1 GBP = 94.00 INR                       

BREAKING NEWS

ദോഹയില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് കാരന് ന്യൂമോണിയയും ബാധിച്ചു; 40 വര്‍ഷത്തിലധികമായി ദോഹയില്‍ താമസിക്കുന്ന സെയ്താലിക്കുട്ടിയുടെ മരണം ദോഹയിലുള്ള മക്കളും കുടുംബവും നാട്ടില്‍ പോയ സമയത്ത്

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: ദോഹയില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് കാരന് ന്യൂമോണിയയും ബാധിച്ചു. 40വര്‍ഷത്തിലധികമായി ദോഹയില്‍ താമസിക്കുന്ന സെയ്താലിക്കുട്ടിയുടെ മരണം ദോഹയിലുള്ളമക്കളും കുടുംബവും നാട്ടില്‍പോയ സമയത്ത്. ദോഹയില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം തിരൂര്‍ സ്വദേശി മരിച്ചു. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉംസൈദില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.

തുടര്‍ന്ന് വക്രയിലെ ഹമദ് ആശുപത്രിയിലും രോഗം മൂര്‍ച്ഛിച്ചതോടെ ദോഹ ഹമദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ 40വര്‍ഷത്തിലധികമായി ദോഹയിലെ ക്യൂ.സി.സി കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ദോഹയിലെ ടെക്‌നോ മൊബൈലില്‍ ജോലി ചെയ്യുന്ന മകനും കുടുംബവും ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ: സാറ ഉമ്മ. മക്കള്‍: ശിഹാബുദ്ദീന്‍(ദോഹ), സക്കീന, ഫൗസിയ, നുഷീദ, സഫിയ. സഹോദരങ്ങള്‍ കുഞ്ഞിബാവ ഇപ്പോള്‍ ഖത്തറില്‍തന്നെയാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദോഹയില്‍തന്നെ ഖബറടക്കും.

അതേ സമലം മൂന്നു മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും 24മണിക്കൂറിനുള്ളില്‍ ഇന്നലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം രാമപുരം ബ്ലോക്ക് പടിയിലെ പരേതനായ അഞ്ചു കണ്ടിതലക്കല്‍ മുഹമ്മദിന്റെ മകന്‍ (അഞ്ചരക്കണ്ടി) അബ്ദുല്‍ സലാം എന്ന എ.കെ.സലാം (58), കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പൊട്ടിക്കല്ല് സ്വദേശി അഞ്ചു കണ്ടന്‍ അഹമ്മദ് മുന്‍ശിയുടെ മകന്‍ ഇല്യാസ്(49), മുതുവല്ലൂര്‍ പാറക്കുളം പാലശേരി പറശീരി പരേതനായ ഇബ്രാഹീം കുട്ടി ഹാജിയുടെ മകന്‍ പതിയംതൊടി ഉമ്മര്‍കുട്ടി എന്ന കുഞ്ഞാന്‍(53) എന്നിവരാണ് മരിച്ച മലപ്പുറം സ്വദേശികള്‍.

ഇവര്‍ക്ക് പുറമെ കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീനും(42)മരിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇല്‍യാസ് തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category