1 GBP = 94.00 INR                       

BREAKING NEWS

കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഒന്നാം വാര്‍ഷിക ആഘോഷം; ആഘോഷ പരിപാടികളെല്ലാം വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ ഒതുക്കി ബിജെപി; നേട്ടങ്ങളില്‍ ജമ്മുകാശ്മീര്‍ വിഭജനം മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ ശാക്തീകരണ നിയമം വരെ: നേട്ടങ്ങള്‍ എണ്ണി എണ്ണി പറയുമ്പോഴും സര്‍ക്കാരിനെ പിടിച്ചുലച്ച് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കേന്ദ്രത്തില്‍ ഇത് രണ്ടാമൂഴമാണ്. ഈ മാസം 30ന് ബിജെപി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന്റെ ആദ്യ വര്‍ഷം തികയുമ്പോള്‍ കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളെല്ലാം വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ ഒതുങ്ങുകയാണ്. ഇതിനിടെ അതിര്‍ത്തിയില്‍ ചൈനയും അവരുടെ പിന്‍ബലത്തോടെ നേപ്പാളും ഇന്ത്യയ്ക്കെതിരേ കരുനീക്കം നടത്തുന്നു. പാക്കിസ്ഥാന്‍ തീവ്രവാദി ആക്രമണങ്ങളും ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. സാധാരണക്കാരുടെ മുതല്‍ സമ്പന്നരുടെ വരെ ജീവിതത്തെ നോക്കു കുത്തിയാക്കി കോവിഡ് ഒരു പ്രഹേളികയായും നില്‍ക്കുന്നു. ഇത്രമേല്‍ അസാധാരണമായ ഒരു സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം.

കോവിഡ് തീര്‍ത്ത ചക്ര വ്യൂഹത്തില്‍ നിന്നും രാജ്യത്തെ എങ്ങനെ കരകയറ്റും എന്നതാണ് ഇനി പ്രധാനമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുമ്പോഴും ലോക്തതിന് മുന്നില്‍ കോവിഡ് ഹീറോയായാണ് നരേന്ദ്ര മോദി തല ഉയര്‍ത്തി നില്‍ക്കുന്നത്. ഒരു വഷത്തെ ഭരണ നേട്ടങ്ങളില്‍ ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജനം മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ ശാക്തീകരണ നിയമം വരെ എടുത്തു പറയുമ്പോള്‍ നിരവധി വിവാദങ്ങളും തലപൊക്കി. പൗരത്വ രജിസ്റ്ററും ദേശിയ പൗരത്വ നിയമ ഭേദഗതിയും മോദിക്കും കൂട്ടര്‍ക്കും ചില്ലറ വെല്ലുവിളിയല്ല ഉണ്ടാക്കിയത്. രാജ്യത്തെ കൊച്ചു കുട്ടികള്‍ അടക്കം ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തവരെ എല്ലാം ഒരു ദാക്ഷിണ്യവുമില്ലാതെ ഈ സര്‍ക്കാര്‍ ജയിലില്‍ അടച്ചു.

ലോക്സഭയില്‍ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, ജമ്മുകശ്മീര്‍ സംസ്ഥാന വിഭജനം, മുത്തലാഖ് നിര്‍ത്തലാക്കിയ നിയമനിര്‍മ്മാണം, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു ട്രസ്റ്റിന്റെ രൂപവല്‍ക്കരണം എന്നിവ ബിജെപിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് അനുസൃതമായ നടപടികളായിരുന്നു. ഭരണപരമായും ജനക്ഷേമകരമായും കൈക്കൊണ്ട ചില സുപ്രധാന തീരുമാനങ്ങളുമുണ്ട്.

കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവര്‍ക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഇവയില്‍ ചിലതാണ്. കോര്‍പറേറ്റ് നികുതി 25 ശതമാനമായി കുറച്ചത്, പ്രതിരോധമേഖലയില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം, ബോഡോ സമാധാന ഉടമ്പടി, റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എന്നിവയും നേട്ടങ്ങളില്‍പെടുന്നു.

എന്നാല്‍ ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ നിയമവുമാണ്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിലേക്കാണ് ഇതു നയിച്ചത്. 2022ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. എല്ലാവര്‍ക്കും വീട് പോലെ തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള ജലശക്തി അഭിയാന്‍, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് തുടങ്ങി വിഭാവന ചെയ്ത പല പദ്ധതികളും കോവിഡില്‍ മങ്ങിപ്പോകുമോ എന്നാണ് ഇനി അറിയേണ്ടത്.

അതേസമയം ഈ ഭരണ നേട്ടങ്ങള്‍ക്കിടയിലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് 2019 ല്‍ കണ്ടത് 5%. തൊഴിലില്ലായ്മ 6.1 ശതമാനമായി ആയി ഉയര്‍ന്നു. ജിഎസ്ടിയും നോട്ട് നിരോധന നിയമവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല. 2016 ലെ നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ കരകയറിയതേയില്ല. ഇതോടൊപ്പം ചരക്ക്, സേവന നികുതി നടപ്പാക്കിയതിലെ പാളിച്ചകള്‍ വ്യാപാര, വ്യവസായ മേഖലയെ പിന്നാക്കം കൊണ്ടുപോയി. വിപണിയില്‍ ഡിമാന്‍ഡ് ഇല്ലാതായി.

ഇത്തരം പ്രതിസന്ധിക്കിടയിലാണ് കോവിഡ് പടര്‍ന്നത്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടിയെ ആരും എതിര്‍ത്തില്ല. വിമര്‍ശനം ഉയര്‍ന്നത് തയ്യാറെടുപ്പിനു സമയം നല്‍കാതെയാണ് അതു പ്രഖ്യാപിച്ചത് എന്നായിരുന്നു. പക്ഷേ, 4 കോടിയോളം അതിഥിത്തൊഴിലാളികള്‍ക്കു വരുമാനവും പാര്‍പ്പിടവും നഷ്ടമായി. അങ്ങനെയാണ് വിഭജന കാലത്തെ അനുസ്മരിപ്പിച്ച് തൊഴിലാളികള്‍ കുടുംബമായി അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന ദയനീയ കാഴ്ച കണ്ടത്. ശ്രമിക് ട്രെയിനുകള്‍ തുടങ്ങാന്‍ വൈകിയത് അവരുടെ ദുരിതത്തിന് ആക്കം കൂട്ടി. ആഴ്ചകളുടെ കാത്തിരിപ്പിനും കണക്കു കൂട്ടലുകള്‍ക്കും ശേഷം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതു പര്യാപ്തമാണോ എന്ന വിവാദം ഇപ്പോഴും തുടരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category