1 GBP = 94.00 INR                       

BREAKING NEWS

കോവിഡിന് മുന്നില്‍ ഇനി ചൊവ്വാഴ്ചകളെ ഭയക്കേണ്ടി വരില്ല; രണ്ടു മാസത്തിനിടയിലെ ഏറ്റവും കുറവ് മരണം സംഭവിച്ച ചൊവ്വാഴ്ചയും കടന്നു പോയി; നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തില്ല; കോവിഡില്‍ സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ 10000 പേരുടെ മരണം കൂടി കണക്കാക്കേണ്ടി വരും എന്നും സൂചന

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒന്നര മാസത്തിനിടയില്‍ ആദ്യ ആശ്വാസ ചൊവ്വാഴ്ചയാണ് ഇന്നലെ കടന്നു പോയത്. കോവിഡ് മരണ കണക്കില്‍ ചൊവാഴ്ചകള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്, കാരണം വീക്കെന്‍ഡ് അവധി ദിനങ്ങള്‍ പിന്നിട്ടു തിങ്കളാഴ്ച എത്തുന്ന മരണക്കണക്കും ചേര്‍ത്ത് ചൊവ്വാഴ്ചകളില്‍ വളരെ ഉയര്‍ന്ന മരണ നിരക്കാണ് കഴിഞ്ഞ ആറു ആഴ്ചകളായി യുകെ ജനത കേട്ടുകൊണ്ടിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് മരണ നിരക്കില്‍ കുറവ് കാണിക്കുമ്പോഴും ഇന്നത്തെ കണക്കറിയാന്‍ അതിനാല്‍ തന്നെ ഏവരും ജാഗ്രതയോടെയുമാണ് കാത്തിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ കുറവ് നികത്തി വീണ്ടും ഉയര്‍ന്ന മരണ നിരക്കുമായാണോ ചൊവ്വാഴ്ച എത്തുന്നത് എന്നതായിരുന്നു പ്രധാന ആശങ്ക. പതിവ് ആഴ്ച അവധിക്കു പിന്നാലെ എത്തിയ സമ്മര്‍ ബാങ്ക് ഹോളിഡേ തിങ്കളാഴ്ച വന്നപ്പോള്‍ ആ കണക്കിലും മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാലതാമസം എടുത്തെങ്കില്‍ അതെല്ലാം ഇന്നലത്തെ കണക്കില്‍ കയറി വരും എന്നതായിരുന്നു ആശങ്കയുടെ മറ്റൊരു കാരണം. 

എന്നാല്‍ അത്തരം ഭയങ്ങള്‍ വേണ്ട, കോവിഡ് മരണം കുറയുന്നു എന്ന ട്രെന്റ് ചൊവാഴ്ചയും തുടരും എന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ എത്തിയ 142 പേരുടെ കണക്കും. മാത്രമല്ല, ആദ്യമായി വടക്കന്‍ അയര്‍ലണ്ടില്‍ ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന സന്തോഷ വാര്‍ത്തയും എത്തിയത് ഇന്നലെ തന്നെയാണ്. ഇതോടെ കോവിഡ് നിയന്ത്രങ്ങള്‍ ഫലം ചെയ്തു തുടങ്ങി എന്ന ആത്മ വിശ്വാസം സര്‍ക്കാരിനും നയവിദഗ്ധര്‍ക്കും വലിയ ആശ്വാസമായി മാറുകയാണ് എന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 18 നു ശേഷം ആദ്യമായാണ് വടക്കന്‍ അയര്‍ലണ്ടില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത്. ഇത് കഴിഞ്ഞ പത്ത് ആഴ്ചകള്‍ക്കിടയില്‍ ആദ്യമായാണ് എന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വര്‍ധിച്ച ആത്മ വിശ്വാസം പകരാനും കാരണമാകും. 

