1 GBP = 92.50 INR                       

BREAKING NEWS

അഞ്ചു വയസ്സുകാരന്‍ പിടിച്ചുകയറിയത് 25 അടി ഉയരമുള്ള ഇലക്ട്രിക് പോസ്റ്റില്‍; ജയ്പ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന ഒരു സംഭവം

Britishmalayali
kz´wteJI³

സ്ഥലവാസികളെ ഞെട്ടിക്കുന്ന സംഭവം ജയപ്പൂരില്‍ അരങ്ങേറിയത് ഇന്നലെയായിരുന്നു. 25 അടി ഉയരമുള്ള ഒരു ഇലക്ട്രിക് പോസ്റ്റിലേക്കാണ് ഒരു അഞ്ചുവയസ്സുകാരന്‍ പിടിച്ചു കയറിയത്. പോസ്റ്റിന്റെ ഏറ്റവും മുകളിലെത്തിയ ബാലന്‍ പിന്നീട് തൂങ്ങിക്കിടന്ന വയറുകളില്‍ പിടിച്ച് താഴേക്കിറങ്ങി. ജയ്പ്പൂരിലെ കൊറീയിലാണ് സംഭവം നടന്നത്. ഈ വീഡിയോ എടുത്തയാള്‍ എന്ന് സംശയിക്കുന്ന വ്യക്തി കുട്ടിയോട് മുകളില്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതും താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതുകേട്ട ഉടനെ കുട്ടി സാവധാനം താഴേക്കിറങ്ങാന്‍ തുടങ്ങി. ആ പോസ്റ്റില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രിക് കമ്പികളില്‍ പിടിച്ചാണ് ആ ബാലന്‍ പടിപടിയായി ഇറങ്ങുന്നത്. ഭാഗ്യവശാല്‍ അപ്പോള്‍ ആ കമ്പികളില്‍ കൂടി വൈദ്യൂത പ്രവാഹം ഉണ്ടായിരുന്നില്ല. പോസ്റ്റിന്റെ മദ്ധ്യത്തില്‍ എത്തിയതിനു ശേഷം കാലും കൈയ്യും പോസ്റ്റില്‍ ചുറ്റിപ്പിറ്റിച്ച് താഴേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. താഴെക്കിറങ്ങിയ ഉടനെ ആ ബാലന്‍ ഒരു മതിലിനപ്പുറത്തേക്ക് ഓടിമറയുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category