1 GBP = 94.00 INR                       

BREAKING NEWS

കോവിഡ് മരണം ഒരു ലക്ഷം കടന്ന് അമേരിക്ക; ഇന്നലെ 736 പേര്‍ മരിച്ച അമേരിക്കയില്‍ മരണ നിരക്ക് 1,00,541 ആയി; ബ്രസീലില്‍ ഇന്നലെ മരിച്ചത് 990 പേര്‍: കോവിഡ് മരണ താണ്ഡവം തുടങ്ങിയതോടെ ബ്രസീല്‍ മരണ കണക്കില്‍ ഉടന്‍ സ്പെയിനിനെയും ഫ്രാന്‍സിനെയും ഇറ്റലിയേയും ഉടന്‍ കടത്തി വെട്ടും: രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ മരണം ഒരു ലക്ഷം കടന്നു. ഇന്നലെ 736 പേര്‍കൂടി അമേരിക്കയില്‍ മരിച്ചതോടെ മരണ നിരക്ക് 1,00,541 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞെങ്കിലും ഇനിയും പതിനായിരങ്ങള്‍ കൂടി മരണത്തിന് ഇരയായേക്കും. 17,152 പേരാണ് അമേരിക്കയില്‍ ഇനിയും കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അതേസമയം ഇന്നലെ പുതുതായി 19,020 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് മുന്‍ ദിവസങ്ങളേക്കാളും രോഗവ്യാപനം കുറഞ്ഞു വരുന്നു.

അതേസമയം കൊറോണയുടെ പുതിയ മരണക്കളമായി മാറിയ ബ്രസീലില്‍ നിരവധി പേരാണ് ദിവസവും മരിക്കുന്നത്. ഇന്നലെ 990 പേര്‍ മരിച്ചതോടെ ബ്രസീലിലെ മരണ നിരക്ക് 24,512 ആയി. സ്പെയിനിനെയും ഫ്രാന്‍സിനെയും ഇറ്റലിയേയും കടത്തി വെട്ടി മരണ കണക്കില്‍ ബ്രിട്ടന് പിന്നില്‍ മൂന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പാണ് ബ്രസീല്‍ നടത്തുന്നത്. ബ്രിട്ടനില്‍ ഇെേന്നല 134 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണ നിരക്ക് 37,048 ആയി.

ബ്രസീലിന് പിന്നാലെ മറ്റൊരു ലാാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലും മരണ നിരക്ക് ഉയര്‍ന്നു വരികയാണ്. ഇന്നലെ 159 പേരാണ് പെറുവില്‍ മരിച്ചത്. 3,788 പേര്‍ ഇഥുവരെ രാജ്യത്ത് മരിച്ചു. പുതുതായി 5,772 പേരില്‍ രോഗബാധ കണ്ടെത്തിയതോടെ 129,751 കോവിഡ് രോഗികളാണ് പെറുവിലുള്ളത്. മെക്സിക്കോയിലും മരണ കണക്ക് ഉയരുകയാണ്. ഇ്നലെ 239 പേര്‍ മരിച്ച മെക്സിക്കോയില്‍ ഇതുരെ മരിച്ചത് 7,633 പേരാണ്. അതേസമയം, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍ തുടങ്ങി കോവിഡ് ആദ്യ കാലത്ത് മരണ താണ്ഡവമാടിയ രാജ്യങ്ങളിലെല്ലാം മരണ നിരക്ക് ഗണ്യമായി കുറഞ്ഞു. നിലവില്‍ മിക്ക ദിവസങ്ങളിലും 100ല്‍ താഴെ മരണം മാത്രമാണ് ഈ രാജ്യങ്ങളില്‍ സംഭവിക്കുന്നത്. രോഗവ്യാപനവും ഈ രാജ്യങ്ങളില്‍ കുറഞ്ഞിട്ടുണ്ട്.

അതേസമയം കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍ നിലവില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നീക്കി തുടങ്ങി. എന്നാല്‍ രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ചാന്‍ കോവിഡിന്റെ രണ്ടാം താണ്ഡവം ഉടന്‍ വരുമനെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള ലോകരാഷ്ട്രങ്ങളുടെ നടപടിയെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്റെ മുന്നറിയിപ്പ്.

ലോകം ഇപ്പോഴും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്. പല രാജ്യങ്ങളിലും കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും മധ്യ, തെക്കേ അമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ രോഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ പലപ്പോഴും തിരമാലകളെ പോലെയാണ് വരിക. അതായത്, ആദ്യത്തെ തരംഗദൈര്‍ഘ്യം കുറഞ്ഞ രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനം രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം. ആദ്യത്തെ തരംഗത്തെ തടയുന്നതിനുള്ള നടപടികള്‍ വളരെ വേഗം എടുത്തുകളഞ്ഞാല്‍ രോഗനിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. രണ്ടാമത്തെ തരംഗത്തില്‍, മാസങ്ങള്‍ക്ക് ശേഷം അത് ആവര്‍ത്തിക്കുന്നു.

എപ്പോള്‍ വേണമെങ്കിലും രോഗനിരക്ക് ഉയരുമെന്ന വസ്തുതയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞാല്‍ രോഗ നിരക്ക് കുറയുകയാണെന്ന് ഊഹിക്കാനാവില്ല. ഈ തരംഗത്തില്‍ രണ്ടാമത്തെ 'കൊടുമുടി' ഉണ്ടായേക്കാം. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങള്‍ പൊതുജനാരോഗ്യവും സാമൂഹികവുമായ നടപടികള്‍ തുടര്‍ന്നും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പല യൂറോപ്യന്‍ രാജ്യങ്ങളും യുഎസും വരുന്ന ആഴ്ചകളില്‍ ലോക്ഡൗണ്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category