1 GBP = 94.00 INR                       

BREAKING NEWS

ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ബെവ്ക്യൂ ആപ്പ് റെഡി; നാളെ മുതല്‍ മദ്യവിതരണം പുനരരാംഭിക്കും; വില്‍പനയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി; ഒരുമണിക്കൂറില്‍ ഒരു കൗണ്ടറില്‍ നിന്ന് 50 പേര്‍ക്ക് നല്‍കാനാകുമെന്ന് ബെവ്കോ; ദിവസം 4.8 ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്യാന്‍ ആലോചന; പേരും മൊബൈല്‍ നമ്പറും പിന്‍കോഡും അടിച്ചാല്‍ അടുത്തുള്ള മദ്യശാലകളിലേക്ക് ടോക്കണ്‍; ബെവ്കോ ഔട്ട്ലറ്റുകളും ബാറുകളും ഉപഭോക്താവിന് തിരഞ്ഞെടുക്കാനാവില്ല; സമാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് സംവിധാനവും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അനുമതി നല്‍കി. തിരക്ക് നിയന്ത്രിക്കാനായി ഓണ്‍ലൈന്‍ ടോക്കണ്‍ നല്‍കി തിരക്ക് നിയന്ത്രിച്ചാവും മദ്യവില്‍പന. ഓണ്‍ലൈന്‍ ടോക്കണ്‍ വിതരണത്തിന് വേണ്ടിയുള്ള മൊബൈല്‍ ആപ്പ് നിലവില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് ബിവറേജസ് അധികൃതര്‍ അറിയിച്ചു .കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ 303 ബെവ്കോ - കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളും വഴി ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവില്‍പനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 3.30-ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗരേഖ മന്ത്രി വ്യക്തമാക്കും ഇന്ന് മുതല്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും എന്നാണ് ബെവ്കോ അധികൃതര്‍ അറിയിക്കുന്നത്.

മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള 'ബെവ്ക്യു' മൊബൈല്‍ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇത്. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈല്‍ ആപ്പ് സജ്ജമാകുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉടന്‍ ലഭ്യമാകും.

ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍നിന്ന് 50 പേര്‍ക്കു മദ്യം വിതരണം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ഒരു ദിവസം 4.8ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്. പേരും മൊബൈല്‍ നമ്പറും പിന്‍കോഡ് അടിച്ചാല്‍ അടുത്തുള്ള മദ്യശാലകളിലേക്കു ടോക്കണ്‍ ലഭിക്കും.ബവ്റിജസ് ഔട്ട്ലറ്റുകളെയും ബാറുകളെയും ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകില്ല. കൗണ്ടറുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് കമ്പനി വെളിപ്പെടുത്തുന്നുമില്ല.

ബാറുകള്‍ക്ക് കൂടുതല്‍ ടോക്കണ്‍ ലഭിച്ചാല്‍ വിവാദമുണ്ടാകാം. പിന്‍കോഡ് തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാപ്പിങ് നടക്കാത്തതിനാല്‍ പിഴവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇന്നലെ രാത്രി 1.30നാണ് ആപ്പിലെ പിഴവുകള്‍ പരിഹരിച്ച് ആപ്പ് പ്ലേ സ്റ്റോറിലേക്ക് അപ്ലോഡ് ചെയ്തത്. ഐടി മിഷന്റെയും മറ്റു വിദഗ്ധരുടെയും സഹായത്തോടെയാണു കമ്പനി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കമ്പനി നിശ്ചിത സമയത്ത് ജോലി പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നാണ് ഐടി മിഷന്‍ അടക്കമുള്ള്‌ളവരുടെ

ചൊവ്വാഴ്ച രാവിലെയാണ് മൊബൈല്‍ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതിലഭിച്ചത്. സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് എസ്.എം.എസ്. മുഖേനയും മദ്യം വാങ്ങാന്‍ ടോക്കണ്‍ എടുക്കാം. ഇതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനിടെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദ്ദേശം കിട്ടി തുടങ്ങി. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്ലെറ്റിന്റെ വിശദാംശങ്ങള്‍ അടക്കം എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്. ഇതോടെയാണ് മദ്യ വില്‍പ്പന നാളെ തുടങ്ങുമെന്ന് വ്യക്തമായത്.

ആപ്പിന് ഗൂഗിള്‍ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്ലേ സ്റ്റോറില്‍ എത്തിയിട്ടില്ല. എന്നാല്‍ എസ്എംഎസ് വഴി അപേക്ഷിച്ചവര്‍ക്ക് ഉടനടി മറുപടി ലഭിക്കുന്നുണ്ട് താനും. <BL><SPACE><PINCODE><NAME> എന്ന ഫോര്‍മാറ്റില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ നല്‍കിയ നമ്പറിലേക്ക് എസ്എംഎസ് അയക്കുന്നവര്‍ക്ക് VM-BEVCOQ എന്ന സെന്‍ഡര്‍ ഐഡിയില്‍ നിന്ന് സമയം, ഔട്ട്ലെറ്റ് വിശദാംശങ്ങള്‍, ക്യൂ നമ്പര്‍ ഉള്‍പ്പടെ എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്.

ചിലര്‍ക്ക് ടോക്കണ്‍ ഇപ്പോള്‍ ലഭ്യമല്ല എന്ന മറുപടിയും ലഭിക്കുന്നുണ്ട്. മദ്യവിതരണം ആരംഭിക്കും മുമ്പ് ടെസ്റ്റിങ് നടത്തുമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതിന്റെ ഭാഗമായിട്ടാണോ ഇത്തരത്തില്‍ എസ്എംഎസ് വരുന്നതെന്നും വ്യക്തമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category