1 GBP = 94.00 INR                       

BREAKING NEWS

കലായാത്രയ്ക്കിടെ കണ്ട ഗായികയെ ജീവിത സഖിയാക്കിയത് എതിര്‍പ്പുകളെ അതിജീവിച്ച്; ബംഗളൂരുവില്‍ ജോലി ചെയ്യുമ്പോഴും കുടുംബത്തേയും നാടകത്തേയും മനസ്സില്‍ സൂക്ഷിച്ച സുമനസ്സ്; വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നെഞ്ചോട് ചേര്‍ത്ത പ്രിയതമയ്ക്കൊപ്പം സുഹൃത്തിന്റെ വിവാഹ നിശ്ചയം കൂടണമെന്ന മോഹവുമായുള്ള യാത്ര അവസാനിച്ചത് അവിനാശിയില്‍; സ്നേഹിച്ച് കൊതി തീരും മുമ്പേ പ്രിയതമനെ നഷ്ടപ്പെട്ടത് താങ്ങാനാവാത്ത വേദനയായി; ഹനീഷിന്റെ അടുത്തേക്ക് ശ്രീലക്ഷ്മിയും മടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തൃശൂര്‍: രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വന്ന മരണം. സന്ധ്യയ്ക്കു നാടകം തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് പലപ്പോഴും ഹനീഷ് ഓടിയെത്തിയിരുന്നത് എന്നാല്‍, അന്ന് സന്ധ്യയ്ക്ക് ഹനീഷിനെയും കൊണ്ട് ആംബുലന്‍സ് വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ ചിറ്റിലപ്പിള്ളി ഗ്രാം സങ്കടകടലായി മാറുകായിരുന്നു. അരങ്ങിലെ താരമായ ഹനീഷിനെ മരണം തട്ടിയെടുത്തത് രംഗബോധമില്ലാത്ത കോമാളിയെ പോലെ തന്നെ.


ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ മാസങ്ങള്‍ക്ക് മുമ്പായിരുന്നു മുമ്പായിരുന്നു ഹനീഷിന്റെയും ശ്രീപാര്‍വ്വതിയുടെയും വിവാഹം. എന്നാല്‍, പെണ്‍വീട്ടുകാര്‍ക്ക് ബന്ധത്തിനോട് ആദ്യഘട്ടത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. ഒടുവില്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ബന്ധുക്കള്‍ ഇവരുടെ വിവാഹം സമ്മതിക്കുകയായിരുന്നു. ഇതോടെ പ്രണയ സാഫല്യം. അങ്ങനെ സന്തോഷത്തിന്റെ ജീവിതം നയിക്കുമ്പോഴാണ് അവിനാശിയിലെ അപകടം ഹനീഷിന്റെ ജീവനെടുത്തത്. ഇതോടെ ശ്രീപാര്‍വ്വതി തനിച്ചായി. ഒടുവില്‍ പ്രിയതമന്റെ അടുത്തേക്ക് മടക്കവും.

പ്രതീക്ഷയോടെയായിരുന്നു ബംഗളൂരുവില്‍ നിന്നുള്ള ഹനീഷിന്റെ മടക്കയാത്ര തുടങ്ങിയത്. ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു. ഭാര്യ വീട്ടിലേക്കു പോകാന്‍ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവില്‍നിന്നു തിരിച്ചത്. കൂടാതെ, വെള്ളിയാഴ്ച നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്റെ നാട്ടിലേക്കുള്ള യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. സ്‌കൂള്‍ യുവജനോത്സവ നാടക മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ഹനീഷ് സംസ്ഥാന തലത്തില്‍ രണ്ട് തവണ മികച്ച നാടകത്തിലെ പ്രധാന വേഷക്കാരനായി തിളങ്ങി.

നാട്ടിലെ അമച്വര്‍ നാടകങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. പഠനത്തിലും മികവ് പുലര്‍ത്തി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഹനീഷിനായിരുന്നു. സംഗീത നാടക അക്കാഡമിയില്‍ അരങ്ങേറിയ മാളി എന്ന നാടകത്തില്‍ അഭിനയിക്കുന്നതിനിടെയാണു ബംഗളുരുവിലെ 'ഫനൂക്ക് ഇന്ത്യാ' എന്ന സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ലഭിച്ചത്. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കനായ ഹനീഷ് നാടകത്തിലും പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു.

