1 GBP = 93.00 INR                       

BREAKING NEWS

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മരണസംഖ്യ ഉയര്‍ന്നു; ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 412 മരണങ്ങള്‍; മൂന്നിലൊന്ന് ആശുപത്രികളിലും രണ്ടുദിവസമായി മരണമില്ലാത്തത് മാത്രം പ്രത്യാശയേകുന്നു

Britishmalayali
kz´wteJI³

ചെറുതായൊരു നെടുനിശ്വാസമുതിര്‍ക്കാന്‍ കിട്ടിയ ഇടവേളയ്ക്ക് ശേഷം ബ്രിട്ടന്‍ വീണ്ടും ദുരിതത്തിലേക്ക് യാത്ര തുടരുകയാണെന്ന സൂചനയുമായി ഇന്നലെ വീണ്ടും കോവിഡ് മരണസംഖ്യയില്‍ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ കുറച്ചു നാളുകളായി 200 ല്‍ താഴെ പിടിച്ചുനിര്‍ത്തിയിരുന്ന പ്രതിദിന മരണസംഖ്യ ഇന്നലെ 412 ആയി ഉയര്‍ന്നത് ബ്രിട്ടനിലാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരണനിരക്ക് കുറഞ്ഞുവരുന്നതിനെ അടിസ്ഥാനമാക്കി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനിരിക്കേയാണ് ഇത്.ഇപ്പോഴും ബ്രിട്ടന് പ്രത്യാശക്ക് വഴിനല്‍ക്കുന്നത് മൂന്നില്‍ രണ്ട് ആശുപത്രികളിലും കഴിഞ്ഞ രണ്ടുദിവസങ്ങളായി മരണം രേഖപ്പെടുത്തിയിട്ടില്ല എന്ന കാര്യം മാത്രം.

ഇന്നലെ 412 മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ ആകെ കോവിഡ് മരണസംഖ്യ 37,460 ആയി ഉയര്‍ന്നു. 2,67,240 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ടു തലേദിവസം രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയുടെ മൂന്നിരട്ടി മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ചയിലെ മരണസംഖ്യയേക്കാള്‍ 13.5 ശതമാനം കൂടുതലും. എന്നാല്‍ വാരാന്ത്യ ഒഴിവു ദിവസങ്ങളും ബാങ്ക് ഒഴിവും കാരണം മരണം രേഖപ്പെടുത്തുന്നതില്‍ വന്ന കാലതാമസമാണ് ഇന്നലെ മരണസംഖ്യ കുത്തനെ ഉയരുവാന്‍ കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യം.

എന്നാല്‍ ആശ്വാസം പകരുന്ന കണക്കുകളുമായാണ് ചില ശാസ്ത്രജ്ഞര്‍ എത്തിയിട്ടുള്ളത് ഇംഗ്ലണ്ടിലെ 10 എന്‍ എച്ച് എസ് ആശുപത്രികളില്‍ കഴിഞ്ഞ 10 ദിവസങ്ങളായി ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന അവര്‍ 38 ആശുപത്രികളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും എടുത്തു പറയുന്നു. പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 2.013 ആയിരുന്നു. എന്നാല്‍ പരിശോധനാ സംവിധാനത്തിന്റെ അപര്യാപ്തതമൂലം യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കും എന്നും വിലയിരുത്തുന്നുണ്ട്.

412 മരണങ്ങളില്‍ 183 എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത് എന്‍ എച്ച് എസ് ഇംഗ്ലണ്ട് ആശുപത്രികളിലാണ്. സ്‌കോട്ടലാന്‍ഡില്‍ 13 മരണങ്ങളും വെയില്‍സില്‍ 11 മരണങ്ങളും രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ ദിവസം മരണങ്ങളൊന്നും രേഖപ്പെടുത്താതിരുന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇന്നലെ രണ്ട് മരണങ്ങള്‍ രേഖപ്പെടുത്തി. ഇതിനിടയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. രണ്ട് കുടുംബങ്ങള്‍ക്ക് കൂടിച്ചേരുവാനുള്ള അനുവാദം അടുത്ത ആഴ്ച്ച മുതല്‍ നല്‍കും എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇപ്പോള്‍ ഒരാളുമായി മാത്രമെ കൂടിച്ചേരുവാന്‍ കഴിയുകയുള്ളതും രണ്ട് മീറ്റര്‍ അകലത്തില്‍.

നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന എന്‍ എച്ച് എസ് ട്രാക്ക് ആന്‍ഡ് ട്രേസ് പദ്ധതി രോഗവ്യാപനം തടയുവാന്‍ കൂടുതല്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഇതിന് വളരെ ചെറിയ സ്വാധീനം മാത്രമെ ഉണ്ടാക്കാനാകൂ എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. കൂടുതല്‍ ആളുകള്‍ സെല്‍ഫ് ഐസൊലേഷന് തയ്യാറായാല്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാകു. എന്നാല്‍ ബ്രീട്ടീഷുകാരുടെ രീതി അനുസരിച്ച് വളരെ കുറച്ച് പേര്‍ മാത്രമേ ഇതിന് തയ്യാറാകു എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category