1 GBP = 94.00 INR                       

BREAKING NEWS

ഇനി ആശുപത്രിയില്‍ ആകെ അവശേഷിക്കുന്നത് 30 രോഗികള്‍ മാത്രം; കൊറോണയെ തൂത്തു തുടച്ച് വൃത്തിയാക്കി വിജയം പ്രഖ്യാപിച്ച് ആസ്ട്രേലിയ; അമേരിക്കയിലും യൂറോപ്പിലും രണ്ടാം വരവില്‍ കൂടുതല്‍ മരണങ്ങള്‍ എന്ന് ലോകാരോഗ്യ സംഘടന

Britishmalayali
kz´wteJI³

സ്ട്രേലിയയില്‍ രോഗവ്യാപനത്തിന്റെ നിരക്ക് പൂജ്യത്തോടടുക്കുമ്പോള്‍ കൊറോണയുടെ രണ്ടാം വരവിന് ഇനി ഈ വര്‍ഷം സാദ്ധ്യതയില്ലെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. അന്താരാഷ്ട്ര യാത്രാ നിരോധനം, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നിവയാണ് രോഗവ്യാപനം തടയുന്നതില്‍ ഫലപ്രദമായതെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ആസ്ട്രേലിയയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത് വെറും 30 കോവിഡ് 19 രോഗികള്‍ മാത്രമാണ്. ഇന്റന്‍സീവ് കെയറില്‍ ഉള്ളത് അഞ്ചു പേരും.

ന്യു സൗത്ത് വെയില്‍സ് ചീഫ് ഹെല്ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റ് ഒരു സ്വകാര്യ സംഭാഷണത്തിലാണ് ഈ വിവരം പുറത്തുവിട്ടത്. സാമൂഹിക അകലം പാലിക്കല്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ കൊറോണയുടെ രണ്ടാം വരവിനെ ചെറുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നിന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താനിരിക്കേയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബ്യുട്ടീ സലൂണുകള്‍, നെയില്‍ ബാറുകള്‍ എന്നിവ ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. പ്രാദേശികമായ യാത്രാവിലക്കുകളും നീക്കം ചെയ്യും.

അമേരിക്കയിലും യൂറോപ്പിലും കൊറോണ വീണ്ടുമെത്തും; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ആസ്ട്രേലിയയില്‍ കാര്യങ്ങള്‍ നല്ല രീതിയിലാണ് പോകുന്നതെങ്കില്‍ അമേരിക്കയ്ക്കും യൂറോപ്പിനും ഇനിയും ആശ്വസിക്കാറായിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ അതിവേഗം ഇളവുകള്‍ കൊണ്ടുവരുന്നത് ഇവിടങ്ങളില്‍ കൊറോണയുടെ രണ്ടാം വരവിന് കാരണമായേക്കും എന്നാണ് അവര്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയിലെ അടിയന്ത്രര പ്രവര്‍ത്തനങ്ങളുടെ തലവനായ ഡോ. മൈക്ക് റിയാനാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പല രാജ്യങ്ങളിലും രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും പെട്ടെന്നുള്ള രണ്ടാം തരംഗം പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. സെന്‍ട്രല്‍ അമേരിക്ക, സൗത്ത് അമേരിക്ക, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങളില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ കോവിഡ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷിക്കുന്നത് നിര്‍ത്തണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനു തൊട്ടുപിനാലെയാണ് ഈ മുന്നറിയിപ്പ് വന്നത്.

അമേരിക്കയിലും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരുന്ന നടപടികള്‍ അതിവേഗത്തില്‍ മുന്നോട്ട് പോവുകയാണ്. രോഗവ്യാപനം തടയുവാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചുവെങ്കിലും സമ്പദ്ഘടനയെ അത് താറുമാറാക്കിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സംബദ്ഘടനയെ കൈപ്പിടിച്ചുയര്‍ത്തുകയും അതേ സമയം രോഗവ്യാപനം തടയുകയും ചെയ്യുക എന്ന ഇരട്ടലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇന്നിന്റെ ആവശ്യം എന്നാല്‍ അത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category