1 GBP = 94.00 INR                       

BREAKING NEWS

തൃശൂര്‍ സ്വദേശി സണ്ണി നോര്‍ത്താംപ്ടണില്‍ മണിക്കൂറുകള്‍ക്കു മുന്‍പ് കോവിഡ് മരണത്തിനു ഇരയായി; മകളെ കാണാന്‍ എത്തിയ പിതാവിന്റെ മരണം നാട്ടുകാര്‍ക്കും കണ്ണീരായി

Britishmalayali
kz´wteJI³

നോര്‍ത്താംപ്ടണ്‍: ഇന്ന് പുലര്‍ച്ചെ നോര്‍ത്താംപ്ടണില്‍ തൃശൂര്‍ സ്വദേശിയായ തെക്കേത്തല സണ്ണി ആന്റണി കോവിഡ് മരണത്തിനു കീഴടങ്ങി. 61 വയസായിരുന്നു പ്രായം. കോവിഡ് ലോക്ഡോണ്‍ ആരംഭിക്കുന്നതിനു ഏതാനും നാള്‍ മുന്‍പ് മകളെ കാണാന്‍ എത്തിയ പിതാവ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത് നാട്ടുകാര്‍ക്കും കണ്ണീരായി മാറുകയാണ്. രാവിലെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. അടുത്തകാലത്ത് നോര്‍ത്താംപ്ടണില്‍ താമസം ഉറപ്പിച്ച കുടുംബത്തെ തേടിയാണ് മരണം എത്തിയിരിക്കുന്നത്. തൃശൂര്‍ കലൂര്‍ സ്വദേശിയാണ് മരണത്തിനു കീഴടങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം. 

നാലു മാസം മുന്‍പ് യുകെയില്‍ മകള്‍ ബിസ ഓസ്റ്റിനെ കാണാന്‍ എത്തിയ സണ്ണിയും ഭാര്യയും രണ്ടു മാസം കൂടി കഴിഞ്ഞു മടങ്ങാന്‍ ഇരിക്കവെയാണ് മരണം എത്തിയത്. നോര്‍ത്താംപ്ടണിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കോവിഡ് രോഗബാധിതനായി കുറച്ചു ദിവസങ്ങളിലായി ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒന്‍പതു ദിവസങ്ങളിലായി വെന്റിലേറ്റര്‍ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നാലു മാസം മുന്‍പ് ഭാര്യയോടൊപ്പം മകളെയും കുടുംബത്തെയും സന്ദര്‍ശിക്കുവാന്‍ വേണ്ടി യുകെയില്‍ എത്തിയതായിരുന്നു. ഈ ജൂലായ് മാസം തിരികെ നാട്ടിലേക്കു പോകുവാന്‍ ഇരുന്നതാണ്. മുന്‍പ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് വിവരം. നോര്‍ത്താംപ്ടണിലുള്ള മകള്‍ ഉള്‍പ്പടെ രണ്ടു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.

വിവരമറിഞ്ഞു നോര്‍ത്താംപ്ടണ്‍ സീറോ മലബാര്‍ ഇടവക വികാരി ഫാ. ബെന്നിയുടെ നേതൃത്വത്തില്‍ ഓണ്‍ ലൈന്‍ പ്രാര്‍ത്ഥന നടക്കുകയാണ്. പരേതന്റെ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിലും പ്രയാസത്തിലും ബ്രിട്ടീഷ് മലയാളിയും മനസ് കൊണ്ട് പങ്കുചേരുന്നു.

നാട്ടില്‍ പോകാനുള്ള വിമാന സര്‍വീസുകള്‍ പേരിനു ആരംഭിച്ചെങ്കിലും സണ്ണിയെയും ഭാര്യയെയും പോലെയുള്ള നൂറുകണക്കിന് പ്രായം ചെന്ന മാതാപിതാക്കള്‍ യുകെയില്‍ തുടരുന്നതിനാല്‍ ഇവര്‍ക്കായി കൂടുതല്‍ വിമാനം എത്തണമെന്ന ആവശ്യവും ശക്തമാണ്. എംബസിയില്‍ നിന്നുള്ള അഭ്യര്‍ത്ഥന എത്തിയാല്‍ വിമാനം അയക്കാം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ എംബസിയുടെയും മലയാളി സംഘടനകളുടെയും ഭാഗത്തു നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായതായി വിവരമില്ല. 

നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളെ തേടി കോവിഡ് എത്തുന്നത് ആവര്‍ത്തിക്കുകയാണ്. മുന്‍പ് ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ ഇന്ദിര എന്ന വീട്ടമ്മയും മരണപ്പെട്ടിരുന്നു. സണ്ണിയുടെ മരണത്തോടെ പതിനഞ്ചാമത്തെ മരണമാണ് യുകെ മലയാളികളുടെ ഇടയില്‍ സംഭവിക്കുന്നത്. വെസ്റ്റ് യോര്‍ക്ഷയറിലെ പോന്റെഫ്രാക്ട് മലയാളിയായ കോഴിക്കോട്ടുകാരന്‍ സ്റ്റാന്‍ലി സിറിയകാണ് ഇതിനു മുമ്പ് കൊവിഡ് മരണത്തിനു കീഴടങ്ങിയത്.

സന്ദര്‍ലാന്റില്‍ ജിപിയായി സേവനം അനുഷ്ഠിച്ചിരുന്ന പൂര്‍ണിമയും ഒരേദിവസം വിടവാങ്ങിയ ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ടും പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി ജോണ്‍ സണ്ണിയും അടക്കം 13 പേരാണ് സ്റ്റാന്‍ലിക്കു മുന്നേ കോവിഡില്‍ പൊലിഞ്ഞ മലയാളി ജീവനുകള്‍. ഇതിനു മുമ്പ് കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ഓക്സ്ഫോഡില്‍ നഴ്സായിരുന്നു. ലണ്ടനിലെ എന്‍എച്ച്എസ് നഴ്സും കോട്ടയം വെളിയന്നൂര്‍ സ്വദേശിയുമായ അനൂജ് കുമാര്‍ ആണ് ഏപ്രില്‍ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയില്‍ ഇരിക്കെയാണ് മരണവാര്‍ത്ത എത്തിയത്.

കൊവിഡ് 19 ബാധിച്ച് യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. അതിനു മുമ്പ് ബര്‍മിങാമിലെ സീനിയര്‍ ജിപി ആയിരുന്ന ഡോ. അമറുദീനും പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടര്‍ ജെ സി ഫിലിപ്പും ഡെര്‍ബി മലയാളി സിബി മാണിയും വിടവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഒരു ദിവസം തന്നെ മൂന്നു മരണങ്ങളും യുകെ മലയാളികളെ തേടിയെത്തിയിരുന്നു. റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേര്‍ഡ് അധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ബര്‍മിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category