1 GBP = 94.00 INR                       

BREAKING NEWS

ജോലിയില്ലാത്ത അച്ഛന് മൂന്ന് ലക്ഷത്തിന്റെ പിക്ക് അപ്പ് ഓട്ടോ; വിവാഹ മോചനത്തിന് നിര്‍ബന്ധം പിടിച്ചാല്‍ 96 പവനും അഞ്ച് ലക്ഷവും കാറും മടക്കി കൊടുക്കേണ്ടി വരുമെന്ന ചിന്ത അലട്ടി; സഹോദരിക്ക് സ്‌കൂട്ടര്‍ വാങ്ങി കൊടുക്കില്ലെന്ന് അമ്മായി അച്ഛന്‍ തറപ്പിച്ച് പറഞ്ഞപ്പോള്‍ സ്വത്തും പണവും നഷ്ടമാകുമെന്ന ഭീതി തുടങ്ങി; അനുനയത്തിന്റെ പാതയില്‍ ഒളിച്ചിരുന്ന് പാമ്പുകളുടെ തോഴനായി ഭാര്യയെ വകവരുത്തി; ഉത്രയുടെ ജീവനെടുത്തത് സൂരജിന്റെ പണക്കൊതി; ഗൂഢാലോചന സമ്മതിച്ച് അഞ്ചലിലെ വില്ലന്‍

Britishmalayali
kz´wteJI³

കൊല്ലം: ഉത്രയുമായുള്ള വിവാഹം സൂരജിന് നല്‍കിയത് സുഖസൗകര്യങ്ങളായിരുന്നു. കുടുംബത്തിന് താങ്ങും തണലുമായി ഈ സഹായങ്ങള്‍ മാറി. എന്നാല്‍ ഭര്‍തൃ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഉത്ര തന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെ എല്ലാം ചെയ്തിട്ടും മകള്‍ നേരിടുന്ന ക്രൂരതകളെ കുറിച്ച് അച്ഛനും അമ്മയും തീര്‍ത്തും ബോധവന്മാരായി. ഇത് വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോ എന്ന് സൂരജ് ഭയന്നു. അങ്ങനെ വന്നാല്‍ എല്ലാം നഷ്ടമാകും. രണ്ടാം കെട്ടില്‍ വലിയ സ്ത്രീധനം കിട്ടുകയുമില്ല. ഇതോടെയാണ് ഉത്രയെ വകവരുത്താനും അതിന് ശേഷം മറ്റൊരു വിവാഹം കഴിക്കാനും സൂരജ് തീരുമാനിച്ചത്.

ജോലി സ്ഥലത്തു കാണിച്ച തട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ സൂരജിനു പണം നല്‍കി സഹായിച്ചതും ഉത്രയുടെ കുടുംബമായിരുന്നു. ആദ്യം സൂരജ് ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയതോടെ സ്ഥാപന ഉടമകള്‍ പൊലീസിനെ സമീപിക്കാനൊരുങ്ങി. ഇതോടെ ഉത്രയുടെ പിതാവു നല്‍കിയ അരലക്ഷത്തോളം രൂപ കൊടുത്താണു നടപടികള്‍ അവസാനിപ്പിച്ചത്. നിലവില്‍ ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കുന്ന സ്ഥാപനത്തിന്റെ വ്യക്തിഗത വായ്പ വിഭാഗത്തിലാണു സൂരജ് പ്രവര്‍ത്തിച്ചിരുന്നത്. ശമ്പളം ജീവിക്കാന്‍ തികയുന്നില്ലെന്നു സ്ഥിരമായി സൂരജ് പരാതിപ്പെടുമായിരുന്നു. ഇതോടെ ഉത്രയുടെ കുടുംബം പ്രതിമാസം 8,000 രൂപ വീതം മകളുടെ അക്കൗണ്ടില്‍ ഇടുമായിരുന്നു. ഇതും സൂരജ് തന്നെയാണ് കൈയാളിയിരുന്നത്. ഇതിന് പുറമേയാണ് വന്‍തുകകളുടെ മറ്റ് സഹായങ്ങള്‍. കുഞ്ഞു ജനിക്കുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയും വെറുതയായി.

