1 GBP = 94.00 INR                       

BREAKING NEWS

പരീക്ഷിച്ചത് ഷെര്‍ലക്ഹോംസിന്റെ 'പുള്ളിത്തലക്കെട്ട്' എന്ന കഥയുമായി സാമ്യമുള്ള കൊലപാതക രീതി; ആസൂത്രണത്തിന് മാസങ്ങളുടെ ദൈ ര്‍ഘ്യം; പാമ്പുകളെ കൈയിലെടുത്ത് കളിപ്പിച്ചും ഉമ്മവച്ചും പ്ലാനിങ് തുടങ്ങി; മുകള്‍ നിലയിലേക്കുള്ള ചവിട്ടുപടിയില്‍ പാമ്പിനെ ഇട്ട ശേഷം മുറി യില്‍ പോയി മൊബൈല്‍ ഫോണ്‍ എടുത്തു കൊണ്ടുവരാന്‍ ഉത്രയോട് പറഞ്ഞതും തന്ത്രം; സംശയമുണ്ടാക്കിയത് മരണ വീട്ടിന് പുറത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള പൊട്ടിച്ചിരി; സൂരജിനെ കുടുക്കിയത് കള്ളമൊഴികള്‍

Britishmalayali
kz´wteJI³

കൊല്ലം: മൊഴികളിലെ പൊരുത്തക്കേടാണ് സൂരജിനെ ഉത്രാ കൊലക്കേസില്‍ കുടുക്കിയത്. സ്വത്ത് മോഹവുമായി പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച ക്രൂരത അങ്ങനെ പുറം ലോകത്ത് എത്തി. സൂരജുമായി ബന്ധമുള്ള ഇരുപതോളം പേരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഏപ്രില്‍ 18ന് ചാത്തന്നൂരിലായിരുന്നു സൂരജും സുരേഷുമായുള്ള ആദ്യകച്ചവടം ഉറപ്പിച്ചത്. തുടര്‍ന്ന് 26ന് ചാവറുകാവ് സുരേഷ് അണലിയെ പ്ലാസ്റ്റിക് ജാറിലാക്കി, സുഹൃത്തുക്കളായ പ്രേംജിത്ത്, ലിജിന്‍, രാജു എന്നിവര്‍ക്കൊപ്പം പറക്കോട്ട് എത്തിച്ചു.

29ന് വീടിന്റെ മുകള്‍ നിലിലേക്കുള്ള ചവിട്ടുപടിയില്‍ പാമ്പിനെ ഇട്ടശേഷം മുറിയില്‍പോയി മൊബൈല്‍ ഫോണ്‍ എടുത്തു കൊണ്ടുവരാന്‍ സൂരജ് ഭാര്യയോട് ആവശ്യപ്പെട്ടു. മൊബൈല്‍ എടുക്കാന്‍ പോയ ഉത്ര പാമ്പിനെക്കണ്ടു നിലവിളിച്ചു. പറക്കോട് വീട്ടില്‍ മാര്‍ച്ച് രണ്ടിന് രാത്രി 12 കഴിഞ്ഞാണ് ഉത്രയെ ആദ്യം പാമ്പുകടിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് സൂരജ് വൈകിപ്പിച്ചു എന്ന വിവരവും സംശയം ബലപ്പെടുത്തി. തൊട്ടടുത്ത അടൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത് മൂന്നിന് പുലര്‍ച്ചെ 3.30നാണ്. പിന്നീട് അടൂര്‍ ഹോളിക്രോസിലും തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കും മാറ്റി. അച്ഛനമ്മമാര്‍ ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെയാണ് ഉത്ര രക്ഷപെട്ടത്.

