1 GBP = 94.00 INR                       

BREAKING NEWS

ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാല്‍ വിവാഹമോചനം തന്നേയ്ക്കാന്‍ അച്ഛനടക്കം പറഞ്ഞതോടെ പ്രതികാരം തുടങ്ങി; സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതമൊഴി; പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കരഞ്ഞ മുഖത്തോടെ പരസ്യമായ ആക്രോശം; പ്ലാസ്റ്റിക് കുപ്പി തന്റെ വിരല്‍ അടയാളം പതിപ്പിച്ച് വീട്ടില്‍ കൊണ്ടു വച്ചുവെന്നും പരസ്യ ആരോപണം; അഭിഭാഷക ഇടപെടല്‍ സംശയിച്ച് പൊലീസും; അഞ്ചലില്‍ നിര്‍ണ്ണായകമാകുക ശാസ്ത്രീയ തെളിവു തന്നെ

Britishmalayali
kz´wteJI³

അടൂര്‍: ഉത്ര വധക്കേസില്‍ പൊലീസിനെതിരേ ഗുരുതര ആരോപണവുമായി മുഖ്യപ്രതി സൂരജ്. പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു. അടൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം. എന്നാല്‍ കുപ്പിയില്‍ പാമ്പിനെ സൂരജിന് അച്ഛന്‍ നല്‍കുന്നത് കണ്ടെന്ന് പാമ്പു പിടിത്തക്കാരനായ കല്ലുവാതുക്കല്‍ സുരേഷിന്റെ മകന്‍ നേരത്തെ പറഞ്ഞിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയതെന്ന് സുരേഷും പരസ്യമായി സമ്മതിച്ചിട്ടുണ്ട്. കൂട്ടു പ്രതി കുറ്റസമ്മതം നടത്തുമ്പോഴും സുരജ് പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. എങ്ങനേയും കേസ് അട്ടിമറിക്കാമെന്ന പ്രതീക്ഷയാണ് സൂരജിന്റെ വാക്കുകളിലുള്ളത്.

ഉത്രയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പൊലീസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പൊലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. പൊലീസ് കേസില്‍ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് പാമ്പ് കൈമാറിയ സംഭവം പറയുകയും ചെയ്തിരുന്നു.

പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും പൊലീസിന് സംശയമുണ്ട്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് സംഘം ഇവിടെനിന്ന് മടങ്ങി. ഇനി അടൂരിലെ ബാങ്കില്‍ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പൊലീസ് ജീപ്പില്‍ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോള്‍ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തില്‍ മാധ്യമങ്ങളോടും ബന്ധുക്കളോടും ആവര്‍ത്തിക്കുകയും ചെയ്തു.

സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഉത്ര ആദ്യം പാമ്പിനെ കണ്ട കോണിപ്പടിയില്‍വെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്പിനെ വലിച്ചെറിഞ്ഞതും വിവരിച്ചു. ഇതിനിടെ വീടിന് സമീപത്തെ പറമ്പില്‍ ഉത്രയെ ആദ്യം പാമ്പ് കടിച്ച ദിവസം സൂരജ് എന്തൊക്കെയോ കത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെയും പൊലീസ് പരിശോധന നടത്തി. എല്ലാം കാണിച്ചു കൊടുത്ത ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊലീസിനെ കുറ്റപ്പെടുത്തിയതെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിലാണ് പരമാവധി ശാസ്ത്രീയ തെളിവുകള്‍ പൊലീസ് ശേഖരിക്കുന്നത്.

വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജുമായി പൊലീസ് അടൂരിലെ ബാങ്കില്‍ തെളിവെടുപ്പ് നടത്തും. ഉത്രയുടെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനായി സൂരജ് ബാങ്കില്‍ പോയിരുന്നതായാണ് വിവരം. ഇത് സ്ഥിരീകരിക്കാനാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. പാമ്പുപിടിത്തക്കാരന്‍ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഏനാത്ത് പാലത്തിന് സമീപവും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവച്ചാണ് സുരേഷ് പാമ്പിനെ നല്‍കിയതെന്നായിരുന്നു സൂരജിന്റെ മൊഴി. കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് സൂരജ് തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല. അതേസമയം, പ്രതിക്ക് ജാമ്യം ലഭിക്കാനായി കുടുംബം നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.

ഹൈക്കോടതി അഭിഭാഷകരടക്കം ബുധനാഴ്ച സൂരജിന്റെ വീട്ടിലെത്തി കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചാലും അത് തള്ളിപോകുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. അതിനാല്‍ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതി മുഖേന ജാമ്യം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം. ഈ അഭിഭാഷകരുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസിനെതിരെ സൂരജ് നിലപാട് എടുക്കുന്നതെന്നാണ് സൂചന.

ഉത്ര കൊലക്കേസില്‍ നിര്‍ണായകമായി സൂരജിന്റെ വിശദമായ കുറ്റസമ്മതമൊഴി മാറുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ജനുവരിയില്‍ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന്, ഉത്രയുടെ വീട്ടില്‍ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛന്‍ പറഞ്ഞു. ഇതാണ് കൊലപാതകനീക്കത്തിലേക്ക് പോകാന്‍ സൂരജിനെ പ്രേരിപ്പിച്ചത്.

2018- മാര്‍ച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്റെ വീട്ടില്‍ വച്ച് ഇവര്‍ തമ്മില്‍ വഴക്കായ വിവരം അറിഞ്ഞ് അച്ഛന്‍ വിജയസേനനും സഹോദരപുത്രന്‍ ശ്യാമും സൂരജിന്റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്. ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാല്‍ വിവാഹമോചനം തന്നേയ്ക്കാന്‍ അച്ഛനടക്കം പറയുകയും ചെയ്തു.

വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധനത്തുക മുഴുവന്‍ തിരികെ നല്‍കേണ്ടി വരുമെന്ന് മനസ്സിലായത്. 96 പവന്‍, 5 ലക്ഷം രൂപ, കാര്‍, മൂന്നേകാല്‍ ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോള്‍ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കള്‍ക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യില്‍ നിന്ന് പോകും. ഇതോടെ അനുനയത്തിന്റെ പാതയിലായി സൂരജും കുടുംബവും. തുടര്‍ന്നാണ് ഉത്രയെ കൊല്ലാന്‍ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാല്‍ കുഞ്ഞിന്റെ പേരിലോ, സൂരജിന്റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കണക്കുകൂട്ടി.

വിഷം ഉത്രയുടെ നാഡീവ്യൂഹത്തെ ബാധിച്ചു
ഉത്രയുടെ മരണം പാമ്പുകടിയേറ്റത് മൂലം തന്നെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കിട്ടി. ഉത്രയുടെ ഇടത് കൈയില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണംസംഘം കൈപ്പറ്റിയത്.

ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വിഷമേറ്റത് സ്ഥിരീകരിച്ചതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി. ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം, വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ രാസപരിശോധനക്കായി അയച്ചു.

മുഖ്യപ്രതി സൂരജ് പൊലീസ് അന്വേഷണസംഘത്തിന്റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category