1 GBP = 94.00 INR                       

BREAKING NEWS

അഞ്ജന ഹരീഷ് ഗോവയില്‍ വച്ച് പീഡനത്തിന് ഇരയായിട്ടില്ല; ആരോപണങ്ങള്‍ തള്ളി ഗോവ പൊലീസ് എസ്പി; മരിക്കുന്നതിന് മുമ്പ് നിര്‍ബന്ധപൂര്‍വം മദ്യം കുടിപ്പിച്ചതായോ ബലാല്‍സംഗത്തിന് ഇരയാക്കിയതായോ തെളിഞ്ഞിട്ടില്ല; കൂട്ടുകാരുടെയോ കുടുംബത്തിന്റെയോ മൊഴികളിലോ പീഡനാരോപണമില്ല; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നീലേശ്വരം സ്വദേശിയുടെ മരണത്തിലെ രാസപരിശോധനാ ഫലം അപ്രസക്തമെന്നും എസ്പി

Britishmalayali
kz´wteJI³

പനാജി: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നീലശ്വരം സ്വദേശി അഞ്ജന ഹരീഷ് പീഡനത്തിന് ഇരയായെന്ന് വാദം തള്ളി ഗോവ പൊലീസ്. നിരന്തരം പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. താമസസ്ഥലത്തിനു പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത്. അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫിക്കര്‍ പീഡനത്തിന് ഇരയായെന്ന വാര്‍ത്തകള്‍ നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്. ന്യൂസ് മിനുട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തൂങ്ങിമരണത്തിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടലാണ് മരണത്തിന് കാരണം. അഞ്ജന മരിക്കുന്നതിന് മുന്‍പ് ബലാല്‍സംഗം ചെയ്യപ്പെട്ടുവെനനും നിര്‍ബന്ധപൂര്‍വ്വം മദ്യം കഴിപ്പിച്ചെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അഞ്ജനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍, തങ്ങളുടെ അന്വേഷണത്തില്‍ പീഡനം നടന്നതായി തെളിവില്ലെന്ന് എസ്പി പറഞ്ഞു. കൂട്ടുകാരുടെയോ കുടുംബത്തിന്റെയോ മൊഴികളിലോ അങ്ങനെ സൂചനയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരം സൂചനകള്‍ ഇല്ലെന്ന് എസ്പി ക്രിഷ്ത് പ്രസൂണ്‍ ന്യൂസ് മിനിട്ടിനോട് പറഞ്ഞു. ഫോറന്‍സിക്കിന്റെ രാസപരിശോധന ഫലത്തിന് കാത്തിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന് സാക്ഷ്യപ്പെടുത്തിയതിനാല്‍ അത് അപ്രസക്തമാണെന്നും എസ്പി പറഞ്ഞു.

തലശേരി ബ്രണ്ണന്‍ കോളജിലെ മലയാളം ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി അമ്മ മിനിയും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയിരുന്ന അഞ്ജനയെ കഴിഞ്ഞ മെയ് 13ന് താമസിച്ചിരുന്ന റിസോര്‍ട്ടിനോടു ചേര്‍ന്ന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയകരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞ്ിരുന്നത്. ഏതാനും നാളുകളായി വീടുവിട്ട് കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട്ട് താമസിച്ചിരുന്ന അഞ്ജന ഗോവയിലെത്തിയശേഷം വീട്ടിലേക്ക് വിളിച്ചിരുന്നതായും കൂട്ടുകാര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞിരുന്നതായും മിനി പറയുന്നു.

കഴിവതും വേഗത്തില്‍ വീട്ടിലേക്കു മടങ്ങിയെത്തണമെന്നും മകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മകളെ കൂട്ടിക്കൊണ്ടുവരാനായി പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഇതിനു തൊട്ടുപിന്നാലെയാണ് മകളുടെ മരണവാര്‍ത്ത എത്തുന്നതെന്നും മിനി പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരായെത്തിയ ചിലരാണ് അഞ്ജനയെ വീട്ടില്‍ നിന്നകറ്റുകയും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമയാക്കുകയും ചെയ്തതെന്ന് മിനി പറഞ്ഞു. അവരുടെ ചില സ്ഥാപിത താല്പര്യങ്ങള്‍ക്കായി അവര്‍ പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.

മികച്ച അക്കാദമിക നിലവാരത്തോടെ സിവില്‍ സര്‍വീസ് ലക്ഷ്യംവച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടി ശാരീരികമായും മാനസികമായും മാറിപ്പോയതും കോളജില്‍ പോലും പോകാതായതും ഇവരുടെ സ്വാധീനത്താലാണ്. ഇടക്കാലത്ത് താന്‍ മുന്‍കൈയെടുത്ത് ലഹരിവിമുക്തി ചികിത്സയ്ക്കായി കൊണ്ടുപോയതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു.എന്നാല്‍ പിന്നീട് ഒരു പരിപാടിക്കു വേണ്ടി കോളജില്‍ പോയപ്പോള്‍ കൂട്ടുകാര്‍ വീണ്ടും ഇടപെട്ട് വഴിതെറ്റിക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം കോടതിയില്‍ ഹാജരായി അവര്‍ക്കൊപ്പം പോകാനാണ് താല്പര്യമെന്ന് ബോധിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കുടുംബത്തില്‍ നിന്നകറ്റി പുരുഷസുഹൃത്തുമായി ചേര്‍ത്തുനിര്‍ത്തുകയായിരുന്നു കൂട്ടുകാരുടെ യഥാര്‍ഥ ലക്ഷ്യമെന്നാണ് കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്. അഞ്ജന ഫേസ്ബുക്കിലെ തന്റെ പേരുമാറ്റി മറ്റൊരു മതവുമായി ബന്ധപ്പെട്ട പേര് സ്വീകരിച്ചതും ഇതിനിടയിലാണ്. അഞ്ജനയുടെ മരണത്തിനുശേഷം ചില വീഡിയോകളും സാമൂഹ്യമാധ്യമ പോസ്റ്റുകളും പ്രചരിപ്പിച്ച് കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും മിനി പറഞ്ഞു.

കൂട്ടുകാരികളായ മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് അഞ്ജന ഗോവയിലേക്കു പോയതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ചില പുരുഷ സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നതായി സംശയമുണ്ട്. വീട്ടില്‍നിന്ന് വിട്ടതിനുശേഷം അഞ്ജന താമസിച്ചിരുന്നത് കോഴിക്കോട്ടെ സാമൂഹ്യ പ്രവര്‍ത്തകയുടെ മകള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ഗോവ യാത്രയില്‍ ഈ യുവതി ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വിവരം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category