1 GBP = 94.00 INR                       

BREAKING NEWS

ഇനി ബ്രിട്ടനില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍; ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെങ്കില്‍ മാത്രമായി ലോക്ക്ഡൗണ്‍ പരിമിതപ്പെടുത്തും; മാനദണ്ഡം നിശ്ചയിക്കേണ്ടത് എന്‍എച്ച്എസ്

Britishmalayali
kz´wteJI³

കൊറോണയെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താനായതിന്റെ ആശ്വാസത്തില്‍ ബ്രിട്ടന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണ്. ലോക്ക്ഡൗണില്‍, ജൂണ്‍ ഒന്നിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തില്‍ കേസുകളുടെ എണ്ണത്തിനനുസരിച്ച് പ്രാദേശികമായി ലോക്ക്ഡൗണുകളായിരിക്കും ഇനി ഉണ്ടാവുക എന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. ജൂണ്‍ ഒന്നു മുതല്‍ വിപുലീകൃതമാക്കുവാന്‍ പോകുന്ന എന്‍ എച്ച് എസിന്റെടെസ്റ്റ്, ട്രാക്ക് ആന്‍ഡ് ട്രേസ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയായിരിക്കും പ്രാദേശിക ലോക്ക്ഡൗണുകള്‍ നിശ്ചയിക്കുക.

ഒരു പ്രത്യേക സ്ഥലത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍, അവിടത്തെ സ്‌കൂളുകള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവ അടച്ചിടും. ചിലയിടങ്ങളില്‍ രോഗവ്യാപനം പെട്ടെന്ന് ശക്തിപ്പെടുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍, ആ പ്രദേശം പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ജോയിന്റ് ബയോ സെക്യുരിറ്റി സെന്റര്‍ എന്നിവയുടെ നിയന്ത്രണത്തിലാക്കും. പബ്ലിക് ഹെല്‍ത്തിലെ പ്രാദേശിക ഡയറക്ടര്‍മാരായിരിക്കും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുക.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ കാണിക്കുന്നത് നോര്‍ത്ത് ഈസ്റ്റിലാണ് രോഗവ്യാപനം കൂടുതല്‍ ഉള്ളത് എന്നാണ്. സുന്ദെര്‍ലാന്‍ഡില്‍ 1,00,000 പേരില്‍ 493 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഗേറ്റ്സ്ഹെഡില്‍ അത് 493 ഉം സൗത്ത് ടിനെസൈഡില്‍ അത് 491 ഉം ആണ്. അതേ സമയം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിന്റെ ഭാഗങ്ങളില്‍ രോഗവ്യാപനം താരതമ്യേന കുറവാണ്. സൗത്ത് സോമര്‍സെറ്റില്‍ 1,00,000 പേരില്‍ 105 പേര്‍ക്ക് രോഗബാധയുള്ളപ്പോള്‍ ഡോര്‍സെറ്റില്‍ അത് 96 ഉം വെസ്റ്റ് ഡെവോണില്‍ 95 ഉം മാത്രമാണ്. ഇംഗ്ലണ്ടിലും, മൊത്തം ബ്രിട്ടനിലും ഇപ്പോള്‍ ഏറ്റവും അധികം രോഗവ്യാപനം ഉണ്ടായിരിക്കുന്നത് ബാരോ-ഇന്‍-ഫര്‍ണസ്സിലാണ് 1,00,000 പേരില്‍ 831 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയരാക്കി എന്നതും ഒരുപക്ഷെ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണമായിട്ടുണ്ടാകാം.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും പ്രാദേശിക ലോക്ക്ഡൗണിലെ വ്യവസ്ഥകള്‍ തീരുമാനിക്കുക. ഉദാഹരണത്തിന് ലേയ്ക്ക് ഡിസ്ട്രിക്ടില്‍ ധാരാളം സന്ദര്‍ശകരെത്താറുണ്ട്, അതുപോലെ ധാരാളം തുറാസ്സായ സ്ഥലങ്ങളും ഇവിടെയുണ്ട്. ഇതിന്റെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ തന്നെ വിഷമമാണ്. എന്നാല്‍ മറ്റുചില പ്രദേശങ്ങളില്‍ മറ്റ് വെല്ലുവിളികളായിരിക്കും ഉണ്ടാവുക. അവിടങ്ങളില്‍ അതിനനുസരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും.

ഇന്നലെ 134 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണം 37,048 ആയി ഉയര്‍ന്നിരിക്കുന്നു. 2,65,227 രോഗബാധിതരും ബ്രിട്ടനിലുണ്ട്. ഇന്നലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു ദിവസമായിരുന്നു. മാര്‍ച്ചിന് ശേഷം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ ഒരു ദിവസമായിരുന്നു ഇന്നലത്തേത്. ഇതിനിടയില്‍ കോവിഡ് ബാധിതരുടെ ചികിത്സയില്‍ റെംഡെസിവിര്‍ ഉപയോഗിക്കുവാന്‍ ഇന്നലെ അനുമതി നല്‍കി.

മുതിര്‍ന്നവര്‍ക്കും കൗമാരക്കാര്‍ക്കും, ചില നിയന്ത്രണങ്ങളോടെയായിരിക്കും ഈ മരുന്ന് നല്‍കുക. സാര്‍സ്-കോവ്-2 വൈറസിന്റെ പ്രത്യൂദ്പാദനം ഭാഗികമായി തടയുവാനുള്ള കെല്പ് ഈ മരുന്നിനുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മേയ് 1 ന് അമേരിക്കയുടെ എഫ് ഡി എ ഈ മരുന്നിന് അനുമതി നല്‍കിയിരുന്നു. മേയ് 8 ന് ജപ്പാനും ഈ മരുന്ന് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുവാനുള്ള അനുമതി നല്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category