1 GBP = 94.00 INR                       

BREAKING NEWS

മുരളി വിജയ് എന്റെ ഭാര്യയെ പോലെ; നല്ല സുഹൃത്തായ മുരളിക്കൊപ്പം സമയം ചെലവിടാനായി കാത്തിരിക്കുന്നു: മുരളി വിജയുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ ശിഖര്‍ ധവാന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണര്‍മാരാണ് ശിഖര്‍ ധവാനും മുരളി വിജയും. രണ്ട് പേരും ഒരുമിച്ച് ഇറങ്ങി കളം നിറഞ്ഞാടുന്നത് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിന്ന് പെട്ടന്നൊന്നും മായില്ല. ശിഖര്‍ ധവാന്‍ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ 289 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുരളി വിജയ്ക്കൊപ്പം ഉണ്ടാക്കിയത്. ആ ആവേശത്തിന്റെ ഫോര്‍മുല ഇരുവരും ഇന്നും തുടരുന്നുമുണ്ട്. അതുകൊണ്ടു തന്നെ മുരളി വിജയ്നെ കുറിച്ച് ചോദിച്ചാല്‍ ശിഖര്‍ ധവാന്‍ വാചലനാവുകയും ചെയ്യും.

മുരളി വിജയുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ശിഖര്‍ ധവാന്‍. രവിചന്ദ്രന്‍ അശ്വിനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ധവാന്‍ മുരളിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്. മുരളി വിജയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹത്തോടൊപ്പം തമാശകള്‍ പറയാന്‍ കാത്തിരിക്കുകയാണെന്നും ധവാന്‍ പറഞ്ഞു. നല്ല സുഹൃത്താണ് മുരളി. അതുകൊണ്ട് തന്നെ മുരളിക്കൊപ്പം സമയം ചെലവിടാനായി കാത്തിരിക്കുകയാണെന്നും ശിഖര്‍ ധവാന്‍ പറയുന്നു.

റണ്‍സ് ഓടിയെടുക്കുന്നതിനെച്ചൊല്ലി മുരളി വിജയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതു പെട്ടെന്നു തന്നെ ശരിയാകാറുണ്ട്. എന്റെ ഭാര്യയെപ്പോലെയാണ് മുരളി വിജയെന്ന് അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ഒരു പ്രശ്നമുണ്ടെങ്കില്‍ തന്നെ അതു പെട്ടെന്നു മാറും. മുരളി വിജയെ മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ക്ഷമയോടെ ഇരുന്നാല്‍ മാത്രമേ അതു സാധിക്കൂവെന്നും ധവാന്‍ പറഞ്ഞു. പലപ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മനസ്സിലാവില്ല. ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞ് ആ സംഭവം ഓര്‍ത്താല്‍ അതിന്റെ അര്‍ത്ഥം എന്തായിരുന്നെന്ന് മനസ്സിലാകും.

മുരളി വിജയുടെ ഗ്രൗണ്ടിലെയും പുറത്തെയും സ്വഭാവം ആകര്‍ഷകമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്ത് അറിയാം. മുരളി വിജയ്ക്കൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ഞങ്ങള്‍ ഇരുവരും ഒരുമിച്ചു നന്നായി ബാറ്റു ചെയ്യുന്നു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തോടൊപ്പം സമയം ചെലവിടാനാണു കാത്തിരിക്കുന്നത്. 24 ടെസ്റ്റുകളിലാണ് ഇരുവരും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

ക്രിക്കറ്റില്‍നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഹിന്ദിയില്‍ കമന്ററി പറയുന്നതിന് ആത്മവിശ്വാസമുണ്ടെന്നും ധവാന്‍ പറഞ്ഞു. വിരമിക്കലിനു ശേഷം പല കാര്യങ്ങളും ഉണ്ട്. ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആകണമെന്ന് ആഗ്രഹമുണ്ട്. ഓടക്കുഴല്‍ പഠനം കൂടുതല്‍ കാര്യമായി എടുക്കാന്‍ ആലോചിക്കുന്നു. അഞ്ച് വര്‍ഷത്തോളമായി ഓടക്കുഴല്‍ വായന പഠിക്കുന്നു. അതു വളരെ മികച്ചൊരു അനുഭവമാണ്. റോഡില്‍ ആരെങ്കിലും ഓടക്കുഴല്‍ വായിച്ചാല്‍ പോലും അതു കേള്‍ക്കാറുണ്ട്. അങ്ങനെ എനിക്കും പഠിക്കണമെന്നു തോന്നി.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തു. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ സമയമില്ലെന്ന് നമ്മള്‍ പറയും. എന്നാല്‍ ഫ്രീ സമയം കണ്ടെത്തണം. എല്ലാവര്‍ക്കും എന്തെങ്കിലും ഹോബി ഉണ്ടാകും. അതു നമ്മുടെ മനസ്സിനെ ശാന്തമാക്കണം. അതാണു പ്രധാനം ധവാന്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category