1 GBP = 93.00 INR                       

BREAKING NEWS

മുംബൈയില്‍ കോവിഡ് ബാധിച്ച മലയാളി മരിച്ചത് വേണ്ടത്ര ചികിത്സ ലഭിക്കാതെ; അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ എത്തിച്ച മലയാളിയെ മടക്കി അയച്ചത് സ്ഥിതി ഗുരുതരമാണെന്ന് പറഞ്ഞ്: സംസ്‌ക്കരിക്കുന്നതിനായി അധികൃതര്‍ എത്താതിരുന്നതോടെ് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ മൃതദേഹത്തിന് കാവലിരിക്കണ്ടി വന്നത് ഒമ്പത് മണിക്കൂര്‍

Britishmalayali
kz´wteJI³

മുംബൈ: മുംബൈയില്‍ കോവിഡ് ബാധിച്ച മലയാളി മരിച്ചത് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന്. മരണ ശേഷവും മലയാളിയുടെ മൃതദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ല. മൃതദേഹം സംസ്‌ക്കരിക്കുന്നത് വരെ ഒമ്പതു മണിക്കൂറാണ് ഇദ്ദേഹത്തിന്റെ ഭാര്യ മൃതദേഹത്തിന് കാവലിരുന്നത്. മുംബൈയിലെ വീട്ടില്‍ മരിച്ച കാന്തിവ്ലി ഠാക്കൂര്‍ കോംപ്ലക്സ് ഓം സിദ്ധിവിനായക് കോംപ്ലക്സില്‍ താമസിക്കുന്ന മല്ലപ്പള്ളി പാടിമണ്‍ കുറിച്ചിയില്‍ ഈന്തനോലിക്കല്‍ മത്തായി വര്‍ഗീസിനാണ് (രാജു 56) മരിച്ചിട്ടും നീതി ലഭിക്കാതെ പോയത്.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അധികൃതര്‍ ഏറ്റെടുക്കാതിരുന്നതിനാലാണ് ഭാര്യ ഏലിയാമ്മ രാവിലെ മുതല്‍ സഹായാഭ്യര്‍ഥന നടത്തി കാത്തിരിക്കേണ്ടി വന്നത്. ഇന്നലെ രാവിലെ 9 ന് മരിച്ചെങ്കിലും സഹായത്തിനു വിളിച്ചവരെല്ലാം രോഗം ഭയന്ന് മാറിനില്‍ക്കുകയായിരുന്നു. മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി സംസ്‌കാരം നടത്തി. ഈ ദമ്പതികള്‍ക്ക് മക്കളില്ല.

പവയ് റിനൈസന്‍സ് ഹോട്ടലില്‍ എക്സിക്യുട്ടിവ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന മത്തായി അലര്‍ജിയെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് പരിശോധന നടത്തിയിരുന്നു. 3 ദിവസം കഴിഞ്ഞു പനി തുടങ്ങിയപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് സാംപിള്‍ നല്‍കി. ഇതിനിടെ, കടുത്ത ശ്വാസതടസ്സം തുടങ്ങി. അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ഞായറാഴ്ച എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമാണെന്നുപറഞ്ഞ് വീട്ടിലേക്ക് മടക്കിയയച്ചു. തുടര്‍ന്നായിരുന്നു മരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category