1 GBP = 93.00 INR                       

BREAKING NEWS

ഒരു ലക്ഷം പേര്‍ മരിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക; നാലുമാസം കൊണ്ട് കൊറോണ അമേരിക്കയുടെ ഉറക്കം കെടുത്തിയത് മഹാദുരന്തമായി; കൊറോണ യുദ്ധത്തില്‍ ലോകം ഏതാണ്ട് വിജയിക്കുമ്പോഴും മരണം വേട്ടയാടി നശിപ്പിച്ച് ലോക പോലീസ്; ഇന്നലെയും അമേരിക്കയില്‍ 1523 പേര്‍ കൊറോണക്ക് കീഴടങ്ങി

Britishmalayali
kz´wteJI³

ചൈനയില്‍ നിന്നും പുറത്തുചാടിയ സാര്‍സ്-കോവ്-2 വൈറസ് ലോക രാഷ്ട്രങ്ങളെ ഗ്രസിക്കാന്‍ തുടങ്ങിയപ്പോഴും അമേരിക്കക്ക് കൂസലുണ്ടായിരുന്നില്ല. കോവിഡ് 19 എന്ന രോഗം തങ്ങള്‍ക്ക് വരില്ലെന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അല്ലെങ്കില്‍, അമിതവിശ്വാസത്തോടെയുള്ള പ്രസിഡണ്ടിന്റെ വാക്കുകള്‍ കേട്ട് അവര്‍ വിശ്വസിച്ചത്. പിന്നെ, ജനുവരി 20 ന് വാഷിംഗ്ടണില്‍, വുഹാനില്‍ നിന്നും തിരിച്ചെത്തിയ ഒരാള്‍ക്ക് ഈ മഹാമാരി സ്ഥിരീകരിച്ചപ്പോഴും അമേരിക്ക കുലുങ്ങിയില്ല. വലിയ ക്ലേശമൊന്നുമില്ലാതെ തന്നെ രോഗത്തി വരുതിക്ക് നിര്‍ത്താന്‍ സാധിക്കും എന്നായിരുന്നു അവര്‍ വിചാരിച്ചത്.

രോഗവ്യാപനത്തിന് ശക്തി വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോഴും ആവശ്യമായ നടപടികളെടുക്കാതെ ഭരണകൂടം കൈയ്യും കെട്ടി നിന്നു. മറ്റു രാജ്യങ്ങളില്‍ നടപ്പാക്കിയതുപോലെ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍, ഫ്ളൂ വന്ന് ആയിരങ്ങള്‍ എല്ലാ വര്‍ഷവും മരിച്ചിട്ടും അമേരിക്ക അടച്ചിട്ടില്ല എന്നായിരുന്നു പ്രസിഡണ്ടിന്റെ മറുപടി. പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നപ്പോഴും, അത് എത്രയും പെട്ടെന്ന് നീക്കുവാനായിരുന്നു സര്‍ക്കാര്‍ ആഗ്രഹിച്ചത്. രോഗത്തേക്കാള്‍ ചെലവേറിയ ചികിത്സ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഡൊണാള്‍ഡ് ട്രംപും.

ട്രംപ് ഭരണകൂടത്തിന് കീഴില്‍ സാമ്പത്തിക രംഗം മെച്ചപ്പെട്ട് വരികയായിരുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ തുറുപ്പുചീട്ടും അതുതന്നെയായിരുന്നു. അതാണ് കൊറോണയെന്ന മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്നത്. അതിന് ഏത് വിധവും തടയിടണമെന്നത് ട്രംപിന്റെ ആവശ്യമായിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്‍ പോലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിച്ചും, ആവശ്യമില്ലാതെ അവ വാങ്ങിക്കൂട്ടിയും മറ്റും ആളുകളില്‍ കൃത്രിമ വിശ്വാസം ജനിപ്പിച്ച് ലോക്ക്ഡൗണ്‍ പിന്‍വലിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം. അതിന് എതിര്‍ നില്‍ക്കുന്നവര്‍ക്ക് നേരേ കടുത്ത വാക് പ്രയോഗം നടത്താനും അദ്ദേഹം മടിച്ചില്ല.

