1 GBP = 94.00 INR                       

BREAKING NEWS

രോഗികളുടെ എണ്ണം ഏറുന്നെങ്കിലും പൊതുസ്ഥലങ്ങളില്‍ നിയന്ത്രണമില്ലാതെ ആള്‍ക്കൂട്ടം; ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 12, 000 ത്തിലേക്ക്; ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നോക്കിയ മൊബൈല്‍ കമ്പനിയുടെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്റ് പൂട്ടി; വൈറസ് ബാധിച്ചത് ഏകദേശം 43 പേര്‍ക്ക്; ഗുജറാത്തിലേക്കാള്‍ രോഗികള്‍ കൂടുതലെങ്കിലും തമിഴ്നാടിന് ആകെ ആശ്വാസം മരണസംഖ്യയിലെ കുറവ് മാത്രം

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 8 പേരാണ് മരിച്ചത്. ചൊവാഴ്ച മാത്രം ചെന്നൈയില്‍ 509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയില്‍ മാത്രം 11,640 ആയി.

ഈ മാസമാണ് 15000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ചെന്നൈ മഹാനഗര പരിധിയില്‍ വരുന്ന ചെന്നൈ, കാഞ്ചീപുരം, ചെങ്കപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളില്‍ മാത്രം 13,601 പേര്‍ക്ക് രോഗം ബാധിച്ചു. ചെന്നൈ ജില്ലയില്‍ 11640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്നാട് രണ്ടാം സ്ഥാനത്താണ്; മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നില്‍. മൂന്നാമതായിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഗുജറാത്തിനെ മറികടക്കുകയായിരുന്നു. ഗുജറാത്തിനെക്കാള്‍ 3000-ലേറെ രോഗികള്‍ കൂടുതലാണെങ്കിലും സംസ്ഥാനത്ത് കോവിഡ് മരണം കുറവാണെന്നത് തമിഴ്നാടിന് ആശ്വാസം പകരുന്നു. ഇതുവരെ 127 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ചെന്നൈ അടക്കം 12 ജില്ലകളില്‍ അടച്ചിടല്‍ വ്യവസ്ഥകളില്‍ കാര്യമായ ഇളവ് അനുവദിച്ചിട്ടില്ലെങ്കിലും ഫലത്തില്‍ കാര്യമായ നിയന്ത്രണമില്ല. ചന്തകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പതിവാണ്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലെങ്കിലും നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ്. അതേസമയം, നോക്കിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്റ് പൂട്ടി. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ എത്ര പേര്‍ക്കാണ് വൈസ് ബാധിച്ചതെന്ന് വ്യക്തമല്ല. ഏകദേശം 43 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ് കുറച്ച് ആഴ്ചകളായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. കുറച്ചു ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പത് ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഡല്‍ഹിയിലെ ഒപ്പോ മൊബൈല്‍ കമ്പനിയും പ്രവര്‍ത്തനം പുനഃരാരംഭിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,51,767 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 6,387 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 140 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതോടെ മരണസംഖ്യ 4,337 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 54,758 ആയി ഉയര്‍ന്നു. 2,091 പേര്‍ക്കാണ് രോഗം പുതുതായി പിടിപ്പെട്ടത്. സംസ്ഥാനത്തെ മരണ സംഖ്യ 1,792 ആയി. മുംബൈയില്‍ മാത്രം 32,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category