വിവാഹത്തിന് ഉത്രയ്ക്കു മാതാപിതാക്കള്‍ സമ്മാനമായ നല്‍കിയ നല്ലൊരു തുകയും കാറും, 100 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും സ്വന്തമാക്കാന്‍ ആവുന്നതെല്ലാം ചെയ്തു. പിതാവിനു ജോലിയില്ലാത്തതിനാല്‍ ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കണമെന്നു സൂരജ് നിര്‍ബന്ധം പിടിച്ചു. മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കള്‍ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നല്‍കി. വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം . അതും ചെയ്തു. ഭര്‍തൃസഹോദരുടെ ഉപരിപഠനത്തിനു പണം വേണമെന്നു പറഞ്ഞു. ആ കാശും നല്‍കി. ഇതിനിടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ നല്ലൊരു പങ്ക് ഉത്ര അറിയാതെ സൂരജ് കൈക്കലാക്കിയെന്നു വ്യക്തമായി. ആദ്യം ഉത്രയ്ക്ക് പാമ്പു കടിയേറ്റ മാര്‍ച്ച് 2നു ലോക്കര്‍ തുറന്നതായും പൊലീസ് കണ്ടെത്തി.

ഉത്ര ആ വീട്ടില്‍ സന്തോഷമായി കഴിയണം എന്ന ആഗ്രഹത്താലാണ് അവര്‍ ആവശ്യപ്പെട്ട പണമെല്ലാം നല്‍കിയത്. പണമായി മാത്രം 15 ലക്ഷത്തോളം രൂപ നല്‍കി. വാഹനങ്ങളും വീട്ടിലേക്കുള്ള മറ്റു വസ്തുക്കളും വേറെയും. എല്ലാ മാസവും 8000 രൂപ വീതം വേറെയും നല്‍കിയിരുന്നു. അവിടെ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പലതവണ ഞങ്ങള്‍ ചെന്നു മധ്യസ്ഥത പറഞ്ഞു പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീടു കുറച്ചു നാളുകള്‍ക്കു മുന്‍പാണ് സൂരജിനും കുടുംബത്തിനും പണം മാത്രമാണു ലക്ഷ്യം എന്നു മനസ്സിലായത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉത്രയോടു വീണ്ടും വഴക്കിട്ടു. അതോടെ ഉത്രയെ വീട്ടിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി അച്ഛനും അമ്മയും ബന്ധുവും അടൂരിലെ വീട്ടിലേക്കു പോയി. അവളോടു ബാഗ് പാക്ക് ചെയ്ത്, വീട്ടിലേക്കു വരുന്നതിനു തയാറായി ഇരിക്കണമെന്നു പറഞ്ഞിരുന്നു. അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം അവളും കുഞ്ഞും പോരാന്‍ ഇറങ്ങിയതുമാണ്. എന്നാല്‍, ഉത്രയെ കൊണ്ടുപോകരുതെന്നു സൂരജ് നിര്‍ബന്ധം പിടിച്ചു. അവള്‍ക്കിനി ഒരു പ്രശ്നവും ഇല്ലാതെ നോക്കാമെന്നു വാക്കു നല്‍കിയാണ് അവളെ ആ വീട്ടില്‍ തന്നെ നിര്‍ത്തിയത്. പിന്നീടാകണം സൂരജ് എല്ലാ ആസൂത്രണവും നടപ്പാക്കിയത്-ഇതാണ് ഉത്രയുടെ സഹോദരന്‍ സൂജിന്റെ വാക്കുകള്‍.