മാര്‍ച്ചിന് ശേഷം കോവിഡ് മരണ കണക്കെടുപ്പില്‍ ചൊവാഴ്ച്ചകളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഉണ്ടായത് ഇന്നലെയാണ് എന്നത് കഴിഞ്ഞ ആറു ആഴ്ചകളിലെ മരണം വിലയിരുത്തിയ ശേഷമാണ്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ പതിനായിരം പേരുടെ മരണം എങ്കിലും അധികമായി കണക്കാക്കേണ്ടി വരും എന്ന വാര്‍ത്തകള്‍ പിറന്നതും ഇന്നലെ തന്നെയാണ്. ഇതോടെ മൊത്തം മരണ സംഖ്യാ 47300 ആയി ഇപ്പോള്‍ തന്നെ മാറിയിരിക്കും എന്ന കണക്കുകൂട്ടലാണ് ഇന്നലെ ബ്രിട്ടനെ തേടി എത്തിയത്. ഇതോടെ കോവിഡിന്റെ അവസാന കണക്കില്‍ 60000 എന്ന സംഖ്യയിരിക്കും രേഖപ്പെടുത്തേണ്ടി വരിക. ഇത് കോവിഡ് സമൂഹ വ്യാപനമായാല്‍ 20000 പേരെങ്കിലും മരിച്ചേക്കും എന്ന് സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയതിന്റെ മൂന്നിരട്ടി ആയി ഉയരുകയാണ്. ഇത്ര വലിയ മരണ നിരക്ക് എങ്ങനെ സംഭവിച്ചു എന്ന് കോവിഡിന് ശേഷം നിശ്ചയമായും സര്‍ക്കാര്‍ ഉത്തരം കണ്ടെത്തേണ്ടിയും വരും. 

ആശുപത്രികളില്‍ സംഭവിച്ച മരണങ്ങള്‍ക്കു കൃത്യയമായ കണക്കുകള്‍ ലഭ്യമാണെങ്കിലും കെയര്‍ ഹോമുകളിലും വീടുകളിലും സംഭവിച്ച മരണത്തെ കുറിച്ച് തികഞ്ഞാ അവ്യക്തത തുടരുന്നതിനാല്‍ ആണ് പതിനായിരം അധിക മരണം ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. ഇന്നലെ 142 പേര്‍ ആശുപത്രികളില്‍ മരിച്ചതോടെ ഇതുവരെ 29440 മരണങ്ങളാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ രേഖപ്പെടുത്തുന്നത്. ഇന്നലെ ഇംഗ്ലണ്ടില്‍ 116, സ്‌കോട്‌ലന്‍ഡില്‍ 18, വെയില്‍സില്‍ എട്ട് എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ചൊവാഴ്ച 227 മരണം ഉണ്ടായ സാഹചര്യത്തിലാണ് ഇന്നലത്തെ 142 മരണം ശ്രദ്ധ നേടുന്നത്. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ചൊവാഴ്ച ആയ മെയ് 12നു 425 പേരും അതിനു മുന്‍പുള്ള ചൊവാഴ്ച മെയ് അഞ്ചിന് 453 പേരും കോവിഡിനൊപ്പം പോയിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാന ചൊവാഴ്ച 653 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം അതിനു മുന്‍പുള്ള ഏപ്രില്‍ ചൊവാഴ്ചയായ 21നു 873 പേര്‍ കോവിഡില്‍ മരണപ്പെടുക ആയിരുന്നു. 

യുകെയില്‍ ലോക്ഡൗണ്‍ ആരംഭിച്ച ശേഷമുള്ള ആദ്യ ചൊവാഴ്ച ആയ മാര്‍ച്ച് 24നു 149 പേരാണ് മരിച്ചതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എന്നാല്‍ ഈ തീയതിക്ക് തൊട്ടു മുന്‍പുള്ള ആഴ്ചയിലെ ചൊവ്വാഴ്ചയായ മാര്‍ച്ച് 17 നു വെറും പതിനാറു പേര്‍ മാത്രമാണ് കോവിഡ് മരണത്തിനു കീഴടങ്ങിയിരുന്നത്. കോവിഡ് മരണ താണ്ഡവമാടിയതു കൂടുതലും ഏപ്രില്‍, മെയ് മാസങ്ങളിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category