1 GBP = 94.00 INR                       

BREAKING NEWS

രാജകീയ പ്രൗഢിയോടെ വിനോദയാത്രയൊരുക്കി റോര്‍ ആഫ്രിക്ക എമിറേറ്റ്‌സ്; ലോകത്തിലെ ഏറ്റവും ആഡംബരമായ പ്രൈവറ്റ് ജെറ്റ് ടൂര്‍ പറന്നിറങ്ങുന്നത് ആഫ്രിക്കന്‍ അത്ഭുതങ്ങളിലേക്ക്; 12 ദിവസത്തെ ആഡംബരയാത്രക്ക് ആദ്യാവസരം ലഭിക്കുക വെറും 10 പേര്‍ക്ക്

Britishmalayali
kz´wteJI³

കൊറോണയുടെ ഭീതിയില്‍ യാത്രകള്‍ പലതും മുടങ്ങിപ്പോയ സങ്കടത്തിലാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള സഞ്ചാരപ്രിയര്‍. പുതിയ അനുഭവങ്ങള്‍ തേടിയുള്ള യാത്രകള്‍ക്ക് ഉടന്‍ ആരംഭം കുറിക്കാമെന്ന വിശ്വാസത്തില്‍ ഇരിക്കുന്നവര്‍ക്ക് മുന്നിലിതാ ലോകത്തിലെ ഏറ്റവും വലിയ ആഡംബരയാത്രയ്ക്കുള്ള സാദ്ധ്യതയൊരുങ്ങുന്നു. എമിറേറ്റ്സ് എക്സിക്യുട്ടീവും റോര്‍ ആഫ്രിക്കയും ചേര്‍ന്നൊരുക്കുന്ന ഈ അദ്ഭുതയാത്ര 2021 ആഗസ്റ്റിലായിരിക്കും ആരംഭിക്കുക.

ഫസ്റ്റ്ക്ലാസ്സ് സൗകര്യങ്ങളേക്കാള്‍ ഏറെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ഈ റോര്‍ ആഫ്രിക്ക എമിറേറ്റ്സ് എക്സിക്യുട്ടീവ് പ്രൈവറ്റ് ജറ്റ് സഫാരിക്ക് 1,25,000 ഡോളറാണ് ഈടാക്കുന്നത്. 10 പ്രൈവറ്റ് സ്യുട്ടുകളും ഷവര്‍ സ്പാ, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള എമിരേറ്റ്സ് എ 319 വിമാനത്തിലായിരിക്കും യാത്ര. ലോകത്തിലെ പ്രകൃതിദത്ത അദ്ഭുതങ്ങളില്‍ ഒന്നായ വിക്ടോറിയ വെള്ളച്ചാട്ടം, ബൊറ്റ്സ്വാനയിലെ ഒക്കാവാംഗോ ഡെല്‍റ്റ, കെനിയയിലെ ഗ്രെയ്റ്റ് മൈഗ്രേഷന്‍, റുവാന്‍ഡന്‍ കാടുകള്‍ തുടങ്ങിയവയാണ് യാത്രാപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രമുഖ സ്ഥലങ്ങള്‍.

ആദ്യ യാത്രയില്‍ വെറും 10 പേര്‍ മാത്രമേ ഉണ്ടാകു. 2021 ആഗസ്റ്റില്‍ യാത്ര ആരംഭിക്കുന്നത് ദുബായിയിലെ ബുര്‍ജ് അല്‍ അരബിലെ ഒരു രാത്രി താമസത്തോടെയാണ്. അടുത്ത ദിവസമാണ് എമിരേറ്റ് എ 319 ന്റെ ആഫ്രിക്കയിലേക്കുള്ള രാജകീയ യാത്ര ആരംഭിക്കുന്നത്. ഫസ്റ്റ്ക്ലാസ്സില്‍ ലഭ്യമായതിനേക്കാളേറെ സുഖവും സൗകര്യവും ആഡംബരവും ആഗ്രഹിക്കുന്ന അതിഥികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ ജറ്റ് എന്നാണ് എമിറേറ്റ്സ് പറയുന്നത്. ആകാശയാത്രകളില്‍ ഏറ്റവുമധികം ആഡംബരം നിറഞ്ഞ യാത്രയായിരിക്കും ഇതെന്നും അവര്‍ അവകാശപ്പെടുന്നു.