അടാട്ട് പഞ്ചമി നാടകസംഘത്തിന്റെ സജീവപ്രവര്‍ത്തകനായ ഹനീഷ് ബെംഗളൂരുവില്‍ ജോലിചെയ്യുമ്പോഴും നാടകത്തോടുള്ള താത്പര്യത്തിന് ഒട്ടും കുറവ് വരുത്തിയില്ല.. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരത്തിലെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങളിലെ നാടകവേദിയിലും തിളങ്ങിയ ഹനീഷ് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയ വ്യക്തികൂടിയാണ്. അപകടവിവരമറിഞ്ഞ് അച്ഛന്‍ മണികണ്ഠന്‍ രാവിലെത്തന്നെ അവിനാശിയിലേക്ക് യാത്ര തിരിച്ചിരുന്നെങ്കിലും ഭാര്യ ശ്രീപാര്‍വതി, അമ്മ ലീല, സഹോദരി ഹണിമ എന്നിവരെ വിവരം അറിയിച്ചിരുന്നില്ല. ഉച്ചയ്ക്ക് രണ്ടോടെ അനില്‍ അക്കര എംഎല്‍എ. ഹനീഷിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും മറ്റും മരണവിവരം അറിയിച്ചപ്പോള്‍ കൂട്ടനിലവിളി ഉയര്‍ന്നു. ഈ നിലവിളി മാസങ്ങളായിട്ടും നിലച്ചിരുന്നില്ല. ഒടുവില്‍ ശ്രീലക്ഷ്മിയും യാത്രയായി.

സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് ആശ്വാസമായതു ഹനീഷിന്റെ ജോലിയാണ്. ജപ്പാന്‍ ആസ്ഥാനമായ ഫണൂക്ക് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡപ്യൂട്ടി എന്‍ജിനീയറായിരുന്നു ഹനീഷ്. ജോലിയിലെ മിടുക്കു കണ്ടു കമ്പനി പല തവണ വിദേശത്തേക്കയച്ചു. സാമ്പത്തികമായി കഷ്ടപ്പെട്ടിരുന്ന ഗ്രാമീണ നാടക സംഘത്തിനു പലപ്പോഴും അനീഷ് തന്റെ വിഹിതം മടികൂടാതെ നല്‍കി. അവിനാശിയിലെ അപകടം ഹനീഷിന്റെ ജീവനെടുക്കുന്നതിന് 4 മാസം മുന്‍പാണു അടാട്ടുനിന്നു ചിറ്റിലപ്പള്ളിയിലേക്കു കുടുംബം താമസം മാറ്റിയത്. കലായാത്രക്കിടയില്‍ കണ്ടുമുട്ടിയ ഗായിക ശ്രീപാര്‍വതിയെ 4 മാസം മുന്‍പാണ് ഹനീഷ് വിവാഹം ചെയ്തതും സന്തോഷത്തിന്റെ അലയൊലികള്‍ക്കിടെയാണ്.

ചിറ്റിലപ്പള്ളിയിലെ കുറുങ്ങാട്ടു വളപ്പില്‍ ശ്രീ പാര്‍വതിയെ (24) വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20നാണ് ബാംഗ്ലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേ അവിനാശിയിലുണ്ടായ ബസപകടത്തില്‍ ഹനീഷ് മരണപ്പെടുന്നത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹനീഷിന്റേയും ശ്രീപാര്‍വതിയുടേയും വിവാഹം. ഇരുവരുടെയും കൂട്ടുകാരന്‍ ശ്യാമിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനാണ് ബെംഗളൂരുവില്‍നിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്. വീട്ടിലെത്തി ഭാര്യ ശ്രീപാര്‍വതിയെയും അച്ഛന്റെ സഹോദരിയുടെ മകന്‍ സുരാഗിനെയും കൂട്ടി പോകാനായിരുന്നു അതിരാവിലെ എത്തുംവിധം യാത്ര ക്രമീകരിച്ചത്. ഇതാണ് മരണത്തിലേക്കുള്ള യാത്രയായത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ താലിചാര്‍ത്തി നെഞ്ചോട് ചേര്‍ത്ത ശ്രീപാര്‍വതിക്കൊപ്പം സുഹൃത്തിന്റെ വിവാഹ നിശ്ചയം കൂടണമെന്ന മോഹവുമായിട്ടായിരുന്നു ഹനീഷിന്റെ യാത്. പ്രിയതമയെ ബംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന 'സ്വകാര്യം' നേരിട്ട് പറയണമെന്നും മനസ്സില്‍ കുറിച്ചു. ആ സന്തോഷം കണ്‍നിറയെ കാണണം തുടങ്ങി സ്വപ്നങ്ങളേറെയായിരുന്നു ഹനീഷിന്. പക്ഷേ, നേരം പുലരുമ്പോഴേക്കും എല്ലാം കണ്ണീരിലമര്‍ന്നു. തൃത്താലയാണ് ജന്മദേശമെങ്കിലും കുട്ടിക്കാലം മുതല്‍ ചിറ്റിലപ്പിള്ളിയിലെ വാടകവീട്ടിലായിരുന്നു ഹനീഷിന്റെ താമസം. സ്ഥലം വാങ്ങി പുതിയ വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

പക്ഷേ ഹനീഷിനെ തേടിയെത്തിയത് മറ്റൊരു വിധിയായിരുന്നു. സ്നേഹിച്ച് കൊതി തീരും മുമ്പെ പ്രിയതമനെ നഷ്ടപ്പെട്ട വേദനയില്‍ ഇപ്പോള്‍ ശ്രീപാര്‍വ്വതിയും ജീവനൊടുക്കി.

  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category