1 GBP = 93.00 INR                       

BREAKING NEWS

എളേറ്റില്‍ എംജെ ഹൈസ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയത് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍; കുട്ടികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ റോട്ടില്‍ കൂട്ടം ചേര്‍ന്നതായി പരാതി; പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ ക്യൂ നിര്‍ത്തിയപ്പോഴും സാമൂഹിക അകലം പാലിച്ചില്ലെന്നും ആക്ഷേപം

Britishmalayali
kz´wteJI³

കോഴിക്കോട്; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സ്‌കൂളിന് മുന്നില്‍ തട്ടിച്ചൂകൂടിയത് ആയിരത്തിലധികം വരുന്ന രക്ഷിതാക്കള്‍. കോഴിക്കോട് എളേറ്റില്‍ എംജെ ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് സ്‌കൂളിന് മുന്നിലുള്ള റോഡില്‍ സാമൂഹിക അകലമോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ തടിച്ചു കൂടിയത്. 

പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌കൂളിലേക്ക് കയറ്റുന്നത്. രക്ഷിതാക്കളെ പുറത്ത് നിര്‍ത്തുകയാണ് ചെയ്തത്. ഇവരാണ് നിയന്ത്രണങ്ങള്‍ പാലിക്കാതെ റോഡില്‍ കൂട്ടം കൂടിയത്. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് കയറ്റുന്നതിന് മുമ്പ് പരിശോധന നടത്താന്‍ വരിനിര്‍ത്തിയപ്പോഴും സാമൂഹിക അകലം പാലിച്ചില്ലെന്ന ആക്ഷേപമുണ്ട്. ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് എളേറ്റില്‍ സ്‌കൂളില്‍ ഇത്തവണ പത്താംക്ലാസ് പരീക്ഷയെഴുതുന്നത്. ഇത്രയധികം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വരും ദിവസങ്ങളിലും ഏത് രിതീയില്‍ സാമൂഹിക അകലം പാലിച്ച് ഉള്‍ക്കൊള്ളുമെന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും.

അതേ സമയം ഇത്രയധികം ആളുകളെ സാമൂഹിക അകലം പാലിച്ച് വരി നിര്‍ത്തണമെങ്കില്‍ വരിയുടെ നീളം സമീപ പ്രദേശങ്ങളായ പരപ്പന്‍ പൊയിലിലും വട്ടോളി അങ്ങാടിയിലും എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പരീക്ഷയെഴുതുന്നത്. ഇതില്‍ വളരെ കുറച്ചു കുട്ടികള്‍ക്ക് മാത്രമാണ് വാഹനം സൗകര്യം ഒരുക്കിയിട്ടുള്ളത്. ബാക്കിയുള്ള വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളാണ് സ്‌കൂളിലെത്തിച്ചത്. അദ്ധ്യാപകരും പൊലീസും നാട്ടുകാരും വളരെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.

ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്‌കൂളിന് മുന്നില്‍ റോഡല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഇത്രയധികം രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാനോ കുട്ടികളെ കാത്തിരിക്കാനോ ഉള്ള സൗകര്യങ്ങളുമില്ല. റോഡില്‍ നില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവമുണ്ടായത് എന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസും അദ്ധ്യാപകരും സന്നദ്ധ പ്രവര്‍ത്തകരും വളരെയേറെ പരിശ്രമിച്ചെങ്കിലും കൂട്ടം ചേരല്‍ ഒഴിവാക്കാനായില്ലെന്നും ആക്ഷേപമുണ്ട്.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളോ മറ്റ് സംഘനടകളോ ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കിയാല്‍ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് വരുന്നത് ഒഴിവാക്കാനാകുമെന്നും അതുവഴി ഇന്നലെയുണ്ടായ അനുഭവം ഇല്ലാതാക്കാന്‍ കഴിയുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് മുന്നിലും സമാന തിരക്കുണ്ടായിരുന്നതായാണ് വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category