1 GBP = 93.00 INR                       

BREAKING NEWS

ലോക്ക് ഡൗണ്‍ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു; സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടതെന്ന് പോസ്റ്റിട്ട ശേഷം ആത്മഹത്യ; പ്രേക്ഷ മേത്തയുടെ മരണത്തില്‍ ഞെട്ടി സിനിമാ- ടെലിവിഷന്‍ ലോകം; അന്വേഷണത്തിന് പൊലീസ്

Britishmalayali
kz´wteJI³

ക്രൈം പെട്രോള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ടെലിവിഷന്‍ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്തു. 25കാരിയായ താരത്തെ ഇന്‍ഡോറിലുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ലോക്ക് ഡൗണ്‍ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ''പ്രാഥമികാന്വേഷണത്തില്‍, താരം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. കേസില്‍ ഒരു വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.''- അന്വേഷണോദ്യോഗസ്ഥനാണ് രാജീവ് ഭദോരിയ വ്യക്തമാക്കി.

'സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടത്' എന്നാണ് മേത്ത അവസാനമായി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. ഇത് വിഷാദരോഗത്തിനുള്ള സൂചനയാണെന്ന് പൊലീസ് പറയുന്നു. ക്രൈം പട്രോള്‍ കൂടാതെ ലാല്‍ ഇഷ്‌ക്ക്, മേരി ദുര്‍ഗ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും മേത്ത അഭിനയിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്കു മുന്‍പ് മറ്റൊരു ടെലിവിഷന്‍ താരം മന്മീത് ഗ്രൂവല്‍ മുംബൈയിലുള്ള തന്റെ വസതിയില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. അതും ലോക്ക്ഡൗണ്‍ മൂലം ജോലി ഇല്ലാതായതിന്റെ വേദന മൂലമായിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category