1 GBP = 93.00 INR                       

BREAKING NEWS

76 വര്‍ഷമായി ഭക്ഷണമോ വെള്ളമോ ഇല്ല; ജീവിച്ചത് പ്രാണവായു ശ്വസിച്ച്: ദേവിയുടെ അനുഗ്രഹത്താല്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവിച്ച സന്യാസി പ്രഹ്ലാദ് ജാനി സമാധിയായി

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ദശാബ്ദങ്ങളായി ഭക്ഷണമോ വെള്ളമോ കഴിക്കാതെ പ്രാണവായു മാത്രം ശ്വസിച്ച് കഴിയുന്നെന്ന് അവകാശപ്പെട്ട ഇന്ത്യന്‍ സന്യാസി മരിച്ചു. 76 വര്‍ഷമായി പ്രാണവായു മാത്രം ശ്വസിച്ച് ജീവിച്ചുവരികയാണെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനി എന്ന ചുന്‍രിവാലാ മാതാജി (90)യാണ് അന്തരിച്ചത്. ബനാസ്‌കാംഠയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാശ്രമത്തിലായിരുന്നു അന്ത്യം. നാളെ ജാനിക്ക് അവിടെ സമാധിയൊരുക്കുമെന്നു അനുയായികള്‍ അറിയിച്ചു.

നീളത്തില്‍ താടിയും മുടിയും വളര്‍ത്തി ചുവന്ന സാരി ധരിച്ച് നീളമുള്ള മുക്കുത്തിയും ധരിച്ചാണ് സന്യാസി പ്രത്യക്ഷപ്പെട്ടിരുന്നത്. 1929ല്‍ ജനിച്ച അദ്ദേഹത്തിന് കുട്ടിക്കാലത്ത് ദേവിയുടെ അനുഗ്രഹം ലഭിച്ചെന്നും ഭക്ഷണമോ വെള്ളമോ കഴിക്കാതെ ജീവിക്കാനുള്ള അനുഗ്രഹം ലഭിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. ഗുജറാത്തില്‍ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ജാനിയെ പല പരിശോധനകള്‍ക്കും വിധേയനാക്കിയിരുന്നു.

ചൊവ്വാഴ്ച അതിരാവിലെയാണ് ജാനി മരിച്ചത്. മൃതദേഹം അദ്ദേഹം താമസിച്ചരുന്ന അംബാജിയിലേക്ക് കൊണ്ടു പോകും. അവിടുത്തെ ആശ്രമത്തിലാവും സമാധി. മാതാജി എന്നാണ് ഇദ്ദേഹത്തെ ആരാധകര്‍ വിളിച്ചിരുന്നത്. വ്യാഴാഴ്ചയാണ് സംസ്‌ക്കാരം. ഭക്ഷണമോ വെള്ളമോ കഴിക്കാതെയാണ് താന്‍ ജീവിക്കുന്നതെന്ന് സന്യാസി അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഒരാള്‍ക്ക് ഭക്ഷണവും വെള്ളവുമില്ലാതെ ഒരുപാട് കാലം ജീവിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. ജെയിനിന്റെ അവകാശവാദത്തില്‍ തല്‍പരരായ മെഡിക്കല്‍ ടീം 2010ല്‍ അദ്ദേഹത്തെ പരിശോധിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ രണ്ടാഴ്ചയാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്ത് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതായി ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല.

ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കാമറ വഴി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അവയവങ്ങളും ബ്രെയിനും ബ്ലഡ് വെസലും സ്‌കാന്‍ ചെയ്തു. ഹൃദയവും ശ്വാസകോശവും എല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ അദ്ദേഹം ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതായി  കണ്ടെത്താനായില്ല. വെള്ളവുമായി അദ്ദേഹത്തിനുള്ള ആകെ ബന്ധം ഇടവിട്ട് കുളിക്കുന്നതും ഗാര്‍ഗിള്‍ ചെയ്യുന്നതുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category