സൂരജ് ഗുണ്ടാ പ്രവര്‍ത്തനം നടത്തിയവര്‍ രക്ഷകരായെത്തുമോ? നാട്ടിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ആരെങ്കിലും അന്വേഷിച്ചോ? പാമ്പിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയതുകൊണ്ട് മാത്രം എല്ലാം ആവുമോ? ഒരു സാക്ഷി പോലും ഇല്ലാത്ത ഈ കേസില്‍ വീട്ടുകാരെക്കൂടി പ്രതിചേര്‍ത്ത് സമഗ്രമായി അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കാന്‍ രാഷ്ട്രീയ ബന്ധം തടസ്സമാകുമോ?
കേരള മനസാക്ഷിയെ പിടിച്ച് കുലുക്കിയ മഹാദുരന്തമായി മാറിയിരിക്കുകയാണ് അഞ്ചല്‍ സ്വദേശിനിയായ ഉത്രയുടെ മരണം. ഉത്രയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് സൂരജ് ആണെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്കോ നാട്ടുകാര്‍ക്കോ, പൊതുജനങ്ങള്‍ക്കോ സംശയമില്ല. യാദൃശ്ചികമായി കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണ് എന്ന് ആരോപണം ഉയര്‍ത്തിയായിരുന്നു കേസെങ്കില്‍ ഭര്‍ത്താവിനെതിരെ കുടുംബപ്രശ്നത്തിന്റെ പേരില്‍ മുന്‍പും പരാതികളും മറ്റും ഉണ്ടായിരുന്നെങ്കില്‍ മാത്രമാണ് അയാള്‍ സംശയത്തിന്റെ ആനുകൂല്യം നേടേണ്ടത്.
ഇവിടെ ഒന്നല്ല രണ്ടല്ല നാലുതവണ പാമ്പുകളുമായി ഉത്രയെ നേരിടാന്‍ സൂരജ് എത്തി എന്ന് വ്യക്തമാണ്. ആദ്യത്തെ രണ്ട് തവണ പാളിപ്പോയതുകൊണ്ട് ഭാര്യവീട്ടില്‍ തന്നെ പോയി മൂന്നാം തവണ പാമ്പിനെ കൊണ്ട് കടിപ്പിച്ചപ്പോള്‍ അത് അണലിയായതുകൊണ്ട് ഉറക്കെ കരഞ്ഞതുകൊണ്ട് ആശുപത്രിയില്‍ പോകേണ്ടി വന്നതുകൊണ്ട് ജീവന് രക്ഷിക്കേണ്ടി വന്നതുകൊണ്ട്, അത്തരത്തിലുള്ള എല്ലാ സാധ്യതകളും അവസാനിപ്പിച്ച് കൊണ്ട് ഭാര്യവീട്ടില്‍ വച്ച് അവസാന ശ്രമത്തില്‍ വധം പൂര്‍ത്തിയാക്കി. പൊലീസ് ആദ്യം ഈ കേസ് അന്വേിക്കാന്‍ താല്പര്യം കാട്ടിയില്ല എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടത് തന്നെയാണ്. ഇപ്പോള്‍ പൊലീസ് ആവേശത്തോട് കൂടി പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.
അയാളെ ശിക്ഷിക്കും എന്ന് നമ്മളെല്ലാവരും ഒരുമിച്ച്കരുതുന്നു. ഇങ്ങനെയൊരു വളര്‍ച്ച ഈ കേസിനുണ്ടായത് വാവ സുരേഷെന്ന കേരളത്തിന്റെ സ്വന്തം പാമ്പുപിടുത്തക്കാരന്റെ കര്‍ശനമായ നിലപാടും സമ്മര്‍ദവുമാണ്. ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ശക്തമായ രീതിയില്‍ ഇല്ലാത്ത അറിവ് കൂടി പറഞ്ഞു തന്ന് വെറുതെ വിടരുതെ എന്ന സന്ദേശം സുരേഷ് നല്‍കിയിരുന്നു. ഒടുവില്‍ സൂരജ് പിടിയിലാകുമ്പോള്‍ സൂരജിനെ സഹായിച്ച പാമ്പുപിടുത്തക്കാരന് പിടിയിലാകുമ്പോള്‍ എ്ല്ലാം ആയെന്ന് കരുതരുത് കാരണം രാജ്യത്ത് ഒരുനിയമമുണ്ട് ആ നിയമമനുസരിച്ച് മാത്രമേ ഒരു പ്രതിയെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ കഴിയു.
പൊലീസ് പറയുന്നതുകൊണ്ട് മാത്രം വിചാരണ ചെയ്യുന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ നമ്മള് എഴുതിയതും കണ്ടതുമെല്ലാം ശരിയാണെന്ന് സ്ഥാപിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തം ആണ്. ഞാന്‍ മനസിലാക്കുന്നിടത്തോളം അടൂര്‍ പറക്കോട് ന്യായമായ രാഷ്ട്രീയ ബന്ധമുള്ള ആളാണ് സൂരജ്. അദ്ദേഹം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് വേണ്ടി ഗുണ്ടാപണിയെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പലതിനും സാക്ഷിയാണ് സൂരജ്. അങ്ങനെ ഒരാളെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ട ഉത്തരനവാദിത്തം ആ സ്ഥാപനത്തിനുണ്ട്. അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സൂരജ് ഗുണ്ടാ പണിയെടുത്തിട്ടുണ്ട് എന്ന് ഉത്രയുടെ വീട്ടുകാര്‍ പറയുന്നു.