ഇത് പൊലീസും ഗൗരവത്തോടെ എടുക്കുന്നുണ്ട്. ഇനിയൊരു പ്രശ്നമുണ്ടായാല്‍ ഉത്രയുമായി വീട്ടുകാര്‍ പോകുമെന്ന് സൂരജ് കരുതി. ഇത് സംഭവിച്ചാല്‍ ഉത്രയുടെ സ്വത്തുക്കളും സ്വര്‍ണ്ണവും എല്ലാം നഷ്ടമാകും. ഇത് മനസ്സിലാക്കിയാണ് ഉത്രയെ വകവരുത്തി സ്വത്ത് തട്ടാന്‍ സൂരജ് പദ്ധതികള്‍ തയ്യാറാക്കിയത്. ഉത്രയ്ക്ക് ആദ്യം പാമ്പു കടിയേറ്റപ്പോള്‍ നടത്തിയ ചികിത്സയ്ക്ക് ആദ്യം ചെലവായത് 10 ലക്ഷത്തോളം രൂപ. ഇതു പൂര്‍ണമായും നല്‍കിയത് ഉത്രയുടെ കുടുംബമായിരുന്നു. ആകെ 52 ദിവസം നീണ്ട ആശുപത്രി വാസത്തില്‍ 15 ദിവസത്തോളം ഉത്ര തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആശുപത്രി ബില്‍ മാത്രം 6 ലക്ഷം രൂപയോളം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. മറ്റു ചെലവുകള്‍ക്കായാണ് 4 ലക്ഷം രൂപ ഉപയോഗിച്ചത്. ഇത് സൂരജ് അടിച്ചു പൊളിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയില്‍ സൂരജും ഉത്രയും തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രന്‍ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു. സ്ത്രീധനത്തുക മുഴുവന്‍ തിരികെ നല്‍കേണ്ടി വരുമെന്നതിനാല്‍ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവന്‍, 5 ലക്ഷം രൂപ, കാര്‍, പിതാവിനു നല്‍കിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നല്‍കേണ്ടി വരുമെന്നതായിരുന്നു കാരണം. ഇതോടെ അനുനയത്തിന്റെ പാതയിലായി. തുടര്‍ന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു.

സാധാരണ കുടുംബത്തില്‍പ്പെട്ട സൂരജിന് ഉത്രയുമായുള്ള വിവാഹാലോചന സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തിന് 96 പവന്‍ സ്വര്‍ണവും പണവും വേറെ. നാലേക്കറോളം സ്ഥലം നല്‍കാമെന്നും പറഞ്ഞിരുന്നു. സൂരജ് മോഹിച്ച കാര്‍ തന്നെ ഉത്രയുടെ വീട്ടുകാര്‍ വാങ്ങിനല്‍കി. ഇടയ്ക്ക് ഉത്ര വീട്ടുകാരെ വിളിച്ച് ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മകന്‍ ധ്രുവിന് നൂലുകെട്ട് ചടങ്ങില്‍ 12 പവനോളം ആഭരണങ്ങളും കിട്ടി. മാസംതോറും പണവും വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിക്ക് കോളേജില്‍ പോകാന്‍ സ്‌കൂട്ടര്‍ വാങ്ങിനല്‍കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഉത്രയെ കൊലപ്പെടുത്തി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന തുടങ്ങിയതെന്നും വ്യക്തമായി കഴിഞ്ഞു.

ദ്യക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായാണ് ഉത്രയുടെ മുറിയില്‍ നിന്നു കണ്ടെത്തിയ പാമ്പിന്റെ ജഡം പുറത്തെടുത്തത്. പൊലീസ്, ഫോറന്‍സിക്, മൃഗ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തു. നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുകള്‍ക്കോ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളുടെ സഹോദരി ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യും.

പ്രതികളെ ഉത്രയക്ക് ആദ്യം പാമ്പ് കടിയേറ്റ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടിലും, സുരേഷ് സൂരജിന് പാമ്പുകളെ കൈമാറിയ സ്ഥലങ്ങളിലുമെത്തിച്ച് അടുത്ത ദിവസം തെളിവെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category