ഏപ്രില്‍ 24ന് സുരേഷ് കൈമാറിയ മൂര്‍ഖന്‍ പാമ്പിനെ സൂരജ് പറക്കോട് വീട്ടില്‍ ഒളിപ്പിച്ചു. ആശുപത്രിയില്‍നിന്ന് ഉത്രയെ നേരെ ഏറത്തെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. മെയ് അഞ്ചിന് സൂരജ് ഇവിടെയെത്തി. ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവിട്ടു. ആറിന് വൈകിട്ട് വീണ്ടും സൂരജ് ഏറത്തെ വീട്ടിലെത്തി. ഭാര്യ വിളിച്ചിട്ടു വന്നതാണെന്നാണ് സൂരജ് അഞ്ചല്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഇത് കളവാണെന്ന് ഉത്രയുടെ മൊബൈല്‍ഫോണ്‍ പരിശോധനയില്‍ പൊലീസിന് വ്യക്തമായി. ഇതും നിര്‍ണ്ണായകമായി.

മാര്‍ച്ച് രണ്ടിന് പാമ്പു കടിയേറ്റ ഉത്രയെ പുലര്‍ച്ചെ 3.30നാണ് അടൂര്‍ താലൂക്കാശുപത്രിയിലെത്തിക്കുന്നത്. സൂരജിന്റെ അടൂര്‍ പറക്കോട്ടുള്ള വീട്ടില്‍ നിന്നു വെറും 15 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. രാത്രി 12.45ന് ഉത്രയ്ക്കു കടിയേറ്റെന്ന വിവരം അഞ്ചല്‍ പൊലീസിന് സൂരജ് നല്‍കിയ മൊഴിയിലുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ എന്തു കൊണ്ട് മണിക്കൂറുകള്‍ വൈകിയെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ല. പിന്നീട് ഉത്രയുടെ സഹോദരനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതും പൊളിഞ്ഞു. സൂരജും ഉത്രയും കിടന്ന എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്നായിരുന്നു സൂരജിന്റെ മൊഴി. ഇതിനുള്ള സാധ്യത വിരളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കാരണം ജനാലയ്ക്കു സമീത്തെ കട്ടിലില്‍ സൂരജാണ് കിടന്നത്. ആദ്യം കടിയേല്‍ക്കേണ്ടിയിരുന്നത് ഇയാള്‍ക്കാണ്. ഉത്ര മരിച്ചതിനു ശേഷം അഞ്ചല്‍ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികള്‍ കളവാണെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചറിഞ്ഞു. തുടര്‍ന്ന് സൂരജ് സൈബര്‍ നിരീക്ഷണത്തിലായി. ആറു മാസമായി സൂരജ് യു ട്യൂബില്‍ പാമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നെന്നും ഇവര്‍ കണ്ടെത്തി. സുരേഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ രണ്ട് വിഷപാമ്പുകളെ സൂരജിന് കൈമാറിയതായി സമ്മതിച്ചു. ഇതോടെ തെളിവുകളായി. സൂരജിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കുറ്റം സമ്മതിക്കാന്‍ ആദ്യം തയാറായില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ എത്തിച്ചതോടെ മൊഴി മാറ്റി. ഇതിന് പിന്നാലെ വാവ സുരേഷിന്റെ പേരും എടുത്തിട്ടു. വാവ സുരേഷിന്റെ സുഹൃത്താണെന്ന വാദം പൊളിഞ്ഞതോടെ സൂരജ് എല്ലാ അര്‍ത്ഥത്തിലും കുടുങ്ങി.

മരണശേഷം ഉത്രയുടെ വീട്ടിലായിരുന്ന സൂരജിനെ കാണാന്‍ സുഹൃത്തുക്കള്‍ വൈകുന്നേരങ്ങളില്‍ എത്തിയിരുന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇവര്‍ മണിക്കൂറുകള്‍ ചെലവഴിക്കുകയും പൊട്ടിച്ചിരിക്കുകയുമെല്ലാം ചെയ്തതും ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. മകന്‍ ധ്രുവിനെയുംകൊണ്ട് അടൂരിലേക്ക് മടങ്ങാന്‍ സൂരജ് ശ്രമിച്ചത് വാക്തര്‍ക്കത്തിനിടയാക്കി. ലോക്കറില്‍നിന്ന് ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് കൈക്കലാക്കിയതും ഉത്രയുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സൂരജിന്റെ വീട്ടില്‍നിന്ന് 12 പവനോളം സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതു കൈമാറാന്‍ സൂരജ് തയ്യാറായതുമില്ല. ഇതാണ് കൊലക്കേസിന്റെ ചുരുള്‍ അഴിച്ചത്.

ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആസൂത്രണത്തിന് മാസങ്ങളുടെ ദൈര്‍ഘ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പാമ്പുകളുടെ വിവരം ശേഖരിക്കുകയായിരുന്നു ആദ്യപടി. മണിക്കൂറുകളോളം ഇതിനായി യുട്യൂബില്‍ തെരഞ്ഞു. ഷെര്‍ലക്ഹോംസ് കഥകളും പ്രതിയെ സ്വാധീനിച്ചു. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച ഷെര്‍ലക്ഹോംസ് കഥകളിലെ 'പുള്ളിത്തലക്കെട്ട്' എന്നപേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതക രീതിയാണ് സൂരജ് പരീക്ഷിച്ചതെന്നു പൊലീസ് പറയുന്നു. പാമ്പുപിടിത്തക്കാരന്‍ സുരേഷുമായി അടുപ്പത്തിലാകുന്നത് അങ്ങനെയാണ്. സുരേഷിന്റെ അടുത്തെത്തുമ്പോള്‍ പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കുകയും ഉമ്മവയ്ക്കുകയുംചെയ്തു. ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തതരം പാമ്പുകളുടെ വിഷത്തെക്കുറിച്ച് ബോധ്യപ്പെട്ടു. വിഷമേറ്റാല്‍ എത്ര മണിക്കൂറിനകം മരിക്കുമെന്ന ബോധ്യത്തോടെയാണ് ആദ്യം അണലിയെ വിലകൊടുത്ത് വാങ്ങിയത്. അണലി കടിച്ച് ഉത്ര മരണപ്പെടാനുള്ള സമയം അടുക്കാറായപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സൂരജിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഉത്ര ജീവിതത്തിലേക്ക് തിരികെ വന്നു.

ആദ്യത്തെ ലക്ഷ്യം ഫലം കാണാതിരുന്നതിനെത്തുടര്‍ന്നാണ് വീണ്ടും സുരേഷിനെ സമീപിച്ച് കരിമൂര്‍ഖനെ വാങ്ങുന്നത്. ഏനാത്ത് വച്ചായിരുന്നു കൈമാറ്റം. ദിവസങ്ങളോളം ജാറില്‍ ഒളിപ്പിച്ചുവച്ച പാമ്പുമായി അഞ്ചലില്‍ ഉത്രയുടെ വീട്ടിലെത്തി. ഉറങ്ങിക്കിടന്ന ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടു. ഉത്രയെ പാമ്പുകൊത്തുന്നതും മരിക്കുന്നതും നോക്കിനിന്നു. ഉത്രയെ സൂരജ് വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ചായിരുന്നു. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ആയിരുന്ന ഉത്രയുടെ അമ്മ മെയ് 31ന് സര്‍വീസില്‍നിന്ന് വിരമിക്കും. പെന്‍ഷന്‍ തുക തനിക്കു ലഭിക്കുമെന്നും സൂരജ് കണക്കുകൂട്ടി. ഇതാണ് പകയ്ക്ക് കാരണം.

മാസം 8000 രൂപ കൈപ്പറ്റിയിരുന്നതിന് പുറമെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉത്രയുടെ വീട്ടുകാരില്‍നിന്ന് സൂരജ് നിരന്തരം പണം വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിയുടെ എംബിഎ പ്രവേശനത്തിനും വിനോദയാത്ര പോകുന്നതിനും ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പണം നല്‍കി. കോളേജ് പഠനത്തിന് പോകാന്‍ സഹോദരിക്ക് സ്‌കൂട്ടര്‍ വാങ്ങി നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതം അറിയിച്ചതോടെയായിരുന്നു കൊല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category