1 GBP = 94.00 INR                       

BREAKING NEWS

പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആകുമായിരുന്നില്ല; രക്തസമ്മര്‍ദ്ദം കുറയും; അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ല: മകനെ രക്ഷിക്കാന്‍ അമ്മ പറഞ്ഞ ഈ ന്യായം പച്ചക്കള്ളമെന്ന് തെളിഞ്ഞു; പാമ്പ് കുപ്പിയിലിട്ട് വാങ്ങിയതിന് സാക്ഷി പാമ്പു പിടിത്തക്കാരന്റെ മകനും പിന്നെ വിഷം ഉറപ്പിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും; ഉത്രയെ കൊല്ലാന്‍ കരുക്കള്‍ നീക്കിയത് സൂരജിന്റെ കുടുംബം ഒരുമിച്ചോ? അമ്മ രേണുകയെ ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകമാകും

Britishmalayali
kz´wteJI³

അഞ്ചല്‍: മകനെ രക്ഷിക്കാന്‍ അമ്മ പറഞ്ഞ ന്യായങ്ങള്‍ പൊളിഞ്ഞു. ഇതോടെ ഉത്ര കൊലക്കേസില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാകുന്നതായി പൊലീസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ സൂരജിന്റെ അമ്മ രേണുകയേയും പൊലീസ് അറസ്റ്റ് ചെയ്തേയ്ക്കും. അമ്മയ്ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് ഉറപ്പിക്കാന്‍ ആദ്യം ചോദ്യം ചെയ്യല്‍. ഇതിന് ശേഷമാകും അറസ്റ്റില്‍ തീരുമാനം എടുക്കുക. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സാധ്യതകള്‍ പൊലീസ് തേടുന്നത്.

മകന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് സൂരജിന്റെ അമ്മ രേണുക രംഗത്ത് വന്നിരുന്നു. സാധാരണ ഒരു അമ്മയും പറയാത്ത ന്യായങ്ങള്‍ രേണുക പറഞ്ഞിരുന്നു. പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആകുമായിരുന്നില്ല. രക്തസമ്മര്‍ദ്ദം കുറയും. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്നും രേണുക വിശദീകരിച്ചിരുന്നു. ഇതോടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ പൊളിയുന്നത്. ഉത്രയുടെ മരണം പമ്പ് കടിയേറ്റത് മൂലം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിക്കുകയാണ്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഉത്രയുടെ ഇടത് കൈയില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ മുഖന്‍പാമ്പിന്റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചിടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രിയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി. ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേസ്സിലെ മുഖ്യപ്രതി സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇത് നിര്‍ണ്ണായകമാണ്. സൂരജിന്റെ കുടുംബത്തിലേക്ക് അന്വേഷണം ഇതിന് ശേഷം നീളും.

സൂരജ് അന്വേഷണസംഘത്തിന്റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നേരത്തെ പൊലീസിനെതിരെ രേണുക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്നും രേണുക ആരോപിച്ചു. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോള്‍ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നല്‍കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാന്‍ അവന്‍ നോക്കുമോ എന്ന് രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ മൂന്നേക്കര്‍ എവിടെയാണെന്ന് പോലും ചോദിച്ചില്ല. അതവരുടെ പേരില്‍ എഴുതിവെക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക പറഞ്ഞിരുന്നു.

സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരമാണ് മുതലിനെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായത്. ഉത്രയുടെ അച്ഛനും സഹോദരനും തന്നെ തല്ലിയെന്നും വനിത കമ്മീഷനില്‍ പരാതി നല്‍കിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. ഇതെല്ലാം മകന്റെ കുറ്റകൃത്യം തെളിയാതിരിക്കാനുള്ള കള്ള പരാതിയായി പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് രേണുകയെ പ്രതി ചേര്‍ക്കാനുള്ള ആലോചന. എന്നാല്‍ ഭരണ കക്ഷിയില്‍ പെട്ട ചിലര്‍ രേണുകയെ രക്ഷിക്കാനും രംഗത്തുണ്ട്. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് രേണുക മാധ്യമങ്ങളില്‍ നടത്തിയ അഭിപ്രായ പ്രകടനമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് വിലയിരുത്തിയാകും ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യറാക്കുക.

ആദ്യ തവണ പാമ്പ് കടിയേറ്റ് അന്ന രാത്രി 9-ന് തലവേദന എടുക്കുന്നെന്ന് ഉത്ര പറഞ്ഞു. പക്ഷെ പാമ്പ് കടിച്ച കാര്യം ഉത്ര പറഞ്ഞിരുന്നില്ല. പറയാതെ തങ്ങളെങ്ങനെ അറിയുമെന്ന് അവര്‍ ചേദിക്കുന്നു.' രാത്രി 1 മണിക്ക് ചെന്നു നോക്കിയപ്പോള്‍ ചെറിയ പാടു കണ്ടു. ചോര ഉണങ്ങി കിടക്കുന്നുണ്ടായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയി.' ഉത്രയുടെ വീട്ടുകാര്‍ വരുന്നത് വരെ കാത്തു നിന്നില്ലെന്നും രേണുക പറഞ്ഞിരുന്നു. പാമ്പ് കടിയേറ്റല്ല മരണമെന്ന രേണുകയുടെ വാദം പൊളിഞ്ഞു കഴിഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇതിന് കാരണം. പാമ്പിനെ കൊണ്ടുവന്ന ജാറിലും അവ്യക്തത നീങ്ങി കഴിഞ്ഞു. പാമ്പു പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷ് ഇതേ ജാറിലിട്ടാണ് പാമ്പിനെ കൈമ്ാറിയതെന്ന് സുരേഷിന്റെ മകനും വെളിപ്പെടുത്തി കഴിഞ്ഞു. ഇതും കേസില്‍ നിര്‍ണ്ണായകമാകും.

ഉത്രയെ ഉഗ്രവിഷമുള്ള പാമ്പിനെ ഉപയോഗിച്ചു സൂരജ് കൊലപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി നാലു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പ്രധാന പ്രതികള്‍ പിടിയിലായെങ്കിലും കുഴയ്ക്കുന്ന ചില ചോദ്യങ്ങള്‍ ബാക്കിയാണ്. എങ്ങനെയാണ് ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചതെന്നാണ് അറിയാനുള്ളത്. പാമ്പിനെ വെറുതെ ഒരിടത്തേക്ക് എടുത്തിട്ടാല്‍ ഭയത്താല്‍ അതു വേഗം അവിടെനിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

ഒരാളുടെ ശരീരത്തിലേക്ക് ഇട്ടാലും ഇതുതന്നെയാവും സംഭവിക്കുക. അല്ലെങ്കില്‍ ആ വ്യക്തി പ്രതികരിക്കണം. ഇവിടെ ഉത്ര ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ പാമ്പ് ശരീരത്തില്‍ വീണത് അറിഞ്ഞിട്ടില്ല. ഒരു ചെറിയ പൈപ്പിനുള്ളില്‍ പാമ്പിനെ കടത്തിയിട്ട് ആളുടെ ശരീരത്തിലേക്കു അതിന്റെ വായ്ഭാഗം കൊണ്ടു സ്പര്‍ശിച്ചാല്‍ പാമ്പ് കടിക്കാന്‍ സാധ്യതയുണ്ട് എന്നു പറയപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category