1 GBP = 94.00 INR                       

BREAKING NEWS

ലൈംഗിക ബന്ധം രണ്ട് പൊസിഷനുകളില്‍ മാത്രം; കൊറോണാവ്യാപനം തടയാന്‍ പുതിയ നിയമങ്ങളുമായി സ്വിറ്റ്സര്‍ലാന്‍ഡിലെ ലൈംഗിക തൊഴിലാളികള്‍; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടന്‍ മാറുമെന്ന പ്രതീക്ഷയോടെ കൊറോണാനന്തര കാലഘട്ടത്തിലേക്ക് തയ്യാറെടുക്കുന്ന ലൈംഗിക തൊഴിലാളികളുടെ കഥ

Britishmalayali
kz´wteJI³

വേശ്യാവൃത്തി നിയമാനുസൃതമായ സ്വിറ്റ്സര്‍ലന്‍ഡില്‍, കൊറോണാവ്യാപനത്തെ തുടര്‍ന്ന് ഇത് താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഉത്തരവ് അനുസരിച്ച് വേശ്യാലയം അടയ്ക്കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് അതിന്റെ നടത്തിപ്പുകാരിയായ തായ് വനിതയെ അറസ്റ്റ് ചെയ്യുകയും 1,200 പൗണ്ട് പിഴയീടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ കോവിഡ് വ്യാപനം നിയന്ത്രണാധീനമാകുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, വേശ്യാവൃത്തിയിലുള്ള നിരോധനവും നീക്കുമെന്ന പ്രതീക്ഷയിലാണ് ലൈംഗിക തൊഴിലാളികള്‍.

ലോക്ക്ഡൗണ്‍ കനത്ത ആഘാതമുണ്ടാക്കിയ ഒരു മേഖല കൂടിയാണ് ഇത്. നിയന്ത്രണങ്ങള്‍ നീക്കി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കൊറോണവ്യാപനം തടയേണ്ടുന്നതിനായി ചില മുന്‍കരുതലുകള്‍ക്ക് ഒരുങ്ങുകയാണ് ഇവര്‍. സ്വിറ്റ്സര്‍ലന്‍ഡില്‍ ലൈംഗിക തൊഴിലാളികളുടെ സംഘടനയാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. മുഖങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുവാന്‍ സാധിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം മാത്രം അനുവദിച്ചാല്‍ മതി എന്നാണ് ഇവരുടെ തീരുമാനം. ലൈംഗിക തൊഴിലാളിയും ഉപഭോക്താവും പരസ്പരം അഭിമുഖമായി വരാത്ത പൊസിഷനുകള്‍ മാത്രമായിരിക്കും അനുവദിക്കുക. വായ്, മൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സ്രവങ്ങള്‍ വഴി കൊറോണ പകരാതിരിക്കാനുള്ള മുന്‍കരുതലാണിത്.

ഓരോ ഉപഭോക്താവും പോയാല്‍ പതിനഞ്ച് മിനിട്ടോളം വാതിലുകളും ജനലുകളും തുറന്നിട്ട് മുറിയില്‍ വായു സഞ്ചാരം ഉറപ്പ് വരുത്തണം, കിടക്കവിരികളും ടവലുകളും ഓരോ തവണയും 60 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ കഴുകണം . ലൈംഗിക തൊഴിലാളികള്‍, തൊഴിലില്‍ ഏര്‍പ്പെടുന്ന പൂര്‍ണ്ണ സമയവും വായും മൂക്കും മൂടുന്ന രീതിയിലുള്ള മാസ്‌ക് ധരിക്കണം തുടങ്ങിയവയാണ് യൂണിയന്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് മാനദണ്ഡങ്ങള്‍.

കൈയ്യുറകള്‍, കോണ്ടം, ഡിസിന്‍ഫക്ടന്റുകള്‍ തുടങ്ങിയവ മുറിയില്‍ ലഭ്യമാക്കണമെന്നും, ഓരോ സെഷനും 15 മിനിറ്റായി പരിമിതപ്പെടുത്തണം എന്നും ഇവര്‍ പറയുന്നു. കൂടാതെ ഉപഭോക്താവിന്റെ ജാക്കറ്റ് തുടങ്ങിയ വസ്തുക്കളില്‍ സ്പര്‍ശിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.ട്രേസിംഗ് ചെയ്യുവാനായി ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുകയും നാല് ആഴ്ച്ചകള്‍ അത് സൂക്ഷിക്കുകയും വേണം. ലോക്ക്ഡൗണില്‍ അടുത്ത ഇള്‍വുകള്‍ പ്രഖ്യാപിക്കുന്ന ജൂണ്‍ 8 ന് വേശ്യാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്നും യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category