1 GBP = 94.00 INR                       

BREAKING NEWS

ഒരിക്കലും അവസാനിക്കാത്ത വംശീയ പകയുമായി അമേരിക്കന്‍ പോലീസ്; മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനെ കൂടി നിഷ്ടൂരം ശ്വാസം മുട്ടിച്ചു കൊന്നു വെള്ളക്കാരായ പോലീസുകാര്‍; വ്യാജരേഖ കേസില്‍ പിടിയിലായ കറുത്ത വര്‍ഗ്ഗക്കാരന്റെ കഴുത്തില്‍ മുട്ടുചേര്‍ത്ത് ആറു മിനിട്ട് ശ്വാസം മുട്ടിച്ച് കൊന്നത് ജീവന്‍ രക്ഷിക്കാനുള്ള നിലവിളിക്ക് കാതു കൊടുക്കാതെ; മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

മേരിക്കയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വംശീയവെറിയുടെ നേര്‍ക്കാഴ്ച്ചയാവികയാണ് മിന്നീപോളിസിലെ സംഭവം. ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനെ കഴുത്തില്‍ മുട്ടുകളമര്‍ത്തി ഒരു വെള്ളക്കാരനായ പോലീസുദ്യോഗസ്ഥന്‍കൊല്ലുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ ഈ വംശീയ വെറി വീണ്ടും ചര്‍ച്ചയാക്കുന്നത്. ഈ സംഭവം ചര്‍ച്ചയായതിനെ തുടന്ന് നാല് പോലീസുകാരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിട്ടുണ്ട്. മിന്നീപോളീസ് ചീഫ് മെഡാരിയ അറാഡോന്‍ഡോ ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പോലീസിന്റെ ജോലി ഒരല്പം അപകടം പിടിച്ചത് തന്നെയാണ് എന്നാല്‍ ജോലിയുടെ അധികഭാഗവും ബലം പ്രയോഗിക്കാതെ തന്നെ ചെയ്യാനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിരിച്ചുവിട്ട നാല് പോലീസുകാരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും വീഡിയോയില്‍ കാണുന്ന രണ്ടുപേര്‍ ഡെറെക് ഷോവിനും ടൗ താവോയുമാണെന്ന് മരണമടഞ്ഞ ജോര്‍ജ്ജ് ഫ്ളൊയിഡിന്റെ കുടുംബവക്കീല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ അതുവഴി പോയ ഒരാളാണ് അത് വീഡിയോയില്‍ പകര്‍ത്തിയത്. ഫ്ളോയിഡിനെ നിലത്ത് കിടത്തി ആറ് മിനിറ്റോളം കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തിപ്പിടിക്കുകയായിരുന്നു.

2014 ല്‍ കഴുത്തില്‍ ഞെക്കിപ്പിടിച്ച് ന്യുയോര്‍ക്ക് സിറ്റി പോലീസ് കൊലപ്പെടുത്തിയ എറിക് ഗാര്‍ണറുടെ മരണവുമായാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ എഫ് ബി ഐയും സ്റ്റേറ്റ് പോലീസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചില വ്യാജരേഖകള്‍ ചമച്ചതിന്റെ പേരിലാണ് ഫ്ളോയിഡിനെ അറസ്റ്റ് ചെയ്യുന്നത്. അയാളെ താഴെ കിടത്തി കഴുത്തില്‍ മുട്ടുകൊണ്ട് അമര്‍ത്തുമ്പോള്‍ തനിക്ക് ശ്വാസം എടുക്കാനാകുന്നില്ലെന്ന് അയാള്‍ വിളിച്ചുകൂവുന്നത് വീഡിയോയില്‍ വ്യക്തമാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ രാജ്യത്ത് വലിയൊരു പ്രതിഷേധത്തിന് വഴിയൊരുക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ വലിയൊരുവിഭാഗം ജനങ്ങള്‍ ഈ പോലീസുകാര്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. ഫ്ളോയിഡിന്റെ വക്കീലാണ് അയാളെ തിരിച്ചറിഞ്ഞത്. ഈ മാസം ആദ്യം ജോര്‍ജിയയില്‍ നിരായുധനായി പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ രണ്ട് വെള്ളക്കാര്‍ വെടിവച്ചു കൊന്ന അഹമുദ് ആര്‍ബെറിയുടെ കേസും ഈ വക്കീല്‍ തന്നെയാണ് വാദിക്കുന്നത്.

വീഡിയോയില്‍ രണ്ട് പോലീസുകാരെ മാത്രമേ കാണാനുള്ളു. ട്വീറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് താഴെ ഒരു സ്ത്രീ ഇട്ട കമന്റില്‍ ഇതേ സംഭവത്തിന്റെ മറ്റൊരു ആംഗിളില്‍ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതിലാണ് നാല് പോലീസുകാര്‍ സംഭവസ്ഥലത്ത് ഉള്ളതായി മനസ്സിലാകുന്നത്. വ്യാജരേഖ ചമച്ചു എന്നതാണ് ഫ്ളോയിഡ് ചെയ്ത കുറ്റമെന്ന് പറയുമ്പോഴും അതിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ ഒരു പലചരക്ക് കടയുടെ മിന്നില്‍ നിന്നും അറസ്റ്റ് ചെയ്യുമ്പോള്‍ ഫ്ളോയിഡ് അറസ്റ്റിനെ എതിര്‍ത്തു എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ദൃക്സാക്ഷികള്‍ അത് നിഷേധിക്കുന്നു. വീഡിയോയിലും ഫ്ളോയിഡ് അറസ്റ്റിനെ എതിര്‍ക്കുന്നതായി കാണുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category