത്തതെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category