1 GBP = 94.00 INR                       

BREAKING NEWS

വൈറസ് ബാധിതരുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെട്ടാല്‍ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം; പോസിറ്റീവ് ആയാല്‍ റൂട്ട് മാപ്പ് പുറത്ത് വിടണം; സിക്ക് ലീവ് മുതല്‍ ഫര്‍ലൊ സാലറി വരെ നിര്‍ണ്ണയിക്കുന്ന ആപ്പ്; ഇന്നു നിലവില്‍ വരുന്ന കൊറോണ വൈറസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം നിങ്ങളെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നതോടെ, കൊറോണയുടെ വ്യാപനം തടയുവാനായി എടുക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായ കൊറോണാ വൈറസ് കോണ്‍ടാക്ട് ട്രേസിംഗ് പ്രോഗ്രാം നാളെമുതല്‍ നിലവില്‍ വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രസ്താവിച്ചു. എന്‍ എച്ച് എസിന്റെ ഈ പുതിയ ട്രേസ് സിസ്റ്റം രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടുപിടിച്ച് സെല്‍ഫ് ഐസൊലേഷനില്‍ പോകുവാനും, പരിശോധനക്ക് വിധേയരാകുവാനും നിര്‍ദ്ദേശിക്കും. മാത്രമല്ല, രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് , അവര്‍ പരിശോധനയില്‍ നെഗറ്റീവ് ആയി സ്ഥിരീകരിച്ചാല്‍ പോലും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകുവാനും നിര്‍ദ്ദേശിക്കും. ഐസൊലേഷന് വിധേയരാകുക എന്നത് ഇപ്പോള്‍ ഒരു നിര്‍ദ്ദേശം മാത്രമാനെങ്കിലും പിന്നീട് ഇത് നിര്‍ബന്ധമാക്കും.

ഇപ്പോള്‍ ഈ സിസ്റ്റം പുറത്ത് വന്നിരിക്കുന്നത് എന്‍ എച്ച് എസ് കോണ്‍ടാക്ട് ട്രേസിംഗ് ആപ്പ് ഇല്ലാതെയാണ്. പുതിയ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ രോഗവ്യാപനം തടയുവാന്‍ ഏറെ കഷ്ടപ്പെടേണ്ടിവരും എന്ന ആശങ്ക ഇത് ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, അതീവ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയായതിനാല്‍ സിസ്റ്റം പരാജയപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടയില്‍ കോവിഡ് പരിശോധനക്ക് യോഗ്യതയുള്ളവരുടെ ലിസ്റ്റ് ഇന്നലെ വിപുലീകരിച്ചു. ഇത് പ്രകാരം ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍, അഞ്ച് വയസ്സില്‍ താഴെയുള്ളവരേയും പരിശോധനക്ക് വിധേയരാക്കാം. ഇപ്പോള്‍ പ്രതിദിനം 1,61,000 പരിശോധനകള്‍ വരെ നടത്തുവാന്‍ സൗകര്യമുണ്ടെങ്കിലും ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് പ്രതിദിനം 1,17,000 പരിശോധനകള്‍ മാത്രമേ നടക്കുന്നുള്ളു എന്നാണ്. ചില ഡ്രൈവ് ഇന്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധനക്ക് ആളുകളെത്താത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന ചിത്രങ്ങളും ഈയിടെ പുറത്ത് വന്നിരുന്നു.

എന്‍ എച്ച് എസ് എക്സ് ആപ്പില്ലാതെയാണെങ്കിലും പുതിയ ടെസ്റ്റ് ആന്‍ഡ് ട്രേസ് പദ്ധതി ആരംഭിക്കുന്നതോടെ ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആപ്പ് ഇതിന്റെ ഒരു ഭാഗം മാത്രമാണെന്നും അതില്ലാതെയും സിസ്റ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കും എന്നുമാണ് സര്‍ക്കാരിന്റെ അവകാശവാദം. ആപ്പ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചില സാങ്കേതിക തടസ്സങ്ങളാണ് ഈ ഘട്ടത്തില്‍ അത് ഉപയോഗിക്കാതിരിക്കാന്‍ കാരണം. 25,000 പേര്‍ അടങ്ങിയ ട്രേസേഴ്സിന്റെ ഒരു ഗ്രൂപ്പായിരിക്കും ഇപ്പോള്‍ ട്രേസിംഗ് നടത്തുക.