എന്നാല്‍ മനുഷ്യന്റെ രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും മനസ്സിലാകാത്ത വൈറസ് തന്റേതായ വഴിയിലൂടെ കാര്യങ്ങള്‍ നീക്കിയപ്പോള്‍ ലോകപോലീസിന് ഒന്നും ചെയ്യാനായില്ല. കുമിഞ്ഞുകൂടിയ ധനവും ആധുനികോത്തര സാങ്കേതികവിദ്യകളുമൊക്കെ നിഷ്‌ക്രിയരായതേയുള്ളു. ആദ്യ കോവിഡ് 19 സ്ഥിരീകരിച്ച് നാല് മാസങ്ങള്‍ കഴിയുമ്പോള്‍, ലോകത്ത് കോവിഡ് മരണസംഖ്യ 1 ലക്ഷം കടക്കുന്ന ആദ്യ രാജ്യമായി മാറുകയാണ് അമേരിക്ക. കൊറിയന്‍ യുദ്ധം മുതല്‍ ഇന്നുവരെ അമേരിക്ക നടത്തിയ സൈനിക നടപടികളിലെല്ലാം കൂടി മരണമടഞ്ഞവരുടെ എണ്ണത്തെ കവച്ചുവയ്ക്കുകയാണ് കോവിഡ് മരണസംഖ്യ.

ഇത്രയും വലിയൊരു മരണസംഖ്യ അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല. അന്തരീക്ഷ താപനില ഉയരുന്നതോടെ വൈറസ് സ്വയം മടങ്ങും എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മരണസംഖ്യ 1 ലക്ഷം കടന്നത്. ഇപ്പോള്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത് 1,31,000 അമേരിക്കക്കാരെങ്കിലും ഈ മഹാമാരിക്ക് കീഴടങ്ങി മരണം വരിക്കുമെന്നാണ്. 17,45,677 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊറോണാ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ ഔദ്യോഗിക കണക്കിനേക്കാള്‍ പലമടങ്ങ് വലിയതായിരിക്കുമെന്ന് രാജ്യത്തിലെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ദനായ ഡോ. ആന്റണി ഫൗസി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

രാജ്യത്ത് ഔദ്യോഗികമായി കൊറോണ സ്ഥിരീകരിക്കുന്നതിനു മുന്‍പും ചില കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കുന്നവരുണ്ട്. മാത്രമല്ല, യാതൊരു പരിശോധനക്കും വിധേയരാകാതെ, വീടുകളില്‍ വെച്ചുതന്നെ മരണമടഞ്ഞവരുണ്ട്. അവരൊന്നും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല.

രാജ്യത്ത് കൊറോണയുടെ എപിസെന്ററായിരുന്ന ന്യുയോര്‍ക്കില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. ഷിക്കാഗോയും ലോസ് ഏഞ്ചലസും പുതിയ കേസുകള്‍ കുറയ്ക്കാനായി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ സൗത്ത് കരോലിന, അലബാമ, നോര്‍ത്ത് കരോലിന, മിസ്സോറി എന്നിവിടങ്ങളില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇരുപതോളം സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്.

ഇടത് ചായ്വുള്ള മാദ്ധ്യമങ്ങളും ഡെമോക്രാറ്റുകളും ചേര്‍ന്ന് തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഈ അവസരത്തില്‍ ട്രംപ് പറയുന്നത്. കൊറോണയെ ചെറുക്കാന്‍ ശീഘ്രനടപടികള്‍ താന്‍ കൈക്കൊണ്ടെന്നു വാദിക്കുന്ന അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കുന്നതിന് മുന്‍പ് താന്‍ ചൈനയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എന്നതാണ്. മരണസംഖ്യ 1 ലക്ഷത്തിന് താഴെ പിടിച്ചു നിര്‍ത്താനായാല്‍ അത് ഭരണകൂടത്തിന്റെ വിജയമായിരിക്കുമെന്ന് അദ്ദേഹം നേരത്തേ പ്രസ്താവിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category