1 GBP = 94.00 INR                       

BREAKING NEWS

ഇന്ത്യയുടെ കറുത്ത ദിനങ്ങള്‍ തുടങ്ങുക ജൂണില്‍; ദിവസേന ആറായിരം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ച് തുടങ്ങിയതോടെ അടുത്ത മാസം രാജ്യത്തെ സ്ഥിതി വിശേഷം അതീവ ഗുരുതരമാകും: ഇന്ത്യയെ വിഴുങ്ങിക്കൊണ്ട് ജൂലൈയില്‍ കോവിഡ് അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറും: കോവിഡ് പ്രതിരോധം കൈവിട്ടു പോകുമ്പോള്‍ എങ്ങും ആശങ്ക മാത്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ എങ്ങും കടുത്ത ആശങ്ക. രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാല്‍ ഏപ്രില്‍ മെയ് മാസങ്ങളേക്കാളും ഗുരുതരമായ സ്ഥിതി വിശേഷമായിരിക്കും ജൂണില്‍ ഉണ്ടാവുക. ജൂലൈയില്‍ കോവിഡ് അതിന്റേ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറുകയും രോഗം പിടിപെടുന്നതില്‍ 30 ശതമാനം പേരുടെയും നില അതീവ ഗുരുതമായി മാറുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത് നിലവില്‍ ദിവസവും 100ല്‍ പിടിച്ചു കെട്ടിനിര്‍ത്തുന്ന മരണ സംഖ്യ അടുത്ത മാസത്തോടെ ഉയര്‍ന്നു തുടങ്ങുകയും ദിനംപ്രതി നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍. വെള്ളിയാഴ്ച 6,654 പേര്‍ക്കും ശനിയാഴ്ച 6,767 പേര്‍ക്കും ഞായറാഴ്ച 6,414 പേരിലുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. 1,44,950 കൊറോണ രോഗികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ജൂണ്‍ ആവുന്നതോടെ രോഗികളുടെ എണ്ണവും മരണ നിരക്കും കുതിച്ചുയരും.

രണ്ടു മാസമായി തുടരുന്ന കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയും പ്രവാസികളുടെയും അതിഥിതൊഴിലാളികളുടെയും മടക്കം ഊര്‍ജിതമായതോടെയുമാണു രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതായി കാണാം. പരിശോധനയുടെ എണ്ണം വര്‍ധിച്ചതും വ്യവസായിക പ്രവര്‍ത്തനങ്ങള്‍ കൂടിയതും രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ബിഹാറിലെ കെയര്‍ ഇന്ത്യ ടീം ലീഡും പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധനുമായ തന്മയി മഹാപത്ര പറഞ്ഞു. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം പുലര്‍ത്തുന്നതിനു പുറമേ റാന്‍ഡം ടെസ്റ്റിങ് വര്‍ധിപ്പിച്ച് ലക്ഷണങ്ങളില്ലാത്ത രോഗവ്യാപനം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളു. ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ജൂണിലായിരിക്കും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുക. ജൂലൈയില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയായിരിക്കുമെന്നും മഹാപത്ര പറഞ്ഞു. ഇന്ത്യയിലെ പല ഹോട്സ്പോട്ടുകളിലും താമസിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണെന്നതും സ്ഥിതി വിശേഷം കൂടുതല്‍ ഗൗരവാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സ്ഥിതി വിശേഷം സൂചിപ്പിക്കുന്നത് ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുന്നത് രാജ്യത്തിന് അത്ര ഗുണകരമാവില്ലെന്ന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതിനു പിന്നാലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന അവസ്ഥയുണ്ടായിരുന്നു. ഇറാനില്‍ മാര്‍ച്ചിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍. ഏപ്രിലില്‍ ഏറെപ്പേര്‍ക്കു രോഗം ഭേദമായതോടെ എണ്ണം കുറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി വിവിധ മേഖലകള്‍ തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. തൊട്ടടുത്ത മാസമാണ് ഇതു കൃത്യമായി പ്രതിഫലിച്ചത്. ഏപ്രിലില്‍ പ്രതിദിനം ആയിരത്തിലേറെ കേസുകള്‍ എന്നത് മെയ് ആയതോടെ ഇരട്ടിയായി. ഇപ്പോള്‍ രണ്ടാം കോവിഡ് തരംഗമാണ് ഇറാനില്‍. ചില യൂറോപ്യന്‍ രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനു പിന്നാലെ സമാനമായ സാഹചര്യമാണ് ഉണ്ടായത്. ചൈനയിലും ദക്ഷിണ കൊറിയയിലും ഇളവുകള്‍ക്കു പിന്നാലെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category