ഏകദേശം 50,000 ജീവനക്കാരായിരിക്കും പുതിയ എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് പദ്ധതിയുടെ ഭാഗമാകുക. ഇതില്‍ 25,000 ട്രേസേഴ്സും ഉള്‍പ്പെടും. പരിശോധനകള്‍ നടത്തുവാന്‍ 20,000 പേരും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുവാന്‍ 4000 മുതല്‍ 7000 വരെ ക്ലിനിഷ്യന്മാരും ഉണ്ടായിരിക്കും.

ടെസ്റ്റ് ആന്‍ഡ് ട്രേസ് പദ്ധതിയുടെ പ്രവര്‍ത്തനരീതി
നാളെ മുതല്‍, ആര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചാലും ടെസ്റ്റ് ആന്‍ഡ് ട്രേസ് ടീമിലെ അംഗങ്ങള്‍ അവരുമായി നേരിട്ട് ബന്ധപ്പെടും. അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ഈ മെയില്‍ വിലാസം തുടങ്ങിയവ സഹിതം അവരില്‍ നിന്നും ശേഖരിക്കും. രോഗബാധ സ്ഥിരീകരിച്ചവരുമായി രണ്ട് മീറ്ററില്‍ കുറവ് ദൂരത്തില്‍ 15 മിനിറ്റിലധികം കഴിഞ്ഞവരെയാണ് അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരായി കണക്കാക്കുന്നത്. അത്തരത്തില്‍ ഉള്ളവര്‍ക്ക് ഈ മെയിലോ ടെക്സ്റ്റ് മെസേജോ ആയിരിക്കും ലഭിക്കുക.

ഇത്തരത്തില്‍ രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ 14 ദിവസം വീടുകളില്‍ തന്നെ ക്വാറന്റൈന് വിധേയരാകാന്‍ നിര്‍ദ്ദേശിക്കും. അവര്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും അവരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണിത്. അങ്ങനെ ഐസൊലേഷനില്‍ കഴിയുന്നവര്‍ ലക്ഷണം പ്രകടിപ്പിച്ചാല്‍ കോവിഡ് പരിശോധനക്കായി അവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ 119 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം.

അവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസമോ, ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നത് വരെയോ അവര്‍ ഐസൊലേഷനില്‍ തുടരണം. നെഗറ്റീവ് ആണ് ഫലമെങ്കില്‍ 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. ഐസൊലേഷനില്‍ ഉള്ളയാള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് വരെ, അതേ വീട്ടില്‍ കഴിയുന്ന മറ്റുള്ളവര്‍ ഐസൊലേഷന് വിധേയരാകണമെന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ അവരും ഐസൊലേഷന് വിധേയരാകേണ്ടിവരും.

നിയമപരമായ സഹായങ്ങള്‍
ഇത്തരത്തില്‍ ഐസൊലേഷന് വിധേയരാകുന്നവര്‍ക്ക് നിയമപ്രകാരമുള്ള സിക്ക് പേ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സ്വയം തൊഴില്‍ കണ്ടെത്തിയവരാണെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റിന് അര്‍ഹതയുണ്ടായിരിക്കും.

പ്രതിദിനം 10,000 കോവിഡ് രോഗികളുടെ സമ്പര്‍ക്കത്തില്‍ വന്നവരെ ട്രേസ് ചെയ്യുവാനുള്ള കഴിവ് ഈ സിസ്റ്റത്തിനുണ്ട്. ആവശ്യമെങ്കില്‍ ഇത് ഉയര്‍ത്താനും ആകും.എന്നാല്‍, ഈ പുതിയ സിസ്റ്റം കൊണ്ട് രോഗവ്യാപനത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ തടയാനാകു എന്ന ആരോപണവും ഉയരുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ എത്രകണ്ട് അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ പദ്ധതിയുടെ ജയവും പരാജയവും.

ഇപ്പോള്‍, ഈ പുതിയ സിസ്റ്റം നടപ്പാക്കുന്നത് ഇംഗ്ലണ്ടില്‍ മാത്രമാണ്. സ്‌കോട്ട്ലാന്‍ഡ് അവരുടേതായ പുതിയ ട്രേസിംഗ് സിറ്റം ഇന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇത്തരത്തില്‍ ഒരു സിറ്റം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. വെയില്‍സില്‍ ജൂണ്‍ ആദ്യവാരം ഇത് നടപ്പാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category