പ്രൈവറ്റ് സ്യുട്ടുകളും പ്രൈവറ്റ് ഷവര്‍ സ്പാ യും പോലെ ഒരു പൗഡര്‍ റൂമും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ലോഞ്ചില്‍ യാത്രക്കാര്‍ക്ക് ഒത്തുകൂടാനും ഭക്ഷണം കഴിക്കുവാനും ഉപയോഗിക്കാം. ഏറ്റവും മികച്ച സേവനം നല്‍കാന്‍ തയ്യാറായിട്ടുള്ള ക്രൂമെംബേഴ്സിന്റെ സേവനം ഉറപ്പാണ്. മാത്രമല്ല പ്രമുഖ ചരിത്രകാരനായ ഡേവിഡ് അറ്റെന്‍ബറോ, പരിസ്ഥിതിവാദിയായ ഡെറെക്, ബെവെര്‍ലി ജൂബേര്‍ട്ട്, ഫിലിം മേക്കറും പ്രകൃതിസംരക്ഷണവാദിയുമായ ക്രെയ്ഗ് ഫോസ്റ്റര്‍ തുടങ്ങിയ പ്രമുഖരുടെ ആഫ്രിക്കയെ കുറിച്ചുള്ള വിവിധ ഡോക്യൂമെന്ററികളും ഈ വിമാനത്തില്‍ കാണിക്കും.

ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമാര്‍ന്ന യാത്രകള്‍ ഒരുക്കുന്നതില്‍ പ്രശസ്തരായ റോര്‍ ആഫ്രിക്കയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. 2021 ആഗസ്റ്റ് 18 നാണ് ആദ്യ ലക്ഷ്യമായ സിംബാബ്വേയിലെ സാംബേസി നാഷണല്‍ പാര്‍ക്കിലുള്ള ക്യാമ്പില്‍ എത്തിച്ചേരുക. വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ നിന്നും ഏതാനും മൈലുകള്‍ മാത്രം ദൂരെമാറിയാണിത് സ്ഥിതിചെയ്യുന്നത്. സാംബെസിയില്‍ പതിനാറാം നൂറ്റാണ്ടില്‍ അറബികള്‍ സ്വര്‍ണ്ണത്തിനായി നടത്തിയ അന്വേഷണത്തിന്റെ ഓര്‍മ്മ പുതുക്കുന്ന രീതിയിലാണ് അതിഥികള്‍ക്കുള്ള ടെന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സാംബേസി നദിയുടെ മനോഹരമായ ദൃശ്യം ഈ ക്യാമ്പുകളില്‍ ഇരുന്ന് ആസ്വദിക്കാം.

ആഗസ്റ്റ് 20 ന് ബോറ്റ്സ്വാനയിലെ ഒക്കവാംഗോ ഡെല്‍റ്റയാണ് അടുത്ത ലക്ഷ്യം. 1920 കളിലെ ക്ലാസിക് ആഫ്രിക്കന്‍ സഫാരി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ആഡംബരമുറികളിലാണ് ഇവിടെ അതിഥികള്‍ക്ക് താമസമൊരുക്കുക. കെനിയയിലെ മാസൈ മാരയാണ് അടുത്ത ലക്ഷ്യം. ആഗസ്റ്റ് 23 നായിരിക്കും യാത്ര ഇവിടെ എത്തിച്ചേരുക. ആഗസ്റ്റ് 26 ന് റുവാണ്ടയിലെ വോള്‍ക്കനോസ് നാഷണല്‍ പാര്‍ക്കില്‍ ഗൊറില്ല ട്രക്കിംഗ് ആസ്വദിച്ച്, ആഡംബര മുറികളില്‍ താമസിച്ച് ഇവിടെയും ജീവിതമാസ്വദിക്കാം.

റോര്‍ ആഫ്രിക്കയുടെ സി ഇ ഒ ഡെബോറ കാല്മെയെര്‍, കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ഇയാന്‍ മെക്കെല്ലം തുടങ്ങിയ പ്രമുഖരും ഈ യാത്രയില്‍ ഉണ്ടായിരിക്കും. മറ്റ്, പരിചിതരായ വിവിധ പ്രൊഫഷനലുകളുമായി ഇടപഴകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 2021 ലെ സഫാരിക്ക് ശേഷം റോര്‍ ആഫ്രിക്ക എമിറേറ്റ്സ് എക്സിക്യുട്ടീവ് പ്രൈവറ്റ് ജറ്റ് ആഫ്രിക്കന്‍ സഫാരി ഒരുക്കിയിരിക്കുന്നത് 2022 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ്. അതിനു ശേഷം 2023 ലും ഇതുണ്ടാകുമെങ്കിലും തീയതികള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category