1 GBP = 93.00 INR                       

BREAKING NEWS

ഒരു മഴയും തോരാതിരുന്നിട്ടില്ലാ... ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലാ... കോവിഡ് കാലത്തു സാന്ത്വന സംഗീതവുമായി 'ചാലക്കുടി ചങ്ങാത്തം' ആല്‍ബം പുറത്തിറങ്ങി

Britishmalayali
kz´wteJI³

നൂറ്റാണ്ടിന്റെ മഹാമാരിയെ നേരിടുന്ന എല്ലാ മാനവര്‍ക്കും വേണ്ടി ചാലക്കുടി ചങ്ങാത്തം ഒരുക്കുന്ന സാന്ത്വന സംഗീത ആല്‍ബം പുറത്തിറങ്ങി. വാര്‍ഷിക കൂട്ടായ്മകള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന ഈ മഹാമാരി കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും, സന്ദേശം പകര്‍ന്നു നല്‍കുവാന്‍ ഈ സംഗീത ആല്‍ബം പ്രേരണയാകട്ടേയെന്ന് ആശംസിക്കുന്നു. 

ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ സേവനം സേവനമനുഷ്ടിക്കുന്ന വൈദികര്‍ പ്രാര്‍ത്ഥന സന്ദേശം നല്‍കുകയും, ഈ കൂട്ടായ്മയിലെ കലാകാരന്മാര്‍ ഒന്നിച്ചു അണിനിരക്കുന്ന ആല്‍ബത്തില്‍ പ്രസിഡന്റ് സൈബിന്‍ പാലാട്ടി പ്രാര്‍ത്ഥനാ ആശംസകളും, ട്രഷറര്‍ ഷൈജി ജോയ് ആലപിക്കുകയും സെക്രട്ടറി ബിജു അമ്പൂക്കന്‍ നന്ദി അര്‍പ്പിച്ചു. ഈ മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതോടുപ്പം, എല്ലാവര്‍ക്കും വേണ്ടി പ്രത്യേകിച്ച് ആതുര സേവന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതീക്ഷയുടെ പുലരികള്‍ ആശംസിച്ച്, ഈ സംഗീത ആല്‍ബം സമര്‍പ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category