1 GBP = 94.00 INR                       

BREAKING NEWS

21 ദിവസത്തിനുള്ളില്‍ കൊറോണയെ കീഴ്പ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം പൊളിഞ്ഞു; ലോക് ഡൗണ്‍ അമ്പേ പരാജയം; രാജ്യത്ത് കേസുകള്‍ കൂടുമ്പോള്‍ കൂടുതല്‍ ഇളവ് കൊടുക്കുന്നു; മോദിയുടെ തന്ത്രങ്ങള്‍ പാളിയതോടെ എന്താണ് പ്ലാന്‍ ബി എന്ന് വെളിപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി; മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് മുഖ്യറോളില്ലെന്ന രാഹുലിന്റെ പ്രസ്താവന കൊറോണയെ നേരിടാന്‍ വിയര്‍ക്കുന്ന ശിവസേന സര്‍ക്കാരിനും തിരിച്ചടി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ നാലാം ഘട്ടം അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം അവശേഷിക്കെ, അതിന്റെ ലക്ഷ്യവും ഉദ്ദേശ്യവും പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക് ഡൗണിന് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുമ്പോള്‍, കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് കേസുകള്‍ കൂടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാവി പദ്ധതി എന്താണ്, അദ്ദേഹം ചോദിച്ചു. ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണ്. മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളി. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നതെന്നും രാഹുല്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു ഘട്ടങ്ങളായുള്ള ലോക്ക്ഡൗണില്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. കൊറോണയെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും അവകാശപ്പെട്ടിരുന്നു. അത് സംഭവിച്ചില്ല. ഞാന്‍ പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, എന്താണ് സര്‍ക്കാരിന്റെ തന്ത്രം, രാഹുല്‍ ചോദിച്ചു. 21 ദിവസത്തിനുള്ള കൊറോണയെ പരാജയപ്പെടുത്തുമെന്നായിരുന്നു പ്രധാമന്ത്രി രാജ്യത്തോട് പറഞ്ഞത്. ഈ അവകാശവാദം പരാജയപ്പെട്ടതായി പ്രധാനമന്ത്രി അംഗീകരിച്ചു. ഇതോടെ അദ്ദേഹം പിന്നോട്ട് പോയി. ആക്രമിച്ച് കളിക്കണമെന്ന് ഈ അവസരത്തില്‍ പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെടുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രോഗം തടയുന്നതിനെക്കുറിച്ചോ, കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം സംബന്ധിച്ചോ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതുമായിട്ടോ എന്താണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടു. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. കേന്ദ്രത്തിന്റെ പ്ലാന്‍ ബി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കുറച്ച് സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നു. കര്‍ഷകരെ സഹായിക്കുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

മഹാരാഷ്ട്രയില്‍ പ്രധാന റോളില്ലെന്ന് രാഹുല്‍

മഹാരാഷ്ട്രയില്‍ കോവിഡ് പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം കൂട്ടുന്നതിനിടെ, തങ്ങള്‍ക്ക് സംസ്ഥാനത്ത് മുഖ്യപങ്കില്ലെന്ന് പറഞ്ഞ് രാഹുല്‍ കൈയൊഴിഞ്ഞത് സഖ്യകക്ഷിയായ ശിവസേനയ്ക്ക് തിരിച്ചടിയായി. സംസ്ഥാനത്ത് മഹാവികാസ് അഖാഡിയുടെ ഭാഗമാണെങ്കിലും, ചില സുപ്രധാന മന്ത്രിപദവികള്‍ വഹിക്കുന്നുണ്ടെങ്കിലും, കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണെന്നും മുഖ്യ റോളില്‍ ഇല്ലെന്നുമാണ് രാഹുലിന്റെ ന്യായീകരണം. അസേമയം, കോവിഡ് കേസുകള്‍ വ്യാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴി ചാരാന്‍ രാഹുല്‍ തയ്യാറായില്ല. മുംബൈയുടെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ നന്നായി ബന്ധപ്പെട്ടുകിടക്കുകയാണെന്നും കോവിഡ് കേസുകളുടെ വര്‍ദ്ധനയ്ക്ക് അതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പ്രതിപക്ഷം സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നും മുറവിളി കൂട്ടുന്നതിനിടെ, രാഹുലിന്റെ പ്രസ്താവന ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയാണെന്ന് കാര്യത്തില്‍ സംശയമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category