1 GBP = 93.00 INR                       

BREAKING NEWS

66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചത് 60 ഡിഗ്രി കോണില്‍; ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്തിയതും ഈ ഉല്‍ക്കാപതനം; ദിനോസറുകളുടെ വംശനാശത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

66 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ നിന്നും ഉരഗവര്‍ഗ്ഗത്തില്‍ പെട്ട ദിനോസറുകളെ തുടച്ചുനീക്കിയ ഉല്‍ക്ക പതിച്ചത് 60 ഡിഗ്രി കോണിലാണെന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ, ഈ പതനത്തിന്റെ ആഘാതം വലുതായിരുന്നു എന്നും അതുകൊണ്ടാണ് അന്നുണ്ടായിരുന്ന ജീവികള്‍ മുഴുവന്‍ നാമവശേഷമായതെന്നുമാണ് ഇത് കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ കോണിലുള്ള പതനം ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തിയെന്നും അവര്‍ പറയുന്നു.

എവറസ്റ്റ് കൊടുമുടിയേക്കാള്‍ വലിയ പാറക്കല്ലാണ് അന്ന് ഭൂമിയില്‍ പതിച്ചത് എന്ന് ഈ പഠനം നടത്തിയ ഇംപീരിയല്‍ കോളേജ് ലണ്ടനിലെ വിദഗ്ദര്‍ പറയുന്നു. ഇതിനു മുന്‍പുള്ള പഠനങ്ങളില്‍ സൂചിപ്പിച്ചിരുന്നത് ഈ ഉല്‍ക്ക ഭൂമിയില്‍ പതിച്ചത് 30 ഡിഗ്രി കോണിലായിരുന്നു എന്നാണ്. മറ്റുചിലര്‍ പറഞ്ഞിരുന്നത് ഉല്‍ക്ക പതിച്ചത് ലംബമായിട്ടായിരുന്നു എന്നാണ്. പതനത്തിന്റെ ആഘാതത്തില്‍ അന്നത്തെകാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന ജീവിവര്‍ഗ്ഗങ്ങളില്‍ മുക്കാല്‍ പങ്കും നശിച്ചുപോയിരുന്നു. ലംബമായിട്ടോ അല്ലെങ്കില്‍ കുറച്ചുകൂടി താഴ്ന്ന കോണിലോ പതിച്ചിരുന്നെങ്കില്‍ ഇത്ര നാശമുണ്ടാകുമായിരുന്നില്ലെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്.

ഉല്‍ക്ക പതിച്ച ഇടത്തില്‍ ഏകദേശം 120 മൈല്‍ വീതിയുള്ള ഒരു അഗ്നിമുഖം തുറക്കപ്പെടുകയായിരുന്നു എന്നാണ് പറയുന്നത്. അവിടെയുള്ള പാറകളെയെല്ലാം ബാഷ്പീകരിച്ച് ലക്ഷക്കണക്കിന് ടണ്‍ സള്‍ഫറും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്തു. ഉല്‍ക്ക പതിച്ച സ്ഥലത്തിന് ചുറ്റും ആയിരക്കണക്കിന് മൈലുകളോളം ഇതിന്റെ ആഘാതം അനുഭവിച്ചു. ജീവികളെല്ലാം മരിച്ചത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആയിരിക്കാമെന്നും പഠനം പറയുന്നു.

അതേ സമയം പൊടിപടലങ്ങളാല്‍ തീര്‍ത്ത മേഘം സൂര്യപ്രകാശത്തെ മറയ്ക്കുകയും ഒരു ന്യുക്ലിയര്‍ വിന്ററിന് കാരണമാവുകയും ചെയ്തിരിക്കാം. താപനില താഴുകയും അമ്ലമഴ പെയ്യുകയും ചെയ്തതും നിരവധി ജീവികളുടെ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category