1 GBP = 94.00 INR                       

BREAKING NEWS

കൊറോണാ ഭീഷണിയ്ക്കു മുന്നില്‍ ഇനി തോറ്റു കൊടുക്കാന്‍ മനസില്ലാ... ശ്രീലങ്കക്കാരന്‍ അന്നലന് വധുവായി നോര്‍ത്തേണ്‍ അയര്‍ലന്റുകാരി; വിവാഹിതരായത് ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചു തന്നെ; ലണ്ടനിലെ എന്‍എച്ച്എസ് ജീവനക്കാരുടെ ഒരു പ്രണയ വിവാഹ കഥ ഇങ്ങനെ

Britishmalayali
kz´wteJI³

ലണ്ടന്‍: കൊറോണ വൈറസിന്റെ ഭീഷണിയ്ക്കു മുന്നില്‍ ഒരു തവണ വിവാഹം റദ്ദാക്കേണ്ടിവന്ന ലണ്ടനിലെ ഡോക്ടറും നഴ്‌സും അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചു തന്നെ വിവാഹിതരായി. നോര്‍ത്തേണ്‍ അയര്‍ലന്റുകാരിയായ ജാന്‍ ടിപ്പിംഗ് (34), ശ്രീലങ്കക്കാരന്‍ അന്നലന്‍ നവരത്‌നം (30) എന്നിവരാണ് വിവാഹിതരായത്. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഗ്രേഡ് II ലിസ്റ്റഡ് ചാപ്പലില്‍ വച്ചാണ് വിവാഹം നടന്നത്. സാമൂഹിക അലകം പാലിച്ചുകൊണ്ടു തന്നെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അതിഥികള്‍ എത്തിയിരുന്നു. മാത്രമല്ല, ശ്രീലങ്കയിലും നോര്‍ത്തേണ്‍ അയര്‍ലന്റിലുമുള്ള ബന്ധുക്കള്‍ക്കായി ലൈവ് സംപ്രേക്ഷണവും ഉണ്ടായിരുന്നു.

നേരത്തെ ഓഗസ്റ്റില്‍ ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇരുവരുടെയും ബന്ധുക്കള്‍ക്ക് ഈ കാലയളവില്‍ നാട്ടില്‍ നിന്നും എത്തുവാന്‍ സാധിക്കില്ലെന്നു മനസിലായതിനെ തുടര്‍ന്ന് ഓഗസ്റ്റിലെ വിവാഹ പദ്ധതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹം നേരത്തെ നടത്തുവാന്‍ തീരുമാനിച്ചു. അതു തങ്ങള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍ ചാപ്പലില്‍ വച്ചു സഹപ്രവര്‍ത്തകരെയും ഏതാനും സുഹൃത്തുക്കളെയും സാക്ഷികളാക്കി സംഘടിപ്പിച്ചു.

ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ഞങ്ങളെ ഒരു സ്‌ക്രീനില്‍ കാണണം എന്നാണെങ്കില്‍ പോലും എല്ലാവരും ആരോഗ്യവാനായിരിക്കുമ്പോള്‍ തന്നെ ചടങ്ങ് നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയായിരുന്നുവെന്ന് ആംബുലേറ്ററി എമര്‍ജന്‍സി നഴ്സായ എംഎസ് ടിപ്പിംഗ് പറഞ്ഞു. സാമൂഹ്യാന്തരീക്ഷം ശാന്തമായി കഴിയുമ്പോള്‍ വിവാഹം ഗംഭീരമായി ആഘോഷിക്കുവാനാണ് ഇരുവരുടെയും പദ്ധതി.

വിവാഹിതരാകുവാനുള്ള അനുമതി ലഭിക്കുന്നതിനായി ചാപ്ലയിന്‍സി ടീമിന് കഠിനമായി പരിശ്രമിക്കേണ്ടി വന്നുവെന്നും അതിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും ഇരുവരും കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ചയ്ക്കുള്ളിലാണ് തീയതി നിശ്ചയിച്ചു കിട്ടിയത്. ഞങ്ങളുടെ വസ്ത്രവും വിവാഹ മോതിരങ്ങളും തുടങ്ങി ആവശ്യ വസ്തുക്കളൊന്നും വാങ്ങിയിരുന്നില്ല. അതിനാല്‍ തന്നെ വളരെ വേഗത്തിലായിരുന്നു വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്.

'വിവാഹത്തിലൂടെ പരസ്പരം സ്വയം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണ്' എന്ന് സെന്റ് തോമസില്‍ ഒരു വര്‍ഷമായി ജോലി ചെയ്യുന്ന അക്യൂട്ട് മെഡിക്കല്‍ രജിസ്ട്രാര്‍ നവരത്‌നം പറഞ്ഞു. നൃത്തവും പ്രസംഗങ്ങളും ഉള്‍പ്പെടെ ലളിതമായ ഒരു വെര്‍ച്വല്‍ ഡ്രിങ്ക്‌സ് റിസപ്ഷനാണ് സംഘടിപ്പിച്ചത്. വിവാഹ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവുമുണ്ട് എന്നായിരുന്നു ചടങ്ങിന് നേതൃത്വം നല്‍കിയ റവ മിയ ഹില്‍ബോണ്‍ പറഞ്ഞത്. വിവാഹത്തെക്കുറിച്ച് അറിഞ്ഞ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് 'ഇത് മനോഹരമാണ്' എന്നാണു ട്വീറ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category