1 GBP = 94.00 INR                       

BREAKING NEWS

ചൈന രഹസ്യമായി വ്യോമതാവളം നിര്‍മ്മിച്ചത് പാംഗോങ് തടാകത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ; അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ പാര്‍പ്പിക്കാന്‍ ചൈന കെട്ടിയത് 80 ടെന്റുകള്‍; ലഡാക്കിലേക്ക് സേനാവാഹനങ്ങള്‍ നീങ്ങുന്നതിന് തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങള്‍; പാക് നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ സൈന്യത്തിനെതിരെ ചൈന തുറക്കുന്നത് ചതിയുടെ യുദ്ധമുഖം; ചിന്‍പിങിന്റെ മനസ്സിലുള്ളത് യുദ്ധം; ബലാക്കോട്ടിന് സമാന തിരിച്ചടിക്ക് തന്ത്രം ആലോചിച്ച് ഇന്ത്യയും

Britishmalayali
kz´wteJI³

ബെയ്ജിങ്: ചൈനയുടെ അടുത്ത ലക്ഷ്യം ഇന്ത്യയോ? ഇത് മനസ്സിലാക്കിയാണ് രണ്ടും കല്‍പ്പിച്ച പോരിന് ഇന്ത്യയും തയ്യാറെടുക്കുന്നത്. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദ്ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് തന്നെ രംഗത്ത് എത്തിയതാണ് ഇതിന് കാരണം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഉത്തരവ്. ഈ സാഹചര്യത്തില്‍ ഇന്ത്യയും രണ്ടും കല്‍പ്പിച്ച പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. അടിച്ചാല്‍ തിരിച്ചടിയെന്ന തന്ത്രമാകും ഇന്ത്യ എടുക്കുക. പാക്കിസ്ഥാന് വേണ്ടി ചൈന നടത്തുന്ന നിഴല്‍ യുദ്ധമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാനായി തീവ്രവാദികളെ റെഡിയാക്കി നിര്‍ത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ ഇന്ത്യയുടെ അതിശക്തമായ ഇടപെടല്‍ കാരണം ഇതിന് കഴിയുന്നില്ല. ഭീകരര്‍ക്കെതിരെ കാശ്മീരില്‍ അതിശക്തമായ നടപടികള്‍ തുടരുകയും ചെയ്യുന്നു. ഇതോടെ പാക്കിസ്ഥാന്റെ അട്ടിമറി നീക്കങ്ങള്‍ നടക്കാതെ പോകുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ ചൈന പ്രശ്നത്തിന് വരുന്നത്. കാശ്മീരില്‍ നിന്ന് സൈനിക ശക്തി ഇന്ത്യ കുറയ്ക്കാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. ഇന്ത്യയുടെ ശ്രദ്ധ ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റി നുഴഞ്ഞു കയറ്റം വീണ്ടും ഊര്‍ജ്ജിതമാക്കാനുള്ള തന്ത്രമാണ് ഇതെന്നും കരുതുന്നു. പാക്കിസ്ഥാന് എല്ലാം പിന്തുണയും നല്‍കുന്ന രാജ്യമാണ് ചൈന.

സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാംഗോങ് ട്സോ തടാകം, ഗാല്‍വന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരു സേനകളും എന്തിനും തയ്യാറായി നില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ ഉന്നതതല ചര്‍ച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി.

കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണു സൂചനകള്‍. എന്നാല്‍, പോരാട്ടമികവു വര്‍ധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്‍പേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങള്‍. നേരത്തേ സേനാ മേധാവികള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് പൗരന്മാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു. ഇതും ഇന്ത്യ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡിന്റെ വലിയ വ്യാപനം ഉണ്ടായിതന് കാരണം ചൈനയുടെ ഇടപെടലാണെന്നും സംശയിക്കേണ്ട സാഹചര്യമുണ്ട്.

ഡല്‍ഹി, മുംൈബ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നു ഷാങ്ഹായിലേക്കു വിമാന സര്‍വീസുകള്‍ നടത്തും. രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ല. ലഡാക്കിനു സമീപത്തായി ചൈന വ്യോമതാവളം വികസിപ്പിക്കാന്‍ തുടങ്ങി. പാംഗോങ് തടാകത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് ചൈന വിമാനത്താവളം നിര്‍മ്മിക്കുന്നത്. ഉപഗ്രഹ ചിത്രത്തില്‍ യുദ്ധവിമാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെ, ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളി. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ പാര്‍പ്പിക്കാന്‍ ചൈന 80 ടെന്റുകള്‍ നിര്‍മ്മിച്ചതിന്റെയും സേനാവാഹനങ്ങള്‍ അവിടേക്കു നീങ്ങുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്.

ഗല്‍വാന്‍ പ്രദേശത്ത് ഇന്ത്യ റോഡും പാലവും നിര്‍മ്മിക്കാന്‍ ആരംഭിച്ചതോടെയാണ് ചൈന എതിര്‍പ്പു പ്രകടിപ്പിച്ചു തുടങ്ങിയത്. പരമാധികാരമുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണം ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി നിര്‍ത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ദീര്‍ഘനാള്‍ നീളാവുന്ന സംഘര്‍ഷം മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പിലാണു സേന. കൊറോണ കാലത്ത ചൈന ഇന്ത്യയ്ക്ക് നേരെ അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സിക്കിമിലെ നാക്കു ലാ ഭാഗത്ത് 150 സൈനികര്‍ അതിര്‍ത്തി ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനാ സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന് മുന്നേ ഹിമാലയന്‍ താഴ്വരയിലെ പാങ്കോംഗ് സോ തടാകക്കരയില്‍ 250ലേറെ വരുന്ന ഇരുഭാഗത്തെ സൈനികര്‍ മുഖാമുഖം നിന്നുള്ള വാക്കുതര്‍ക്കവും നടന്നിരുന്നു. 2017ലെ ഡോക് ലാം പ്രശ്‌നത്തിന് ശേഷം ആദ്യമായാണ് ചൈന നിരന്തരം പ്രകോപനം നടത്തുന്നത്. ഇത് ഇനിയും തുടര്‍ന്നാല്‍ അതിശക്തമായ തിരിച്ചടി പാക്കിസ്ഥാന് ഇന്ത്യ നല്‍കും. പാക് ആക്രമങ്ങള്‍ക്കെതിരെ ബലാകോട്ടില്‍ സര്‍ജിക്കല്‍ സ്ട്രൈക്കാണ് ഇന്ത്യ നടത്തിയത്. സമാനമായ തിരിച്ചടിക്കാണ് ചൈനയ്ക്കെതിരേയും ഇന്ത്യ സാധ്യത തേടുന്നത്.

എന്നാല്‍ ആദ്യ പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകണം. എങ്കില്‍ മാത്രമേ തിരിച്ചടിക്ക് ഇന്ത്യ അന്തിമ പച്ചക്കൊടി കാട്ടൂ. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് മൂന്ന് സേനാ വിഭാഗവും പ്രധാനമന്ത്രി മോദി അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category