1 GBP = 94.00 INR                       

BREAKING NEWS

വിരമിക്കാന്‍ മൂന്നു ദിവസം മാത്രമെങ്കിലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; 'സ്രാവുകള്‍ നീന്തുമ്പോള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസില്‍ ഡിജിപിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതിയത് സര്‍വീസ് ചട്ടത്തിന്റെയും ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും ലംഘനമെന്ന് ക്രൈംബ്രാഞ്ച്; പൊലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത് ഇത് ആദ്യമായി

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിരമിക്കാന്‍ മൂന്നു ദിവസം മാത്രം അവശേഷിക്കെ ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. പുസ്തകം എഴുതിയതിന്റെ പേരിലാണ് ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് ഉന്നതര്‍ തിരക്കിട്ടു പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തെ തരംതാഴ്ത്താനുള്ള ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. അനധികൃത സ്വത്തു സമ്പാദനത്തിനു ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസിലാണ് നടപടി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 2019 ല്‍ ജേക്കബ് തോമസ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം എഴുതിയതില്‍ സര്‍വ്വീസ് ചട്ട ലംഘനം, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം, എന്നിവ നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസാണ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. പ്രോസിക്യൂഷന്‍ ശുപാര്‍ശ അംഗീകരിച്ചതോടെ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പുസ്തകരചനക്ക് മുന്‍പ് സര്‍ക്കാരിന്റെ അനുമതി തേടണം എന്നാണ് പൊലീസ് ചട്ടം. എന്നാല്‍, ജേക്കബ് തോമസ് ഇത്തരത്തില്‍ അനുമതി വാങ്ങിയിരുന്നില്ല. നിരവധി ഔദ്യോഗിക രഹസ്യങ്ങളും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളും പുസ്തകത്തിലൂടെ പുറത്തുവിട്ടു എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ വിധി വരുന്നതിനു മുന്‍പ് നിലപാട് വ്യക്തമാക്കുന്ന തരത്തില്‍ ജേക്കബ് തോമസ് പുസ്തകത്തില്‍ കുറിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സുബ്രതാ ബിശ്വാസ്, നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ അമ്പാടി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആദ്യം സംസ്ഥാന സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ തന്നെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു. എന്നാല്‍, മന്ത്രി ഇപി ജയരാജനെതിരെ ഉയര്‍ന്ന ബന്ധു നിയമനക്കേസ് തെളിവില്ലെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതി അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് കസേര തെറിച്ചു. സംസ്ഥാന പൊലീസ് സേനയില്‍ സര്‍വ്വീസിലുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാനൊരുങ്ങുന്നത് ഇത് ആദ്യമായാണ്. നിലവില്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം ഡി ആയ ജേക്കബ് തോമസ് ഈ മാസം 31 ന് വിരമിക്കും. നിലവില്‍ രണ്ട് വിജിലന്‍സ് കേസുകളും ജേക്കബ് തോമസിനെതിരെ നിലനില്‍ക്കുന്നുണ്ട്.

1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസ് നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ജേക്കബ് തോമസിനെതിരേ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ രാജപാളയത്ത് 50.55 ഏക്കര്‍ വസ്തുവുള്ളത് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചെന്നും ഇത് അനധികൃതമായി സമ്പാദിച്ചതാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം അവസാനമാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ചത്. 2015ലാണ് ഡി.ജി.പി പദവിയിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category