1 GBP = 93.00 INR                       

BREAKING NEWS

വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയതിന് പിന്നാലെ രാഷ്ട്രീയ സമരങ്ങളും മതപഠനങ്ങളും ഓണ്‍ലൈന്‍ ആകുന്നു; കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ ബഹുജന പ്രക്ഷോഭം 28-ന്; സമരം ആദായനികുതി അടയ്ക്കുന്നവര്‍ ഒഴികെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ ഉടന്‍ നേരിട്ട് അക്കൗണ്ടില്‍ നല്‍കണം എന്നാവശ്യപ്പെട്ട്; ഞായറാഴ്ചകളില്‍ പള്ളികളില്‍ നടക്കാറുള്ള മതപഠനം ഇനി ഓണ്‍ലൈനില്‍; കോവിഡ് കാലത്ത് കേരളം മാറുന്ന കഥ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ രംഗത്തെ മാത്രമല്ല, മറ്റു രംഗങ്ങളും ഓണ്‍ലൈനിലേക്ക് നീങ്ങുമെന്നാണ് കോവിഡ് കാലം തെളിയിക്കുന്നത്. സമരങ്ങളും മതപഠനങ്ങളും ഓണ്‍ലൈനിലേക്ക് നീങ്ങുന്ന കാലത്താണ് നാം കഴിയുന്നത്. ആദായ നികുതി അടയ്ക്കുന്നവര്‍ ഒഴികെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ ഉടന്‍ നേരിട്ട് അക്കൗണ്ടില്‍ നല്‍കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മെയ് 28-ന് ഓണ്‍ലൈന്‍ ബഹുജന പ്രക്ഷോഭം നടത്തുകയാണ്. നേരിട്ട് ആളുകള്‍ അണിനിരക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഓണ്‍ലൈന്‍ വഴിയില്‍ സര്‍ക്കാര്‍ നീങ്ങഉന്നത്.

50 ലക്ഷത്തോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരേസമയം വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ഓണ്‍ലൈനില്‍ എത്തിയാവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യമുന്നയിക്കുകയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയുള്ള സമയം ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യു ട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ പാര്‍ട്ടി ഓഫീസ് ചുമതലയുള്ളവര്‍ ലൈവ് വീഡിയോയില്‍ എത്തണമെന്ന് വിവിധ പി.സി.സി.കളോട് എ.ഐ.സി.സി. നിര്‍ദേശിച്ചു.

കോവിഡും അടച്ചിടലും ആസൂത്രണമില്ലാത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാവരെയും ബോധ്യപ്പെടുത്താനാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരേസമയം ഓണ്‍ലൈനില്‍ എത്തുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ സമരം കൂടാതെ ഞായറാഴ്ചകളില്‍ പള്ളികളില്‍ നടക്കാറുള്ള മതപഠനം ഇനി ഓണ്‍ലൈനിലാക്കാന്‍ ക്രൈസ്തവ സഭകളും തീരുമാനിച്ചിട്ടുണ്ട്.

ചില പള്ളികള്‍ ഈ അവധിക്കാലത്ത് ഇങ്ങനെ ചെയ്തിരുന്നെങ്കിലും അതിരൂപത തലത്തില്‍ ഇതാരംഭിക്കുന്നത് ആദ്യമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. പീറ്റര്‍ കണ്ണമ്പുഴ പറഞ്ഞു. ഏകദേശം 70,000 കുട്ടികളാണ് ഒണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കുക. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് വ്യത്യസ്ത ക്ലാസുകളാണ് പള്ളികളിലുള്ളത്. ഞായറാഴ്ചകളില്‍ ഒരു മണിക്കൂറാണ് ക്ലാസ്. ഇത് സണ്‍ഡേ സ്‌കൂള്‍ സമയമായി പ്രഖ്യാപിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും കുട്ടികളെ പങ്കെടുപ്പിച്ച് ക്ലാസുകള്‍ നടത്താന്‍ ഉടനെ സാധിച്ചേക്കില്ല. തുടര്‍ന്നാണ് പുതിയ തീരുമാനം.

മറ്റ് രൂപതകളും ഈ രീതിയിലേക്ക് മാറിയേക്കുമെന്ന് ഫാ. കണ്ണമ്പുഴ പറഞ്ഞു. 12 വിഭാഗങ്ങളിലായി പ്രത്യേകം ക്ലാസുകള്‍ നടക്കും. 16 ഫൊറോനകളിലെയും മതാധ്യാപകര്‍ ക്ലാസെടുക്കും. മത പാഠപുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്ലാസിന്റെ വീഡിയോകള്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യും. വീഡിയോകള്‍ അദ്ധ്യാപകര്‍ പകര്‍ത്തി മതബോധന വിഭാഗത്തിന് അയയ്ക്കും. മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ അത് വരുത്തിയാവും അപ്ലോഡ് ചെയ്യുക. മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് കുട്ടികള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചെറുജോലികളും ക്ലാസില്‍ വിവരിക്കും.

'വീടുതന്നെ ദേവാലയമായി മാറണം' എന്ന സങ്കല്‍പ്പമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫാ. കണ്ണമ്പുഴ പറഞ്ഞു. എറണാകുളത്തെ പദ്ധതി മെയ് 31-ന് ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഏഴ് മുതലാണ് ക്ലാസ് ആരംഭിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category