1 GBP = 94.00 INR                       

BREAKING NEWS

ബ്രിട്ടനില്‍ ഇന്നലേയും മരണ നിരക്ക് താഴ്ന്നു തന്നെ; 134 മരണങ്ങള്‍ നല്‍കുന്നത് വലിയ ആശ്വാസം; 1700 പേരുടെ കാരണങ്ങള്‍ ഇല്ലാത്ത മരണങ്ങള്‍ കൂടി ബ്രിട്ടന്റെ കൊറോണ മരണ ലിസ്റ്റില്‍ ചേര്‍ക്കേണ്ടിവന്നേക്കുമെന്ന് സൂചന

Britishmalayali
kz´wteJI³

കൊറോണയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ബ്രിട്ടന്‍ സാവധാനം മുക്തി നേടുകയാണ് ഇന്നലെ വെറും 134 മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 37,048 ആയി ഉയര്‍ന്നു. ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 2,004 പേര്‍ക്കാണ്. ഇതുവരെ ബ്രിട്ടനില്‍ മൊത്തം 2,65,227 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മാര്‍ച്ചിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍, ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്താത്ത ദിവസം എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിവസത്തിന്.

മറ്റൊരു വിവരശേഖരണം വെളിപ്പെടുത്തിയത്, കോവിഡ് ബാധയുടെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്തിയശേഷം ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കുറഞ്ഞ മരണങ്ങള്‍ നടന്നത് മേയ് 9 മുതല്‍ 15 വരെയുള്ള ആഴ്ച്ചയിലായിരുന്നു എന്നാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് നല്‍കിയ വിവരം കാണിക്കുന്നത് ആ ആഴ്ച ഈ രണ്ട് രാജ്യങ്ങളിലുമായി നടന്ന മരണങ്ങള്‍ 2,639 ആയിരുന്നു എന്നാണ് തൊട്ട് മുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 1,235 മരണങ്ങള്‍ കുറവ്. രോഗബാധ മൂര്‍ദ്ധന്യഘട്ടത്തിലായിരുന്ന സമയത്ത് ഏപ്രില്‍ 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ മരണസംഖ്യ 8,180 ആയിരുന്നു എന്നോര്‍ക്കണം.

മഹാവ്യാധി അതിന്റെ തേരോട്ടം നടത്തുന്ന സമയത്ത് വീടുകളില്‍ നടന്ന മരണങ്ങളെ കുറിച്ച് ഇന്നലെ ചില വിദഗ്ദര്‍ ചില സംശയങ്ങള്‍ ഉതിര്‍ത്തിരുന്നു. ഇത്തരത്തിലുള്ള 1700 മരണങ്ങളുടെ കാര്യത്തിലാണ് സംശയം. ഇത് പക്ഷെ കൊറോണമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാലയളവില്‍ വീടുകളില്‍ നടന്ന മരണങ്ങളിലും അഭൂത പൂര്‍വ്വമായ വര്‍ദ്ധനവ് ദൃശ്യമായതാണ് ഇത്തരത്തില്‍ ഒരു സംശയം ഉയരാന്‍ കാരണമായത്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള മരണങ്ങളിലും കുറവ് കാണുന്നുണ്ട്.

ഏപ്രിലില്‍ രോഗം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തിയതിനു ശേഷം കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കുറവ് ദൃശ്യമാകുന്നുണ്ടായിരുന്നു. പ്രതിദിനം, ശരാശരി 26 മരണങ്ങള്‍ വീതം കുറയുന്നുണ്ടയിരുന്നു. ഇപ്പോള്‍ പ്രതിദിന മരണസംഖ്യ 200 ന് താഴേക്കും പോയിരിക്കുന്നു. മരന സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകളില്‍ പറയുന്നത് മേയ് 15 വരെ 46,000 ത്തോളം ആളുകള്‍ വൈറസ് ബാധമൂലം മരണമടഞ്ഞു എന്നാണ്. അതായത് ഔദ്യോഗിക കണക്കുകളേക്കാള്‍ 36% അധികം. ഇത് ഇന്നലത്തെ കണക്കുമായി ചേര്‍ത്തുവായിക്കുകയാണെങ്കില്‍ ഇതുവരെ ബ്രിട്ടനില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 49,000 ആയിട്ടുണ്ട്.

ഇന്നലെ നടന്ന മരണങ്ങളില്‍ 116 മരണങ്ങളാണ് എന്‍ എച്ച് എസ് ഇംഗ്ലണ്ടില്‍ നടന്നത്. സ്‌കോട്ട്ലാന്‍ഡില്‍ 18 മരണങ്ങളും വെയില്‍സില്‍ 8 മരണങ്ങളും നടന്നപ്പോള്‍ ഇന്നലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മേയ് 15 ന് അവസാനിച്ച ആഴ്ച്ചയില്‍ കെയര്‍ഹോമുകളിലെ കോവിഡ് മരണങ്ങളില്‍ ഏകദേശം 37.2 ശതമാനത്തിന്റെ കുറവ് കാണുന്നുണ്ട്. ഇതും ബ്രിട്ടന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്.

ഈ ആശ്വസത്തിന്റെ ബലത്തിലാണ് ജൂണ്‍ 1 മുതല്‍ ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നത്. കാര്‍ ഷോറൂമുകളും മറ്റു തുറന്ന വിപണികളും ജൂണ്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എന്നിരുന്നാലും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിക്കൊണ്ടായിരിക്കും ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരുത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category